Friday, May 29, 2015

മുസ്ലിം നിഷേധം

മുസ്ലിം യുവതിയ്ക്ക് ഫ്ലാറ്റ് നിഷേധിച്ചു എന്ന വാർത്ത നാടെങ്ങും പടർന്നു പിടിയ്ക്കുന്നു. മിസ്ബ ക്വാദ്രി എന്ന യുവതിയ്ക്ക് മുംബൈ യിൽ താമസിയ്ക്കാൻ ഫ്ലാറ്റ് കൊടുക്കില്ല എന്ന് പറഞ്ഞത് മുസ്ലിം ആയതു കൊണ്ടാണ് എന്നാണു പറയുന്നത്. അതും മോഡിയുടെ ഇന്ത്യയിൽ നടക്കും എന്നും മോദി ഭരിയ്ക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് എന്നും പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും വൻപിച്ച പ്രചരണം അഴിച്ചു വിട്ടു.  

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത മറ്റൊന്നാണ്. യുവതിയ്ക്ക് ഫ്ലാറ്റ് നിഷേധിച്ചത് ആവശ്യമായ രേഖകൾ നൽകാൻ വിസമ്മതിച്ചത് കൊണ്ടാണ്.ആ കാര്യം കാട്ടി വീട് ബ്രോക്കർ പോലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് വടാല പോലീസ് സ്റ്റെഷനിൽ പരാതി കിട്ടിയിട്ടുണ്ടായിരുന്നു എന്ന് സീനിയർ ഇൻസ്പെക്ടർ സായാജി റാവു ഫദ്തരെ പറയുന്നു.ഡെപ്യുട്ടി കമ്മീഷണർ കിരണ്‍ ചവാൻ ഇത് സമ്മതിയ്ക്കുന്നു. 

ഒരു കാര്യം കൂടി പുറത്തു വന്നു. ഈ മിസ്ബ ക്വാദ്രി ഒരു മോഡൽ അല്ല. ഒരു ജേർണലിസ്റ്റ് ആണ് എന്ന്. ആം ആദ്മി പാർട്ടി യുടെ പ്രവർത്തക. അപ്പോൾ അതാണ്‌ കാര്യം. മോദിയെ പേര് ദോഷം വരുത്തുക. അത്ര തന്നെ. എന്തിനും മോദിയെ  കുറ്റം പറയുക.

 മോദി ഫ്ലാറ്റ് ഓണറെ വിളിച്ചു പറയുകയാണ്‌ ഒരു മുസ്ലിം സ്ത്രീ വരും ഫ്ലാറ്റ് കൊടുക്കരുത്. അല്ലെങ്കിൽ ഫ്ലാറ്റ് ഓണർ മോഡിയെ വിളിച്ചു ചോദിയ്ക്കുന്നു. ഒരു മുസ്ലിം സ്ത്രീ വന്നിട്ടുണ്ട് ഫ്ലാറ്റ് കൊടുക്കണമോ? മോദി പറയുന്നു. വേണ്ട. എത്ര ജുഗുപ്സാവഹം ആണ് ഈ രാജ്യ ദ്രോഹികളുടെ ആരോപണങ്ങൾ.

ഈ രാഷ്ട്രീയ വർഗീയ കളികളിൽ വീണു തകരുന്നത് നമ്മുടെ ഇടയിലുള്ള ഐക്യം ആണ്. ഈ കള്ളം പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് കൊണ്ട് ബുദ്ധി കുറഞ്ഞവർ അത് വിശ്വസിയ്ക്കുകയും മറ്റു മതങ്ങളോട് വിരോധവും 
ദ്വേഷ്യവും പുലർത്തുകയും ചെയ്യും. അത് വർധിച്ച് തമ്മിൽ ഉള്ള ആക്രമണം വരെ  ആകും.ഇത്തരം വാർത്തകൾ ഉണ്ടാക്കാനും  പ്രചരിപ്പിയ്ക്കാനും  വർഗീയ,വിധ്വംസക ശക്തികൾ കച്ചയും കെട്ടി ഇരിപ്പാണ്. അത് അത് പോലെ വിഴുങ്ങാൻ വിഡ്ഢികളായ ജനവും.  

