Wednesday, May 6, 2015

സൽമാൻ ഖാൻ

സൽമാൻ ഖാന് 5 വർഷം ജയിൽ ശിക്ഷ. 2002 സെപ്റ്റംബർ 28 നു  മുംബൈ ബാന്ദ്രയിൽ അതിവേഗത്തിൽ സൽമാൻ ഓടിച്ചിരുന്ന കാർ ഫുട്പാത്തിൽ  പാഞ്ഞു കയറി ഉറങ്ങിക്കിടന്നയാളിനെ കൊലപ്പെടുത്തുകയും മറ്റു 5 പേർക്ക് പരിക്ക് വരുത്തുകയും ചെയ്തു. അപകടം നടന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും സൽമാൻ  ഇറങ്ങുന്നതായി ഒരു സാക്ഷി മൊഴി. അപകടത്തിൽ പെട്ടവരെ രക്ഷിയ്ക്കാതെ ഓടിപ്പോയി എന്ന് മറ്റൊരു സാക്ഷി മൊഴി. മദ്യപിച്ചിരുന്നതായി മറ്റൊരു സാക്ഷി മൊഴി. രക്തത്തിൽ അനുവദനീയ മായതിൽ അധികം ആൽക്കഹോൾ പരിശോധനയിൽ പറയുന്ന മെഡിക്കൽ റിപ്പോർട്ട് . എന്നിട്ടും വിധി വരാൻ .13 കൊല്ലം എടുത്തു. 2015 മെയ് 6 ന് ആണ് മുംബൈ സെഷൻസ് കോടതി വിധി വന്നത്. 

ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ കുറഞ്ഞ കുറ്റം ആയ അശ്രദ്ധ മൂലമുള്ള മരണം എന്ന വകുപ്പ് ആണ് നേരത്തെ ചുമത്തിയിരുന്നത്. എന്നാൽ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സാക്ഷികളെ വിസ്തരിച്ച് മനപൂർവം അല്ലാത്ത നരഹത്യ എന്ന ഗൌരവമുള്ള വകുപ്പിൽ കുറ്റം ചുമത്തി  സെഷൻസ് കോടതിയിൽ കൊടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് സൽമാന്റെ ഡ്രൈവർ താനാണ് വണ്ടി ഓടിച്ചിരുന്നത് എന്നുള്ള  കള്ള മൊഴിയുമായി കോടതിയിൽ എത്തി. മദ്യം കഴിച്ചിരുന്നില്ല എന്നും ഹോട്ടലിൽ നിന്നും വെള്ളം ആണ് കുടിച്ചിരുന്നത്‌ എന്നും സൽമാനും മൊഴി നൽകി. കാറിന്റെ ടയർ ഊരിപ്പോയതാണ് കാരണം എന്ന് മറ്റൊരു വാദവും നിരത്തി. അവസാന രക്ഷാ മാർഗം എന്ന നിലയിൽ ആണ് ഈ കള്ളങ്ങൾ അവതരിപ്പിച്ചത്.

ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു. ശക്തമായ തെളിവുകൾ ഉണ്ടെന്നും സൽമാൻ കുറ്റക്കാരൻ ആണെന്നും കോടതി പറഞ്ഞു. ശിക്ഷയും കൊടുത്തു. 13 വർഷം കഴിഞ്ഞെങ്കിലും ഇങ്ങിനെയൊരു വിധി പറയാൻ ഒരു കോടതി ഉണ്ടായല്ലോ.

സിനിമാ താരങ്ങളുടെ സ്വഭാവം എല്ലാവർക്കും അറിയാം. പണത്തിന്റെ അഹങ്കാരമാണ് അവർക്ക്. മദ്യപാനം ലഹരി മരുന്ന് ഉപയോഗം വ്യഭിചാരം ഇതൊക്കെ അവർക്ക് സാധാരണ. എന്തും ചെയ്യാം എന്തും പണം കൊണ്ട് നേടാം എന്നൊരു ധാർഷ്ട്യം.  ഇത് ബോളിവുഡിൽ മാത്രമല്ല. ഇട്ടാ വട്ടത്തിൽ കിടക്കുന്ന മലയാളം സിനിമയിലും ഇതൊക്കെ തന്നെ സ്ഥിതി.

ഇവരെയൊക്കെ പൊക്കി കൊണ്ട് നടക്കുന്ന ഫാൻസ് എന്ന കുറെ മനോരോഗികൾ ഉണ്ട്. കുറച്ചു പേർക്ക് എന്തെങ്കിലും നക്കാപ്പിച്ച കിട്ടും. മറ്റുള്ളവർ  വെറുതെ വിഡ്ഢികൾ ആയി ഫാൻസ്‌ എന്നും പറഞ്ഞു പുറകെ നടക്കും.

