KERALA DEVELOPMENT

This blog is for innovative ideas for the over all development of kerala. Agriculture, industry, infrastructure development etc will be discussed.

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

തെറ്റ് തിരുത്തൽ

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഇന്നൊരു പത്ര സമ്മേളനം നടത്തി. യു.ഡി.എഫ്. സർക്കാർ തെറ്റു തിരുത്തി മുന്നോട്ടു പോകണം എന്ന്. തെറ്റ് ജനങ്ങളോട് ഏറ്റു പറഞ്ഞ് അതിനു പരിഹാരം ചെയ്യണം എന്നാണു അങ്ങേര് പറഞ്ഞത്.

തെറ്റുകൾ എന്താണെന്ന് ചുമ്മാതൊന്നു  പറഞ്ഞു. ദുർബ്ബല ജന വിഭാഗങ്ങൾക്ക് പെൻഷൻ വൈകി, പിന്നെ വിലക്കയറ്റം തടയാൻ കഴിഞ്ഞില്ല എന്നൊക്കെ. ഇത്രയേ തെറ്റ് ഉള്ളോ എന്ന് ചോദിച്ചാൽ അത്രയേ ഉള്ളൂ എന്ന് പറയും.

അതൊക്കെ പോട്ടെ. ഈ തെറ്റ് തിരുത്താൻ പറയുന്നതിന് എന്തിനാ പത്ര സമ്മേളനം വിളിച്ചു കൂട്ടുന്നത്‌? പത്ര ക്കാരാണോ തെറ്റ് ചെയ്തത്? അതോ ജനങ്ങളാണോ?  സർക്കാർ തെറ്റ് ചെയ്തെങ്കിൽ അത് തിരുത്താൻ സർക്കാരിനോട് പറയണം. മുഖ്യ മന്ത്രിയോട് പറയണം. അതിനു ധൈര്യം ഇല്ലാതെ  വെറുതെ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് എന്ത് കാര്യം? ഈ തെറ്റ് ചെയ്ത സർക്കാരിന്റെ ഒരു ഭാഗം ആണ് ഈ ആഭ്യന്തര മന്ത്രി. അപ്പോൾ ആ ചെയ്ത തെറ്റിൽ അങ്ങേർക്കും പങ്കില്ലേ? അതിന് പത്ര സമ്മേളനത്തിൽ പറഞ്ഞാൽ മതിയോ? അത് തിരുത്താൻ അങ്ങേർക്കും ബാധ്യത ഇല്ലേ? ഇങ്ങിനെ ചോദിച്ചാൽ ഒരു പാട് കാര്യം ചോദിയ്ക്കാൻ ഉണ്ട്. 

എന്തിനാ ഇത്  തങ്ങളോട് ഇത് പറയുന്നത് എന്ന് ഒരു പത്രക്കാരനും ചോദിച്ചതും ഇല്ല. 

ഇതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ചാണ്. അത് മനസ്സിലാക്കാത്ത കുറെ പത്ര പ്രവർത്തകർ. ഒന്നും ചെയ്യാൻ കഴിയാത്ത ജനങ്ങൾ.  
പോസ്റ്റ് ചെയ്തത് Bipin ല്‍ 11:00 PM 16 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

നേപ്പാൾ





എന്താണ് പറയേണ്ടത്. പതിനായിരത്തിലേറെ ആളുകൾ മരിച്ചു.  80 ലക്ഷം ആൾക്കാരാണ്  വീടും വസ്തുവും എല്ലാം നശിച്ചു അനാഥരായത്. നേപ്പാളിന്റെ ജന സംഖ്യ യുടെ നാലിലൊന്ന്.  എങ്ങിനെ യാണ് ഇതിനെ വിവരിയ്ക്കേണ്ടത് എന്നറിയില്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ കഷ്ട്ടപ്പെടുന്ന ലക്ഷങ്ങൾ.   വീണ്ടും തുടർ ഭൂകമ്പങ്ങൾ ഉണ്ടായി ക്കൊണ്ടിരിയ്ക്കുന്നു. ആയിരക്കണക്കിന് ആളുകൾ പേടിച്ച് തെരുവിലും  തുറന്ന സ്ഥലങ്ങളിലും കഴിയുന്നു. ഇതിൻറെ ബാക്കി ചലനങ്ങൾ ഇൻഡ്യയിലും മരണവും നാശ നഷ്ട്ടവും വിതച്ചു.

പ്രകൃതിയുടെ സംഹാര താണ്ഡവം ഇനിയൂം അവസാനിച്ചു എന്ന് പറയാറായിട്ടില്ല. ഇതിൻറെ അപായ സൂചന കേരളത്തിലും പ്രകൃതി തന്നു. കൊച്ചിയിൽ ചെറിയ ഭൂ ചലനം.  കൊച്ചിയും തിരുവനന്തപുരവും ചെറിയ ചലങ്ങളെ പോലും അതി ജീവിയ്ക്കില്ല എന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. നൂറും നൂറ്റമ്പതും നിലയിൽ ഫ്ലാറ്റുകൾ കെട്ടി പ്പോക്കുകയല്ലേ. ഈ ഫ്ലാറ്റുകൾ ഒന്നും ശരിയായ സുരക്ഷ അനുസരിച്ചുള്ള നിർമാണങ്ങൾ അല്ല എന്നാണ് പറയുന്നത്. വെറുതെ കെട്ടി പ്പോക്കും. ആളുകൾ അത് വാങ്ങും. മത്സരിച്ചല്ലേ കായലും ചതുപ്പും നിലവും ഒക്കെ നികത്തി വൻ ബിസിനസ് കാർ ഫ്ലാറ്റ് നിർമിയ്ക്കുന്നത്. DLF ഫ്ലാറ്റിനു ഹൈ ക്കോടതി സ്റ്റേ ചെയ്യേണ്ടി വന്നു.  അങ്ങിനെ എത്രയെത്ര.

