2015, മേയ് 27, ബുധനാഴ്‌ച

മരുഭൂമി

ചൂട് കൊണ്ട് മനുഷ്യർ മരിച്ചു വീഴുന്നു. സഹാറ മരുഭൂമിയിലോ സൗദി മരുഭൂമിയിലോ ഉള്ള കഥ അല്ല ഇത്. ഇവിടെ നമ്മുടെ ഭാരതത്തിൽ. കേരളത്തിന്റെ തൊട്ടു അയൽപക്കമായ ആന്ധ്ര യിലും തെലംഗാനയിലും ചൂടിൽ മരിച്ചവരുടെ എണ്ണം 532 ആയി. പശ്ചിമ ബംഗാളിലും ഏതാണ്ട് 50 പേര് മരിച്ചു. ഡൽഹിയിൽ 44 ഡിഗ്രി ചൂട്. ഉത്തര പ്രദേശിൽ ചിലയിടങ്ങളിൽ 48 ഡിഗ്രി. ഒടിഷയിലും രാജസ്ഥാനിലും എല്ലാം ചൂട് വളരെ കൂടുതൽ ആണ്. ഇനിയും മൂന്നാലു ദിവസം ഇങ്ങിനെ നിൽക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.

ഓരോ വർഷവും ചൂട് കൂടിക്കൊണ്ടിരിയ്ക്കുന്നു. ഇനിയും വളരെ കൂടാനാണ് സാധ്യത. നമ്മൾ അന്തരീക്ഷത്തിലേയ്ക്ക് തള്ളി വിടുന്ന വാതകങ്ങൾ ആണ് ഇതിനു ഒരു കാരണം. ആഗോള താപനം എന്നൊക്കെ പറയും.   കാറുകൾ എല്ലാം എയർ കണ്ടീഷൻ ആണ്. പിന്നെ ബസുകൾ.  എത്ര വാഹനങ്ങൾ ആണ് ഓടുന്നത്. അതെല്ലാം പുറത്തേയ്ക്ക് തള്ളുന്ന വാതകം അന്തരീക്ഷത്തിൽ നിൽക്കുന്നു. ഒരു എയർ കണ്ടീഷണർ ഇന്ന് എല്ലാവർക്കും വാങ്ങാവുന്ന തരത്തിൽ ആയി. ഒരെണ്ണത്തിന്‌ 25000 രൂപ മാത്രം. കോടികൾ മുടക്കി വീട് വയ്ക്കുന്നവർക്ക് എല്ലാ മുറിയി ലും ഓരോ   എയർ കണ്ടീഷണർ  വച്ചാലും ഒരു  ലക്ഷമോ രണ്ടു ലക്ഷമോ ആകും അത്ര തന്നെ. കച്ചവട സ്ഥലങ്ങൾ എല്ലാം എയർ കണ്ടീഷൻഡ് ആണ്. അതെല്ലാം ഇന്ന് "മാളുകൾ" ആണ്. അനാവശ്യമായ സ്ഥലം കെട്ടി പ്പോക്കി ഇട്ടിരിയ്ക്കുന്നു. മുഴുവൻ എയർ കണ്ടീഷൻഡ്. പ്രധാന നഗരങ്ങളിൽ മാത്രമല്ല ഗ്രാമ ങ്ങളിൽ വരെ ഇന്ന് "മാളുകൾ" ആണ്. അത് പോലെ സിനിമ കാണാൻ. "മൾട്ടിപ്ലെക്സ്" കൾ. ഇരുന്നു സിനിമ കണ്ടാൽ പോര. കിടന്നും തിന്നും കുടിച്ചും കാണുക. അത്രയും സൌകര്യങ്ങൾ ഒരുക്കാനുള്ള സ്ഥലം വെറുതെ എയർ കണ്ടീഷൻഡ് ആക്കി ഇട്ടിരിയ്ക്കുന്നു. തുണിക്കടകൾ, സ്വർണ ക്കടകൾ ലക്ഷ ക്കണക്കിന് ചതുരശ്ര അടി സ്ഥലം രാവിലെ മുതൽ രാത്രി വരെ എയർ കണ്ടീഷൻഡ് ആയി നില നിർത്തുന്നു.

