2015, മേയ് 25, തിങ്കളാഴ്‌ച

സ്വർണ കല്യാണം








ഇതൊരു സാമ്പിൾ. ഇനി ആ പാവം കുട്ടിയ്ക്ക് എടുക്കാൻ വയ്യ ആഭരണങ്ങൾ. അല്ലെങ്കിൽ കുറെ ക്കൂടി ഇട്ടേനെ. കേരളത്തിൽ നടക്കുന്ന വിവാഹങ്ങൾ എല്ലാം മിയ്ക്കവാറും ഇത് പോലൊക്കെ തന്നെ. 100 പവൻ. 200 പവൻ അങ്ങിനെ പോകുന്നു കണക്ക്. ( 25 ലക്ഷം 50 ലക്ഷം വില ) ഇതിൻറെ കൂടെ ഡയമണ്ട് ആഭരണങ്ങളും ഇപ്പോൾ ഫാഷൻ ആയി ത്തുടങ്ങി.   അത് വലിപ്പമില്ല ഇത്ര പൊലിപ്പും. ഇനി കടക്കാര് തരുന്നത് ഒറിജിനൽ വജ്രം ആണോ എന്ന് ദൈവത്തിനു അറിയാം. അവർ പറയുന്നു. നമ്മൾ വാങ്ങുന്നു. എല്ലാം ഒരു വിശ്വാസം. അവർ കളിപ്പിയ്ക്കുന്നു. അതും ഒരു വിശ്വാസം.

 


ഇതൊക്കെ നെറ്റിൽ നിന്നും എടുത്ത ചിത്രങ്ങൾ ആണ് ആരുടെതെന്ന് അറിയില്ല,



Image result for kerala muslim bridegroom photos


സ്വർണം കാണിയ്ക്കാൻ വേണ്ടി എടുത്തു എന്ന് മാത്രം.

ഇതൊക്കെ പറയാൻ കാരണം കല്യാണത്തിന് 10 പവൻ മാത്രം സ്വർണമേ ഉപയോഗിയ്ക്കാവൂ എന്നൊരു നിയമ നിർമാണം നടത്തണം എന്ന് കേരള വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നു. നടപ്പാകും എങ്കിൽ നല്ലത്.

അങ്ങിനെയൊന്നു വരുമെങ്കിൽ വർഗീയ വാദികൾ ഇടപെടുമോ എന്നാണു സംശയം. ഇത്തരം ഒരു നിയമം മത വികാരങ്ങളെ വ്രണ പ്പെടുത്തും എന്ന് പറഞ്ഞ്.  കാശുള്ളവരോട് ഒപ്പമെത്താൻ കിടപ്പാടം എഴുതി വിറ്റാണ് ഇന്ന് പല കല്യാണങ്ങളും നടത്തുന്നത്. പലതും സ്ത്രീധന പ്രശ്നത്തിൽ പിരിയാറുമുണ്ട്. ആത്മഹത്യയും കൊലപാതകവും നടക്കുന്നുമുണ്ട്. 



12 അഭിപ്രായങ്ങൾ:

  1. തിടമ്പേറ്റി നിൽക്കുന്ന ആനയെ ഓർമ്മ വരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആനയുടെ നെറ്റിപ്പട്ടം പോലെ അല്ലെ ജ്യുവൽ.

      ഇല്ലാതാക്കൂ
  2. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം.......അപ്പോള്‍ കനകവുംകാമിനിയും ഒന്നിച്ചു ചേര്‍ന്നാലോ....... സ്റ്റൗ പൊട്ടിത്തെറിക്കും....ഉത്തരത്തില്‍ തൂങ്ങിയാടും.....റെയിൽവേ പാളത്തില്‍ തല വയ്ക്കും.....വിഷം അറിഞ്ഞും അറിയാതെയും ഉള്ളില്‍ ചെല്ലും.....ഹോ ഭയങ്കരം ...ഭയാനകം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് വേണ്ട എന്ന് വയ്ക്കാൻ ആരും മുന്നോട്ടു വരുന്നില്ല വിനോദ്.