നക്കാപ്പിച്ച യ്ക്ക് വേണ്ടി ഇതിനു ഒത്താശ ചെയ്യുന്നതോ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. ഒരു ഉമ്മൻ ചാണ്ടിയും കുറെ പിണിയാളുകളും ഒരു ശിവദാസൻ നായരുമൊക്കെ ആറന്മുള വിമാന ത്താവളത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്‌. 500 ഏക്കർ വയലും തോടും നികത്തി എടുത്ത സ്ഥലത്താണ് ഈ എയർ പോർട്ട്‌ വേണമെന്ന് പറയുന്നത്. കുറെ കോടികൾ ഇവർക്കൊക്കെ കിട്ടിക്കാണും. കുറെ യേറെ കിട്ടുകയും ചെയ്യും. എന്തിനാണ് കോടികൾ? കണ്ടില്ലേ ഒരു നിമിഷം കൊണ്ട് നേപ്പാൾ തകർന്നത്?

ഭൂമിയുടെ സ്വാഭാവികമായ എല്ലാം നശിപ്പിച്ച് വിമാന താവളങ്ങളും ഫ്ലാറ്റുകളും കെട്ടി പ്പോക്കൂ അധികാരി വർഗമേ  ഒരു നിമിഷം. മതി.



പോസ്റ്റ് ചെയ്തത് Bipin ല്‍ 7:51 PM 8 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

നിയമ സഭ



അടിച്ചു പൂസായി നിയമ സഭയിൽ പ്രസംഗിയ്ക്കുന്ന സിനിമാ നടി ഉർവശി ആണിത്.

 അല്ല ഇത് അത്ര മഹാ കാര്യമായി എടുക്കേണ്ട കാര്യമുണ്ടോ? ഇതും ഇതിനപ്പുറവും നടക്കുന്ന സ്ഥലം അല്ലേ നമ്മുടെ നിയമ സഭ. അടി, പിടി, കടി, മുണ്ട് പൊക്കി കാണിയ്ക്കൽ ( പണ്ട്.  കുഞ്ഞച്ചൻ ആണെന്ന് തോന്നുന്നു.) വാടാ പോടാ വിളികൾ,  കയ്യാംഗ്യം കാട്ടി സ്പീക്കർ ബഡ്ജറ്റ് അവതരണത്തിന് അനുമതി നൽകൽ, എന്തൊക്കെയോ വായിച്ച്   അത് ബഡ്ജറ്റ് ആണെന്ന് ധനമന്ത്രി പറയുന്നത്, ഇതെല്ലാം കണ്ട് പാറ പോലെ മുഖ്യ മന്ത്രി ഇരിയ്ക്കൽ, സ്ത്രീ പീഡനം, ജാതി പറഞ്ഞ് ആക്ഷേപിയ്ക്കൽ തുടങ്ങി ബലാൽസംഗം ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും നടക്കുന്ന നിയമ സഭയുടെ ഹാളിൽ ഉർവശി അൽപ്പം വെള്ളമടിച്ചു കൊണ്ട് വന്നാൽ എന്താണ് കുഴപ്പം?

 ഉർവശി  ചോദിച്ചു ഇവിടെ കടി, പിടി ഒക്കെ ഉണ്ടെന്ന് കേട്ടു.  പേടിച്ചാണ് വന്നത് എന്ന്.ഉർവശി കേട്ടതൊക്കെ ശരിയാണ്. നമ്മൾ ചാനലുകളിൽ വ്യക്തമായി കണ്ടതാണല്ലോ. പക്ഷേ ഉർവശി ചോദിച്ചത്  ഉർവശിയുടെ കൂടെ ഡയസിൽ ഇരുന്ന സ്പീക്കറോട് ആണെന്ന് തോന്നുന്നു. കാരണം ലോകം മുഴുവൻ ഈ അടിയും ഇടിയും കടിയും കണ്ടിട്ടും അത് കാണാതെ പോയ ഹത ഭാഗ്യൻ ആണല്ലോ സ്പീക്കർ ശക്തൻ. ( അറിയാതിട്ട പേര് ആണെന്ന് തോന്നുന്നു.)  അതാണ്‌ ഉർവശി ചോദിച്ചത്.

 ഇടതു പക്ഷ സംഘടനയുടെ പരിപാടി ആയിരുന്നു അവിടെ നടന്നത്. ഒരു പരുവത്തിൽ  ഉർവശിയെ അവിടെ നിന്നും ബലമായി പിടിച്ചു ഒഴിവാക്കി. സ്പീക്കറും പതിയെ മുങ്ങി. നാളെ ഇങ്ങിനെയൊന്നും കണ്ടിട്ടില്ല എന്ന് സ്പീക്കർ പറയും.