പല വ്യഞ്ജന ക്കടകൾ എല്ലാം എയർ കണ്ടീഷൻഡ്  "മാർട്ട്'' കൾ ആയി. ഇന്ന് പച്ചക്കറി വാങ്ങാൻ പോലും  എയർ കണ്ടീഷൻഡ് ഷോ റൂമുകൾ. ശീതള അന്തരീക്ഷത്തിൽ പച്ചക്കറി നോക്കി എടുക്കാം. എത്ര ശീതളം ആയാലും വിഷ ലിപ്തമായ പച്ചക്കറികൾ ആണ് അതിനകത്തുള്ളത്. സാധാരണ പച്ചക്കറിക്കടകളിൽ പോകാൻ ആൾക്കാർക്ക് വൈമുഖ്യം. എന്തിന് മീൻ വിൽക്കാൻ പോലും എയർ കണ്ടീഷൻഡ് കടകൾ.  

 രാവിലെ എയർ കണ്ടീഷൻഡ് വീട്ടിൽ നിന്നും ഇറങ്ങി എയർ കണ്ടീഷൻഡ് കാറിൽ കയറി എയർ കണ്ടീഷൻഡ് ഓഫീസിൽ ജോലി ചെയ്ത് തിരിച്ചു വരുന്ന വഴി എയർ കണ്ടീഷൻഡ് കടയിൽ കയറി സാധനവും വാങ്ങി തിരിച്ച് എയർ കണ്ടീഷൻഡ് വീട്ടിൽ. ഇതായിരിയ്ക്കുന്നു നമ്മുടെ ജീവിത രീതി.


ആകെ എയർ കണ്ടീഷൻഡ് അല്ലാത്തത് നിരത്തുകൾ മാത്രമായിരിയ്ക്കുന്നു. ഇപ്പോൾ ഒരു നഗരം മുഴുവൻ വൈ ഫൈ ആക്കുന്നുണ്ടല്ലോ. കോഴിക്കോട് ആയെന്നും ഇനി അടുത്തത്‌ കൊച്ചി ആണെന്നും. അത് പോലെ പോലെ ഒരു നഗരം മുഴുവൻ എയർ കണ്ടീഷൻഡ് ആക്കാൻ ഉള്ള പദ്ധതി ഇടണം.

11 അഭിപ്രായങ്ങൾ:

  1. അതു വിഷയമല്ല കുറച്ച് കാലം കൂടിയേ ഉള്ളൂ....... പിന്നെ എയർ ഉണ്ടെങ്കിലല്ലേ കണ്ടീഷന്‍റെ ആവശ്യം എല്ലാവര്‍ക്കും മംഗളം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനോദ് പറഞ്ഞ എയർ ഉണ്ടെങ്കിൽ അല്ലേ......... അത് കലക്കി.

      ഇല്ലാതാക്കൂ
  2. ആന്ധ്രയിലും മറ്റും മരിച്ചവരെ നോക്കൂ - എല്ലാവരുംതന്നെ ദരിദ്രരും, ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവരും, തെരുവുകളിൽ ഉറങ്ങുന്നവരും മറ്റുമാണ്. അടുത്തദിവസം ഹൈദരബാദ് നഗരത്തിൽ പോയിരുന്നു. സാധാരണ ബസുകളിലെ കമ്പികൾപോലും ചുട്ടുപഴുത്ത അവസ്ഥയിലാണ്. ഓട്ടോറിക്ഷകളിലൊന്നും ഒട്ടും യാത്ര ചെയ്യാൻ വയ്യ. ഇതേ സമയം ഒരു ലോവർ മിഡിൽ ക്ലാസിനു മുകളിലുള്ള ആളുകൾ എയർ കണ്ടീഷൻഡ് കാറുകളിലോ എ.സി ലോഫ്ലോർ ബസുകളിലോ സഞ്ചരിക്കുന്നു. അവർ താപനില ഉയരുന്നതിന്റെ തിക്തഫലങ്ങളൊന്നും അനുഭവിക്കുന്നില്ല. അതായത് സമ്പന്നരായ ആളുകൾ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുമ്പോൾ അതിന്റെ ദോഷം അനുഭവിക്കേണ്ടി വരുന്നത് ദരിദ്ര ജനവിഭാഗങ്ങൾക്കാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ പ്രദീപ്‌ കുമാർ. വികസന വൈകൃതങ്ങളുടെ ഒക്കെ കഷ്ട്ടതകൾ തുടക്കത്തിൽ അനുഭവിയ്ക്കുന്നത് പാവപ്പെട്ടവർ തന്നെ. അവസാനം ഇത് പാവപ്പെട്ടവൻ പണക്കാരൻ എന്ന വിവേചനം ഇല്ലാതെ ലോകത്തെ ഒന്നടങ്കം ഗ്രസിയ്ക്കും.