മോദിയ്ക്കെതിരെയുള്ള പ്രചാരണങ്ങളുടെ ഭാഗമാണിത്. പക്ഷേ  ഇത് അതിലും അപ്പുറം പോകുന്നു. ഹിന്ദു-മുസ്ലിം സ്പർദ്ധ ഉണ്ടാക്കുകയും വളർത്തുകയും ആണ് ഇത് കൊണ്ട് ചെയ്യുന്നത്. ഡൽഹിയിൽ ക്രിസ്ത്യാനി പള്ളികൾ ആക്രമിച്ചത് ഹിന്ദുക്കൾ ആണെന്ന് ഒരു പ്രചാരണം അഴിച്ചു വിട്ടിരുന്നു. പോലീസ് സത്യം കണ്ടെത്തിയതോടെ അത് അവസാനിച്ചു. അത് പോലെ യുള്ള പ്രചാരണങ്ങൾ വൻ തോതിൽ നടക്കുന്നുണ്ട്. അത് കൊണ്ട് നേട്ടം ഉണ്ടാകുന്നത്  മത തീവ്ര വാദികൾക്ക് ആണെന്ന് മനസ്സിലാക്കണം. ഒന്നിച്ചു കഴിയുന്ന ജനങ്ങളെ തമ്മിലടിപ്പിയ്ക്കാൻ. 

മനുഷ്യനെ കൊല്ലാനും നശിപ്പിയ്ക്കാനും  വ്യത്യസ്ത മതങ്ങൾപോലും വേണ്ടെന്ന് ലോകത്ത് നടക്കുന്ന കാര്യങ്ങൾ തെളിയിയ്ക്കുന്നുണ്ടല്ലോ. ഐസിസ് കൊല്ലുന്നത് മുസ്ലിങ്ങളെ തന്നെ. പാകിസ്ഥാനിൽ മുസ്ലിങ്ങൾ തന്നെയാണ് മുസ്ലിങ്ങളെ കൊല്ലുന്നത്. അപ്പോൾ വ്യത്യസ്ത മതങ്ങൾ ആകുമ്പോൾ തീവ്രത കൂടുമല്ലോ. ഇപ്പോൾ ഐസിസ് ൻറെ ബ്ലോഗ്‌ മലയാളത്തിലും വന്നിട്ടുണ്ട് എന്ന് പറയുന്നു.

3 comments:

 1. എന്നാലും ആ മോഡി ചെയ്തത്‌ ഒരു വല്ലാത്ത ചെയ്ത്തായിപ്പോയല്ലോ!!!!
  ഇൻഡ്യക്ക്‌ മൗനിബാബ അല്ലാത്ത ,നട്ടെല്ലുള്ള പിതാവിനു ജനിച്ച ,ഒരു വർഷം കൊണ്ട്‌ ഏറ്റവുമധികം വിദേശനിക്ഷേപം എത്തിച്ച,ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള,സാക്ഷാൽ അമേരിക്കൻ പ്രസിഡെന്റിനെക്കൊണ്ട്‌ അനുധാവനം ചെയ്യിപ്പിക്കാൻ സാധിച്ച,ഇൻഡ്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായ മോഡിക്ക്‌ ഇതൊക്കെ ഒരു മയിൽപ്പീലിസ്പർശ്ശം മാത്രം....

  ReplyDelete
 2. അതിരുമാന്തികളായ ചൈനക്കാർ പോലും ഈ മനുഷ്യനെ പേടിക്കുന്നു...

  കാർഗ്ഗിൽ യുദ്ധകാലത്ത്‌ പോലും ഉപയോഗിക്കാത്ത ഷെല്ലുകളും,മറ്റു യുദ്ധോപകരണങ്ങളും ഇന്ത്യ തങ്ങൾക്കുള്ള തിരിച്ചടിക്കായി ഉപയോഗിക്കുന്നു എന്ന് വിലപിക്കുന്ന അവസ്ഥയിൽ പാക്കിപ്പന്നികളെ എത്തിക്കാനും ഈ മനുഷ്യനു കഴിഞ്ഞു.

  ReplyDelete
 3. ഈ രാഷ്ട്രീയ വർഗീയ കളികളിൽ വീണു തകരുന്നത് നമ്മുടെ ഇടയിലുള്ള ഐക്യം ആണ്. ഈ കള്ളം പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് കൊണ്ട് ബുദ്ധി കുറഞ്ഞവർ അത് വിശ്വസിയ്ക്കുകയും മറ്റു മതങ്ങളോട് വിരോധവും
  ദ്വേഷ്യവും പുലർത്തുകയും ചെയ്യും. അത് വർധിച്ച് തമ്മിൽ ഉള്ള ആക്രമണം വരെ ആകും.ഇത്തരം വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിയ്ക്കാനും വർഗീയ,വിധ്വംസക ശക്തികൾ കച്ചയും കെട്ടി ഇരിപ്പാണ്. അത് അത് പോലെ വിഴുങ്ങാൻ വിഡ്ഢികളായ ജനവും.

  ReplyDelete