മാർക്സിസ്റ്റ് ചാനലിൽ കുടുംബ കലഹം പറഞ്ഞു തീർക്കുന്ന അവതാരകയാണ് ഉർവശി.  എന്തായാലും  കലഹം പറഞ്ഞു തീർക്കാൻ പറ്റിയ ആള് തന്നെ. സാധാരണ ഗൃഹ നാഥൻന്മാർ വെള്ളമടിയ്ക്കുന്നു എന്നാണ് എല്ലാ സ്ത്രീകളുടെയും പരാതി. അതിന് ശരിയായ പരിഹാരം ആയിരിയ്ക്കും ഉർവശി  നിർദ്ദെശിയ്ക്കുന്നത്. പെണ്ണുങ്ങളും വെള്ളമടിയ്ക്കുക. അതിന്റെ ഒരു ഡെമോ ആയിരിയ്ക്കും നിയമ സഭ ബാങ്കെറ്റ് ഹാളിൽ അവർ കാണിച്ചത്.

ഇനി ഇവർക്ക് സപ്പോർട്ടും ആയി മറ്റൊരു സ്ത്രീ രത്നം വന്നിരിയ്ക്കുന്നു. സാക്ഷാൽ സിന്ധു ജോയ്. ഇതൊക്കെ അവരുടെ ഗാർഹിക പ്രശ്നങ്ങൾ കൊണ്ടായിരിയ്ക്കും. അത് കൊണ്ട് അവരെ പരിഹസിയ്ക്കാതെ അവർക്ക് പിന്തുണ നൽകണം എന്നാണു സിന്ധു പറയുന്നത്. ശരി മാഡം. ഇപ്പം ബാർ ഇല്ലാത്തതിനാൽ ബീവരെജിൽ വാങ്ങാൻ പോകുന്നവർ ഒരു കുപ്പി ഉർവശിയ്ക്ക് വാങ്ങി കൊടുത്ത് അവരെ സഹായിയ്ക്കണം എന്ന് അഭ്യർത്തിയ്ക്കുന്നു. 
പോസ്റ്റ് ചെയ്തത് Bipin ല്‍ 9:02 PM 10 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 26, ഞായറാഴ്‌ച

എളമരം കരിം

"കണ്ണ് പൊട്ടനും ചെകിട് പൊട്ടനും ഒക്കെ ഫ്രീ പാസ് കൊടുത്തിട്ടാണ് KSRTC നഷ്ടത്തിൽ ഓടുന്നത്". ഒരു ജന പ്രതി നിധി ആണ് ക്രൂരവും നികൃഷ്ട്ടവും ആയ ഈ വാക്കുകൾ പറഞ്ഞത്. മാർക്സിസ്റ്റ് പാർട്ടി നേതാവ് എളമരം കരീം. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്ന വലിയ ചുമതല വഹിയ്ക്കുന്ന ആൾ. മുൻ മന്ത്രി. ഇത്രയൊക്കെ ആയ  എളമരം കരീം ആണ് ഇങ്ങിനെ പറഞ്ഞത്.

അറിയാതെ പറഞ്ഞു പോയതൊന്നും അല്ല. ഈ രാഷ്ട്രീയക്കാരുടെ മനസ്സിൽ മറഞ്ഞു കിടക്കുന്ന, ഈ പാവങ്ങളോടുള്ള പുശ്ചവും  വൈരാഗ്യവും ആണ് ഈ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്.  രാഷ്ട്രീയ സമ്മേളനങ്ങളിലും മറ്റും ഇവർക്ക് വേണ്ടി ഈ രാഷ്ട്രീയക്കാർ ഘോര ഘോരം പ്രസംഗിയ്ക്കുന്നത് കേട്ടിട്ടുണ്ടല്ലോ. അതെല്ലാം വെറും കപട നാടകം ആണ്. സത്യത്തിൽ ഉള്ളിൽ ഇവരോട്  അവജ്ഞ ആണ്. 

ഈ രാഷ്ട്രീയക്കാർ കയ്യിട്ടു വാരി അല്ലേ ഈ നാട് മുടിപ്പിച്ചത് പോലെ KSRTC യെയും മുടിപ്പിച്ചത്? യാതൊരു പ്രതിബദ്ധതയും ഉത്തരവാദിത്വവും ഇല്ലാത്ത കുറെ കള്ളന്മാരെ ചെയർമാൻ സ്ഥാനത്തും, മാനേജിംഗ് ഡയരക്ടർ സ്ഥാനത്തും പ്രതിഷ്ടിയ്ക്കും. അവർ മോഷ്ട്ടിയ്ക്കുന്നതിന്റെ ഒരു പങ്ക് രാഷ്ട്രീയ ക്കാർക്കും മന്ത്രിയ്ക്കും നൽകും. അങ്ങിനെയാണ്  KSRTC നഷ്ട്ടത്തിൽ നിന്നും നഷ്ട്ടത്തിലേയ്ക്ക് കൂപ്പു കുത്തുന്നത്. പണി തീരുന്നതിനു മുൻപ് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ്  ഉദ്ഘാടനം നടത്തി ക്രെഡിറ്റ് എടുത്ത മന്ത്രി ആണ് ഇപ്പോഴത്തെ ട്രാൻസ്പോർട്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആ ബസ് സ്റ്റാൻഡ് വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രവർത്തന ക്ഷമമാകാതെ പണി പൂർത്തിയാകാതെ കിടക്കുകയാണ്. ഇതാണ് മന്ത്രിമാരുടെ പണി.