      ഇല്ലാതാക്കൂ
  3. ഈ ദുരാചാരം ഈ അടുത്ത കാലത്തൊന്നും അവസാനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്ന് തന്നെയാണ് ലക്ഷണം കണ്ടിട്ട് തോന്നുന്നത് പ്രദീപ്‌ കുമാർ

      ഇല്ലാതാക്കൂ
  4. കാശുള്ളവർ അവരുടെ മക്കൾക്ക് സ്വർണം കൊടുക്കുന്നു. അതല്ലെങ്കിൽ കാറായിട്ടോ പണമായിട്ടോ ഭൂമിയായിട്ടോ കൊടുക്കും. എല്ലാം നിക്ഷേപങ്ങൾ തന്നെ. സ്ത്രീധന പ്രശ്നവും സ്വർണഭ്രമവും രണ്ടായിട്ടാണ് ഞാൻ കാണുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കാശ് മുഴുവൻ ഉണ്ടാക്കുന്നത് മക്കൾക്ക്‌ ആണല്ലോ. ദേ മാണിയെ നോക്ക്. ഈ എണ്‍പതാം വയസ്സിൽ എന്തോ സുഖിയ്ക്കാനാ?കഴിയ്ക്കാൻ വയ്യ, കുടിയ്ക്കാൻ വയ്യ, മറ്റേ സുഖങ്ങളും പറ്റുകില്ല എന്ന് തോന്നുന്നു. അപ്പോൾ പിന്നെ ആർക്ക് വേണ്ടി കോടികൾ. അധ്വാനിയ്ക്കാതെ സുഖിയ്ക്കാൻ മക്കൾക്കും മരുമക്കൾക്കും.

      സ്വർണം കെട്ടി ത്തൂക്കിയ ആ വികൃത രൂപങ്ങൾ ഒന്ന് നോക്കൂ ഗോവിന്ദൻ. കാശുണ്ടെങ്കിൽ ഈ സ്വർണം എല്ലാം കൂടി പൊതിഞ്ഞു കെട്ടി കൊടുത്തയച്ചു കൂടെ? ഈ പ്രദർശനം ആണ് ഓർ പ്രശ്നം. അത് മറ്റുള്ളവർക്ക് പ്രചോദനം ആകുന്നു. പാവങ്ങൾ നിർബ്ബന്ധിതർ ആകുന്നു. ഇതൊക്കെ സ്ത്രീധനത്തിന്റെ വിവിധ രൂപങ്ങൾ.

      ഇല്ലാതാക്കൂ
  5. ഇന്ന് കല്ല്യ്യാണിക്കുമ്പോൾ
    പാർട്ടീഷൻ വീതമായി പെൺ
    മക്കൾക്ക് പവൻ കണക്കൊന്നുമല്ല
    ഭായ്, കിലോ കണക്കിനാണ് സ്വർണ്ണം കൊടുക്കുന്നത് ...

    എല്ലാം സദ്യയ്ക്കൊപ്പം ആർഭാടം വിളമ്പാൻ വേണ്ടി..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സദ്യയിൽ എന്തൊക്കെ ചെയ്യണം എന്നറിയാതെ വിഷമിയ്ക്കുകയാണ് ഇന്ന് കല്യാണക്കാർ. വട, ഉണ്ണിയപ്പം, തൈര്, ഐസ് ക്രീം ഇങ്ങിനെ പലതും വിളമ്പുന്നു മുരളീ

      ഇല്ലാതാക്കൂ
  6. സമൂഹത്തില്‍ ആചാരങ്ങളും,ആര്‍ഭാടങ്ങളും കൂടിവരികയാണ്,ഒരു പേരിടല്‍ ചടങ്ങിനുവരെ........
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ചേട്ടാ. പണം എങ്ങിനെ ചിലവഴിയ്ക്കണം എന്നറിയില്ല എന്നതാണ് ഇന്ന് ദുഃഖം.

      ഇല്ലാതാക്കൂ