ഇങ്ങിനെ കുറെ കളിച്ച് സഞ്ജയ്‌ ദത്ത് അകത്തായി. പുള്ളിയുടെ 5 വർഷ ശിക്ഷാ കാലാവധി തീരുന്ന 2016 നവംബർ വരെ യെർവഡ ജയിലിൽ കിടക്കും.
ഇങ്ങിനെയൊക്കെ ചില ശിക്ഷാ വിധികൾ വരുമ്പോൾ ആണ് ഇവിടെ നീതിയും നിയമവും ഒക്കെ ഉണ്ടെന്ന് പാവപ്പെട്ട ജനങ്ങൾക്ക്‌ വല്ലപ്പോഴുമെങ്കിലും തോന്നുന്നത്. 

 17 വർഷം മുൻപ് ജോധ്പൂരിൽ വച്ച്  വംശ നാശ ഭീഷണി നേരിടുന്ന ബ്ലാക്ക് ബക്ക് നെ വേദി വച്ച കൊന്ന കേസിൽ പ്രതി ആണ്. കൂട്ട് പ്രതികൾ സൈഫ്‌ അലി ഖാൻ, സോണാലി ബെന്ദ്രേ, ടാബൂ, നീലം എന്നിവർ. തീരുമാനം എടുക്കാൻ സുപ്രീം കോടതി 2015 ജനുവരിയിൽ വീണ്ടും കോടതിയിലേയ്ക്ക് വിട്ടിരിയ്ക്കുകയാണ്. ഇത്തരം പ്രവർത്തികൾ അവർക്കൊക്കെ  വെറും ഒരു രസം, ഒരു നേരം പോക്ക്.     

സൽമാൻ ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് തടവ്‌ കാലാവധി കുറയ്ക്കാൻ വേണ്ടി വക്കീലന്മാർ കോടതിയിൽ പറഞ്ഞത്. അങ്ങേരുടെ വീടും കാറും ഒക്കെ നോക്കൂ. ഓഡി , ലാൻഡ്‌ റോവർ, BMW അങ്ങിനെ കോടികളുടെ കാറുകൾ പലത്. വീട്. ഏതാണ്ട് 130 കൊടിയുടെത്‌/ എന്തൊരു ജീവ കാരുണ്യം.  


10 comments:

 1. പണവും, പ്രതാപവും, പ്രശസ്തിയുമുണ്ടെങ്കിൽ എന്തുമാവമെന്ന ധിക്കാരത്തെ കൂച്ചുവിലങ്ങിടാൻ കോടതികൾ മാത്രമേ ഉള്ളു. സാധാരണക്കാരന്റെ പ്രതീക്ഷയും അതുമാത്രമാണ്......

  ReplyDelete
  Replies
  1. ആ കോടതികളും പലപ്പോഴും നട്ടെല്ല് വളയ്ക്കുന്നു. നമ്മുടെ സരിതയും മജിസ്ട്രേറ്റും പോലെ. എന്നാലും പലപ്പോഴും അന്തസ്സായി പെരുമാറുന്നുണ്ട്. അതിനു തെളിവാണ് ഈ വിധി പ്രദീപ്‌ കുമാർ

   Delete
 2. വൈകിയാണെങ്കിലും നീതി നടപ്പായല്ലോ.അത്രയും സന്തോഷം.

  ReplyDelete
  Replies
  1. അതെ ജ്യുവൽ അത്രയും സന്തോഷിയ്ക്കാം.

   Delete
 3. ഗള്‍ഫ്നാടുകളിലെ പോലെ കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണം.വേഗത്തില്‍ത്തന്നെ വിധിയും ഉണ്ടാകണം.എങ്കില്‍ കുറ്റകൃത്യങ്ങള്‍ കുറയും.സാധാരണക്കാരന്‍റെ പ്രതീക്ഷ കോടതികളിലാണ്‌.......
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. അത് ശരിയാണ് ചേട്ടാ. പക്ഷെ അത്തരം നിയമം കൊണ്ട് വരേണ്ടത് ഈ രാഷ്ട്രീയക്കാരല്ലേ. അവർ അത് ചെയ്യുമോ?

   Delete
  2. അതൊരിക്കലും നടക്കുമെന്ന് തോന്നുന്നില്ല.കാരണം അവന്മാരാണല്ലോ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്!

   Delete
 4. കുറ്റം ചെയ്തവര്‍ ഒളിഞ്ഞും തെളിഞ്ഞും അവരുടെ നല്ലകാലം ജീവിച്ചു തീരുമ്പോള്‍ ഒരു വിധി വരും....!!
  എന്നാണിനി കുറ്റം ചെയ്തവര്‍ക്കതിന്‍റെ ചൂടാറും മുന്‍പേ ശിക്ഷ കിട്ടുന്ന കാലം വരിക.??

  ReplyDelete
  Replies
  1. അതാണ്‌ വേണ്ടത്. പക്ഷെ നടക്കുന്നതോ? കല്ലോലിനി പറഞ്ഞത് പോലെ വർഷങ്ങൾ കഴിയുമ്പോൾ. പിന്നെ ഇത്രയെങ്കിലും നടന്നല്ലോ എന്ന ആശ്വാസം.

   Delete