അതിനിടയിൽ ആണ് എളമരം കരിം പാവപ്പെട്ട അന്ധരെയും ബധിരരെയും അവഹേളിച്ചത്. 
പോസ്റ്റ് ചെയ്തത് Bipin ല്‍ 9:00 PM 6 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 25, ശനിയാഴ്‌ച

ജഡ്ജി




ജഡ്ജി മാരെ പൊതു ജന മധ്യത്തിൽ അവഹേളിയ്ക്കുന്നതിനെതിരെ ശക്തിയായി പ്രതി ഷേധിച്ചു കൊണ്ട് കേരള ജുഡിഷ്യൽ ഓഫീസ്സേഴ്സ് അസോസിയേഷൻ ഒരു പ്രമേയം പാസാക്കിയിരിയ്ക്കുന്നു. കേരള ഹൈക്കോടതി  യുടെ  അനുമതിയോടെ ആണ് ഈ പ്രമേയം എന്നാണ് അറിയുന്നത്. ജഡ്ജിമാർക്ക് എതിരെ ചിലർ നടത്തുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും ചെളി വാരിയെറിയലുകളും   കോടതി അലക്ഷ്യം വരെ ആകാമെന്ന് ഈ പ്രമേയം പറയുന്നു.

ഇപ്പോഴെങ്കിലും ഈ ജഡ്ജിമാർ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി ചിന്തിച്ചത് നന്നായി. അടുത്ത കാലത്തായി ജഡ്ജിമാരെയും മജിസ്ട്രെറ്റ് മാരെയും പത്രങ്ങളിലും ചാനലുകളിലും രാഷ്ട്രീയക്കാർ അതി നിശിതമായി വിമർ ശിയ്ക്കുന്നുണ്ട്. ഒരു  പേടിയും ഇല്ലാതെ. അത് മുഖ്യ മന്ത്രി മുതൽ പ്രതിപക്ഷ നേതാവ് വരെ.  തങ്ങൾക്ക് അനുകൂലമല്ലാത്ത വിധിയോ പരാമർശങ്ങളോ വരുമ്പോൾ കോടതിയെ തെറി പറയും.  വലിയ ആദർശ വാൻ എന്ന് അഭിമാനിയ്ക്കുന്ന സുധീരൻ വരെ അങ്ങേരുടെ നിലപാടിന് എതിരെ വിധി വന്നപ്പോൾ  കോടതിയെയും ജഡ്ജിയെയും വിമർശിച്ചില്ലേ? ജയരാജൻ ജഡ്ജി യെ ശുംഭൻ എന്ന് വിളിച്ചില്ലേ? സോളാർ വാദം കേൾക്കുന്ന CJM നെ പി.സി. ജോർജ് തെറി വിളിച്ച് ഓടിച്ചില്ലേ? അങ്ങിനെ നൂറു നൂറു കാര്യങ്ങൾ. 

ഇങ്ങിനെ ഒരു സ്ഥിതി വരാൻ, അതായത് എല്ലാവരും കേറി ജഡ്ജിമാരെയും കോടതിയേയും തെറി വിളിയ്ക്കാൻ, കാരണം എന്താണ് എന്ന് കൂടി ഈ പ്രമേയം പാസ്സാക്കിയ   ജുഡിഷ്യൽ ഓഫീസ്സേഴ്സ് ചിന്തിയ്ക്കണം. നീതി യുക്തം അല്ലാത്ത കാര്യങ്ങൾ അവർ ചെയ്യുന്നത് കൊണ്ടാണ് ജനങ്ങൾ അവരെ വിമർശിയ്ക്കുന്നത് എന്ന് അവർ മനസ്സിലാക്കണം. ഇന്നത്തെ ഭൂരിപക്ഷം ജഡ്ജി മാർക്കും നിയമത്തോടോ,നീതിയോടോ ഒരു പ്രതിജ്ഞാ ബദ്ധത ഇല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ സരിതയുടെ മൊഴി എടുക്കാൻ വിസമ്മതിച്ച രാജു എന്ന മജിസ്ട്രേറ്റിന്റെ കാര്യം. ലൈംഗിക മായി പീഡിപ്പിച്ചു എന്നൊരു സ്ത്രീ മൊഴി കൊടുത്തിട്ടും അത് രേഖ പ്പെടുത്താൻ വിസമ്മതിച്ച മയിസ്രെട്ട്. ആരൊക്കെയാണ് പീഡിപ്പിച്ചത് എന്ന് അങ്ങേര് മറന്നു പോയി അത്രേ. അങ്ങേര് പ്രൊമോഷനും കിട്ടി സുഖമായി വാഴുന്നു. ബി.ജെ.പി. യുടെ സുരേന്ദ്രനും അഡ്വ.ജയശങ്കറും കേസ് ഫയൽ ചെയ്തില്ലായിരുന്നു വെങ്കിൽ ഇപ്പറയുന്ന NV രാജു അടുത്ത ഹൈക്കോടതി ജഡ്ജി ആയേനെ. പിന്നെ സുപ്രീം കോടതിയും.  ആ കേസ് ഫയൽ ചെയ്യാതെ തന്നെ ഹൈ ക്കോടതി എന്ത് കൊണ്ട് സ്വമേധയാ കേസ് എടുത്തില്ല? അതിന് വകുപ്പില്ല എന്ന മുട്ട് ന്യായം പറയാം. ഹൈക്കോടതി ഒരു കണ്ണാടി ക്കൂട്ടിൽ ഒന്നുമല്ല ഇരിയ്ക്കുന്നത്. സമൂഹത്തിൽ നടക്കുന്നത് അവർ കാണണം. സുര്യനെല്ലി കേസിലെ പെണ്‍ കുട്ടി വ്യഭിചരിയ്ക്കാൻ തയ്യാറാവുക ആയിരുന്നു എന്ന് പഴയ ഹൈ  ക്കോടതി ജഡ്ജി ബസന്ത് കൂട്ടുകാരോട് പറഞ്ഞ് ആസ്വദിച്ച കഥയും നമ്മൾ കേട്ടുവല്ലോ.