      നേരിട്ടുള്ള അനുഭവം ഭയാനകം അല്ലേ.

      ഇല്ലാതാക്കൂ
  3. നമ്മുടെ കുഴി നമ്മൾ തന്നെ കുഴിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  4. പുറംപണി ചെയ്യുന്ന തൊഴിലാളികളുടെ സ്ഥിതിയാണ് കഷ്ടം!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവരുടെ കാര്യമാണ് കഷ്ട്ടം. അവരാണ് ഈ മരിച്ചു വീഴുന്നതും.

      ഇല്ലാതാക്കൂ
  5. വിയോജിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും ഒക്കെ സംജാതമായത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഉണ്ടായ വ്യാവസായിക പുരോഗതിയുടെ ഭാഗമായാണ്. അല്ലാതെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഭാരതത്തിൽ ഉണ്ടായ ആഡംബര ഭ്രമം കാരണമല്ല. എയർ കണ്ടീഷണറുകൾ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നുണ്ടെങ്കിലും അത് തുലോം തുച്ഛമാണ്. വികസിത രാജ്യങ്ങളുടെ കർമഫലം ആദ്യം അനുഭവിക്കേണ്ടി വരുന്നത് അവികസിത രാജ്യങ്ങളാണ് എന്നത് മറ്റൊരു കാര്യം. (ഡിസ്ക്ലെയ്മർ : എന്റെ വീട്ടിൽ A/C ഇല്ല!)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "നമ്മൾ അന്തരീക്ഷതിലെയ്ക്ക് തള്ളി വിടുന്ന വാതകങ്ങൾ ആണ് ഇതിനു ഒരു കാരണം". എന്ന് ആദ്യമേ പറഞ്ഞു. അത് വ്യാവസായിക വാതകങ്ങൾ ആണ് ഉദ്ദേശിച്ചത്‌. ആഗോള താപനത്തിന്റെ എല്ലാ വശങ്ങളും കവർ ചെയ്തില്ല. എയർ കണ്ടീഷനോടുള്ള ഭ്രമം കാണിയ്ക്കാനാണ്‌ അതിനു പ്രാധാന്യം കൊടുത്തത് എന്ന് മാത്രം.

      കൊച്ചു ഗോവിന്ദന്റെ വീട്ടിൽ എ സി ഇല്ല എന്നത് വളരെ നല്ല കാര്യം.പോകുന്നിടത്തോളം അങ്ങിനെ പോകട്ടെ.

      ആഡംബര ഭ്രമം അല്ല കാരണം എന്ന് കൊച്ചു ഗോവിന്ദൻ പറഞ്ഞതിനോട് ഞാനും യോജിയ്ക്കുന്നില്ല. ഇത്രയും വ്യവസായങ്ങൾ വന്നത് നമുക്ക് ചോറും കറിയും ഉണ്ടാക്കി തരാനല്ല. ആഡംബര വസ്തുക്കൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്. കാറ്, TV , ഇരുമ്പുരുക്കു സാമഗ്രികൾ, സിമന്റ് തുടങ്ങി ഉള്ളതെല്ലാം അവശ്യ വസ്തുക്കൾ ആണോ? ആഡംബരത്തിനു അവശ്യ വസ്തു ആയിരിയ്ക്കും.

      ഇല്ലാതാക്കൂ
  6. രാവിലെ എയർ കണ്ടീഷൻഡ് വീട്ടിൽ നിന്നും ഇറങ്ങി എയർ ‘കണ്ടീഷൻഡ് കാറിൽ കയറി എയർ കണ്ടീഷൻഡ് ഓഫീസിൽ ജോലി ചെയ്ത് തിരിച്ചു വരുന്ന വഴി എയർ കണ്ടീഷൻഡ് കടയിൽ കയറി സാധനവും വാങ്ങി തിരിച്ച് എയർ കണ്ടീഷൻഡ് വീട്ടിൽ. ഇതായിരിയ്ക്കുന്നു നമ്മുടെ ജീവിത രീതി.‘

    എന്താല്ലേ...!

    മറുപടിഇല്ലാതാക്കൂ