അപ്പോൾ ജഡ്ജി മാരെ വിമർശിയ്ക്കുന്നതിന്റെ പ്രധാന കാരണം അവരുടെ പ്രവൃത്തി ദോഷം ഒന്ന് തന്നെ ആണ്. നിഷ്പക്ഷമായും നീതി പൂർവമായും വിധി പറയാൻ അവർ ശ്രമിയ്ക്കുന്നില്ല. അധികാരി വർഗത്തോടും പണക്കാരോടും അവർക്ക് എക്കാലവും ഒരു വിധേയത്വം പുലർത്തുന്നുണ്ട്. അതാണ്‌ അതിര് വിട്ട് അവരെ വിമർശിയ്ക്കുന്നതും ആ വിമർശനങ്ങളെ പ്രതിരോധിയ്ക്കാൻ അവർക്ക് കഴിയാതെ പോകുന്നതും. മടിയിൽ കനമുള്ളവൻ കുനിഞ്ഞു പോകും. ഇക്കഴിഞ്ഞ സോളാർ കേസിലും മാണി ക്കോഴ ക്കേസിലും തുടങ്ങി എല്ലാ സർക്കാർ അഴിമതി ക്കേസിലും മദ്യ നയക്കേസിലും   എല്ലാം കോടതി ഒരു മൃദു സമീപനം ആണ് എടുക്കുന്നത്.  തെളിവുകളുടെ അഭാവം ആണ് എന്നൊരു മുടന്തൻ ന്യായം പറയാൻ അവർക്ക് കാണും. പക്ഷെ ഒരു തെളിവ് ഉണ്ടായിട്ടും അത് മനപൂർവ്വം മറച്ചു വയ്കുമ്പോൾ അത് ചോദിയ്ക്കാനുള്ള ആർജവം, പ്രതിബദ്ധത ന്യായാധിപന്മാർക്ക് ഇല്ലേ? അവിടെയാണ് നമ്മുടെ നീതി പീഠങ്ങൾ പരാജയപ്പെടുന്നത്. നീതി പീഠങ്ങളെ ന്യായാധിപന്മാർ പരാജയ പ്പെടുത്തുന്നത്.

പല വിധികളും ഹൈക്കോടതി  മാറ്റാറുണ്ട്. എന്നാൽ ആ കീഴ് ക്കോടതി വിധി തെറ്റായാലും മനപൂർവ്വം ആണ് എന്നായാലും അതിനെ പറ്റി ഒന്നും പറയാറില്ല. എത്ര വൃത്തികെട്ട വിധി ആണ് കീഴ്ക്കോടതി യുടേത് എങ്കിലും ആ ന്യായാധിപനു ഒന്നും സംഭവിയ്ക്കില്ല.ഹൈക്കോടതി കേറിയിറങ്ങി  കക്ഷിയ്ക്ക്  പണം കുറെ പോകും. അത്ര മാത്രം. അത് പോലെയാണ് തെറ്റായ ഹൈ ക്കോടതി വിധികൾ. അനേകം ലക്ഷങ്ങൾ വേണം സുപ്രീം കോടതിയിൽ കയറാൻ. അത് കൊണ്ട് പലരും ഹൈക്കോടതി കൊണ്ട് അവസാനിപ്പിയ്ക്കും. തന്റെ തല വിധി ഓർത്ത് കരയാൻ മാത്രം കഴിയും. മനപൂർവം തെറ്റായ വിധി പ്രസ്താവങ്ങൾ നടത്തുന്ന ന്യായാധിപൻമാർക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയാത്തത് എന്ത് കൊണ്ട്? അങ്ങിനെ ഒരു നിയമം ഇല്ല എന്ന് ഈ ജഡ്ജി മാർക്ക് പറയാം. പക്ഷെ അങ്ങിനെ ഒരു നിയമം കൊണ്ട് വരാൻ ഇവർ സമ്മതിയ്ക്കുമോ? ഇല്ല. 

അപ്പോൾ അപചയം സംഭവിച്ച ഒരു നീതിന്യായ സംവിധാനം ആണ് ഈ വിമർശനങ്ങളും തെറി വിളികളും വിളിച്ചു വരുത്തുന്നത്. അതിന് ഈ പ്രമേയം കൊണ്ടൊന്നും ഫലമില്ല. സ്വയം നന്നാവുക. അന്തസ്സോടെ പെരുമാറുക. നീതി പൂർവമായ തീരുമാനങ്ങൾ എടുക്കുക. ആരുടേയും മുഖം നോക്കാതെ. ഗുണ ഫലങ്ങൾ പ്രതീക്ഷിയ്ക്കാതെ, പെൻഷൻ പറ്റിയതിനു ശേഷം കിട്ടാവുന്ന പദവി പ്രതീക്ഷിയ്ക്കാതെ നീതി മാത്രം നോക്കി വിധി പുറപ്പെടുവിയ്ക്കുക., ജഡ്ജി മാരേ , ഒരു പ്രമേയവും വേണ്ട. നിങ്ങളെ ആരും തൊടില്ല. ഒരക്ഷരം പറയില്ല.  ഒന്ന് ചെയ്തു നോക്കൂ. വി.ആർ. കൃഷ്ണയ്യർ തുടങ്ങി എത്രയോ മഹത്തായ ന്യായാധിപന്മാർ ഉദാഹരണമായി നിങ്ങളുടെ മുൻപിൽ ഉണ്ട്. 
പോസ്റ്റ് ചെയ്തത് Bipin ല്‍ 11:44 PM 3 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

SSLC

നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കുരുത്താൽ.........അങ്ങിനെ കുരുത്ത് ഇപ്പം ആലിന് വരെ നാണം ആയിത്തുടങ്ങി.അത് പോലെ  ഈ നാണം ഇല്ലാത്തവന്റെയൊക്കെ കാര്യം എഴുതി എനിയ്ക്ക് നാണം വന്നു തുടങ്ങി. അതാണ്‌ SSLC ഫലത്തെ കുറിച്ച് എഴുതാതിരുന്നത്.

വിദ്യാഭ്യാസം ഒട്ടുമില്ലാത്ത മുസ്ലിം ലീഗ് മന്ത്രിമാരാണ് എന്നും വിദ്യഭ്യാസ മന്ത്രി മാരായി വരുന്നത് എന്നത് സാക്ഷരത 100 ശതമാനം ഉള്ള കേരളത്തിന്‌ ഒരു അപമാനമാണ്. വിദ്യാഭ്യാസം അവരുടെ കുത്തക ആക്കി വച്ചിരിയ്ക്കുകയാണ്. യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോഴൊക്കെ മുസ്ലിം ലീഗ് വിദ്യാഭ്യാസം കൈക്കലാക്കും. കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് എന്ന പോലെ. പത്തു കാശ് കക്കാനുള്ള വകുപ്പ് ഉള്ളത് കൊണ്ടാണ് വിദ്യാഭ്യാസം എടുക്കുന്നത്. സ്കൂളും സീറ്റും എല്ലാം വിറ്റ് കാശാക്കാമല്ലോ. കഴിഞ്ഞ തവണ കണ്ടതാണല്ലോ ഹൈ ക്കോടതിയെ തന്നെ തെറ്റി ധരിപ്പിച്ച് പുതിയ സ്കൂൾ വിറ്റ് കാശുണ്ടാക്കിയത്.

അത് മാത്രമാണ് മുസ്ലിം ലീഗിന്റെ ഉദ്ദേശം. വിദ്യഭ്യാസം നന്നാവണം എന്നോ വിദ്യാഭ്യാസ നിലവാരം ഉയരണമോ എന്നോ അവർക്ക് ആഗ്രഹമില്ല.

പിന്നെ ഇതിന് എന്നും കൂട്ട് നിൽക്കുന്നത് കോണ്‍ഗ്രസ് മുഖ്യ മന്ത്രിമാരും. ലീഗ് ഇല്ലാതെ ഭരിയ്ക്കാൻ പറ്റില്ലല്ലോ. അപ്പോൾ ലീഗിന്‌ മുൻപിൽ കിടന്നു കൊടുക്കുക. അതാണ്‌  കരുണാകരൻ ,ആന്റണി തുടങ്ങി ഇപ്പോൾ ഉമ്മൻ ചാണ്ടി വരെ ചെയ്യുന്നത്.

രണ്ടു ദിവസം മുൻപ് SSLC  ഫല പ്രഖ്യാപനം നടത്തി. 98 ശതമാനം വിജയം. പേപ്പറിൽ സ്വന്തം റോൾ നമ്പർ എഴുതാൻ അറിയാവുന്നവർ ഒക്കെ പാസ്സായി. കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഈ പരീക്ഷ മൂല്യ നിർണയം ഒരു തട്ടിപ്പ് ആയിരുന്നു. പിന്നീടു തങ്ങളുടെ മേൽ കുറ്റം വരാതിരിയ്ക്കാൻ മാർക്ക് വാരി ക്കൊരി കൊടുത്തു. അങ്ങിനെ 98 ശതമാനം ജയിച്ചു. പേപ്പറിൽ റോൾ നമ്പർ എഴുതാൻ അറിയാത്ത രണ്ടു ശതമാനം മാത്രം തോറ്റു. പലയിടത്തും പരീക്ഷ എഴുതാത്തവർ വരെ ജയിച്ചു എന്ന്.

ഇങ്ങിനെയെങ്കിൽ എന്തിനാണ് ഈ പരീക്ഷ നടത്തുന്നത്. പഠിയ്ക്കുന്നവനും പഠിയ്ക്കാത്തവനും ജയിയ്ക്കും. എന്നാൽ പിന്നെ എല്ലാവരെയും പരീക്ഷ ഇല്ലാതെ അങ്ങ് ജയിപ്പിച്ചു കൂടെ? പരീക്ഷ നടത്തുന്ന പൈസ ലാഭം, മൂല്യ നിർണയം തുടങ്ങിയ ചിലവുകൾ ലാഭം.  ഈ സാറന്മാര് എന്ത് പേപ്പർ നോക്കാ നോക്കിയത്? വാങ്ങി തിന്നുന്ന  ശമ്പളത്തിന്റെ ഒരംശം എങ്കിലും ആത്മാർഥത കാണി യ്ക്കണ്ടേ ഈ അധ്യാപകർ? (അധ്യാപകർ  എന്ന വിളിയ്ക്കു അർഹരാണോ ആണോ ഈ കശ്മലന്മാർ ?)

ഈ ഫല പ്രഖ്യാപനം നടത്തുന്നത്  വിദ്യാഭ്യാസ മന്ത്രി നേരിട്ട്. ടി.വി.   ക്യാമറകൾക്ക് മുന്നിൽ എന്തോ വലിയ കാര്യം  ചെ യ്യുന്നത് പോലെ.  ഇതിന് മന്ത്രി എന്തിനു പല്ലും ഇളിച്ചു കൊണ്ട് വരുന്നു. നെറ്റിൽ പരസ്യ പ്പെടുതിയാൽ പോരെ? ഇങ്ങിനെ മന്ത്രി ടി.വി.   ക്യാമറകൾക്ക് മുന്നിൽ പരസ്യപ്പെടുത്തിയ പരീക്ഷാ ഫലം ഇപ്പോൾ കാണാനില്ല. എല്ലാ സൈറ്റുകളിൽ നിന്നും അത് പിൻ വലിച്ചു കഴിഞ്ഞു. തെറ്റ് ഉണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. ഗൂഡാലോചന ആണത്രേ. എന്നാൽ അത് കണ്ടു പിടിച്ചു കൂടെ? ഒരു കാര്യം കൂടി നാണം കേട്ട മുഖ്യ മന്ത്രി പറയുന്നു, റിസൾട്ട് പുതിയത് വരും പക്ഷെ ഒരു വ്യത്യാസവും വരുകില്ല. എങ്ങനുണ്ട്? ഈനാം പേച്ചി യ്ക്ക് കൂട്ട് മരപ്പട്ടി.
പോസ്റ്റ് ചെയ്തത് Bipin ല്‍ 11:06 PM 16 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

അവാർഡ്‌





 പ്രവാസി മലയാളി പുരസ്ക്കാരങ്ങൾ എന്ന് കേട്ടിട്ടില്ലേ. പണമുള്ള   ഗൾഫുകാരായ  ഏത് അണ്ടനും അടകോടനും,  ഏതെങ്കിലും ചെമ്മാനും വായ് നോക്കിയും കാശ് വാങ്ങിയിട്ട്  കൊടുക്കുന്ന അവാർഡുകൾ. ഇത് സർക്കാർ തലത്തിൽ എത്തുമ്പോഴും ഒരു മാറ്റവും ഉണ്ടാകില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരായ പിമ്പുകൾക്ക് (കൂട്ടി കൊടുപ്പുകാർ) പണം നൽകി സ്വന്തം പേര് അധികാര സ്ഥാനങ്ങളിൽ എത്തിച്ച് അവാർഡ് സംഘടിപ്പിയ്ക്കുന്നു.

ഒന്ന് രണ്ടു വർഷം മുൻപ് കോഴിക്കോട്നടന്ന  ഇത് പോലെ ഒരു പുരസ്കാര ദാനം. കുറെ പ്രശസ്ത ഗൾഫുകാർക്ക് അവാർഡ്‌  ഉണ്ട്. അതിൽ ഒരു പുരസ്കാര ജേതാവ്  ഒരു കെട്ടിട നിർമാതാവ്. അയാൾക്ക്‌ ഗൾഫ് കണക്ഷൻ ഒന്നുമില്ല. ഫ്ലാറ്റും വില്ലയും വിൽക്കാൻ ഗൾഫിൽ പോകുമെന്ന് മാത്രം ഈ  ചടങ്ങ് നടത്തിപ്പ് കാരനോട്  ചോദിച്ചു ഈ കക്ഷി എങ്ങിനെ പ്രവാസി ആയെന്ന്.  "അതൊക്കെ സാറേ ഒരു അഡ്ജസ്റ്റ് മെൻറ് ആണ്". ഈ പരിപാടി കഴിഞ്ഞപ്പോൾ ഏതാണ്ട് 5 ലക്ഷം രൂപ അവാർഡ്‌ കൊടുത്ത ആളിന്റെ  കയ്യിൽ ലാഭം. അതാണ് പ്രവാസി പുരസ്കാരം കിട്ടുന്ന വഴി.

യുസഫ് അലി,രവി പിള്ള തുടങ്ങിയ വമ്പൻ പണക്കാരാണ് സ്ഥിരം അവാർഡ് വാങ്ങുന്നവർ.  പിന്നെ ആസ്തി അനുസരിച്ചും മുടക്കാനുള്ള പണം അനുസരിച്ചും മറ്റു കുറെ ആളുകൾക്കും കിട്ടും. പണം വളരെ അധികമാകുമ്പോൾ ഈ ഗൾഫുകാർ  പദ്മ പുരസ്കാരങ്ങൾ സംഘടിപ്പിയ്ക്കും. നമ്മുടെ പ്രാഞ്ചിയെട്ടനെ പ്പോലെ. ഇവരൊക്കെ ചെയ്യുന്ന സാമൂഹ്യ സേവനം പറയുന്നത് എന്താണെന്നോ? ഗൾഫിൽ ആയിരം പേർക്ക്, പതിനായിരം മലയാളികൾക്ക് തൊഴിൽ കൊടുത്തു എന്ന്. അത് ഓശാരം അല്ല. അവരുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ എല്ല് മുറിയെ പണി എടുപ്പിയ്ക്കാൻ ആണ്.

ഭാരത സർക്കാർ എല്ലാ വർഷവും നൽകുന്ന പ്രവാസി ഭാരതീയ സമ്മാൻ എന്ന ഉന്നതമായ അവാർഡ് കിട്ടിയവരിൽ ഒരാളാണ് അഷ്‌റഫ്‌ പാലറക്കുന്നുമ്മെൽ എന്ന മലയാളി.  നേരത്തെ   പറഞ്ഞ പണക്കാർ ഗ്രൂപ്പിൽ പെടുന്ന ആളല്ല. വലിയ ബിസിനസ് ഗ്രൂപ്പ്  മുതലാളി അല്ല. ഏതെങ്കിലും കമ്പനി സി.ഇ.ഒ. അല്ല. ഗൾഫിൽ അജ്മനിൽ  ജോലി ചെയ്തു ജീവിയ്ക്കുന്ന  ഒരു   സാധാരണ ഗൾഫ് മലയാളി. സ്വന്തം ജോലി ചെയ്യുന്നതിനോടൊപ്പം കുറച്ചു സമയം സാമൂഹ്യ സേവനത്തിനു നീക്കി വയ്ക്കുന്ന മനുഷ്യൻ.

അദ്ദേഹം ചെയ്യുന്ന സേവനം എന്താണെന്നോ?  ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കൽ അല്ല. വലിയ മാളുകൾ നടത്തുന്നത് അല്ല. മൃത ശരീരങ്ങൾ നാട്ടിൽ എത്തിയ്ക്കാൻ സഹായിയ്ക്കുക എന്ന മഹത്തായ കർമം ആണ് അദ്ദേഹം സ്വയം ഏറ്റെടുത്ത് ചെയ്യുന്നത്.  ഗൾഫിൽ വച്ച് മരണം അടയുന്ന വരുടെ ശരീരം വിട്ടു കിട്ടാനും വിമാനത്തിൽ നാട്ടിൽ എത്തിയ്ക്കാനും ഒരു പാട് സങ്കീർണമായ ഫോർമാലിറ്റീസ് ഉണ്ട്. അതെല്ലാം കടന്ന് ശരീരം നാട്ടിൽ എത്തിയ്ക്കുന്നു. ബന്ധുക്കളാരും കൂടെ ഇല്ലാത്തവർ ആയിരിയ്ക്കാം.  ഒരു പൈസ പോലും വാങ്ങാതെ നൽകുന്ന ശരിയായ കാരുണ്യ പ്രവർത്തനം. പലപ്പോഴും കയ്യിൽ നിന്നും പണം ചിലവാകുകയും ചെയ്യും.  എന്നിട്ടും അദ്ദേഹം ഈ സദ്‌ കർമം തുടർന്ന് കൊണ്ടേ ഇരിയ്ക്കുന്നു. കഴിഞ്ഞ 14 വർഷത്തിനിടെ 2000 പേരുടെ ദേഹം ആണ് അദ്ദേഹം നാട്ടിൽ എത്തിച്ചത്. മലയാളികൾ മാത്രമല്ല. അന്യ സംസ്ഥാനക്കാരും.

ഈ മഹത് കർമത്തിന് പൂർണ പിന്തുണയുമായി ഭാര്യയും കൂടെയുണ്ട്. മൂന്ന് കുട്ടികളും. 

മോർച്ചറിയുടെ മുന്നിലും, പോലീസ് സ്റ്റെഷനു മുന്നിലും എംബസ്സിയിലും, എയർ ലൈൻ ഓഫീസിലും രാവും പകലും ഇല്ലാതെ   കയറി ഇറങ്ങുന്ന
ശ്രീ അഷറഫിനു  പ്രണാമം.

ഗൾഫിൽ എത്ര പേർക്ക് അഷ്റഫിനെ കുറിച്ച് അറിയാം? വളരെ കുറച്ച് ആളുകൾക്ക് മാത്രം. ഇങ്ങിനെ ഒരു സാഹചര്യം തനിയ്ക്ക് വരില്ല എന്നാണല്ലോ ഓരോ മനുഷ്യനും ചിന്തിയ്ക്കുന്നത്. വരുമ്പോൾ ഒന്നും ചെയ്യാനും കഴിയില്ല അത് മറ്റുള്ളവർ ചെയ്യേണ്ടതായി വരുന്നു.

 ഇങ്ങിനെ മൃത ശരീരം കൊണ്ട് വരുന്നതിന് നമ്മുടെ സർക്കാർ സാമ്പത്തിക സഹായം ഒന്നും ചെയ്യില്ല. അതൊക്കെ കൂട്ടുകാരും മറ്റും സഹായിച്ച് വളരെ ബുദ്ധിമുട്ടി നടക്കുന്നു. ഓരോ മാസവും 40-50 മലയാളികൾ ഗൾഫിൽ  മരിയ്ക്കുന്നു എന്ന് അഷ്‌റഫ്‌ പറയുന്നു. ആ മൃത ശരീരങ്ങൾ എങ്ങിനെ നാട്ടിൽ എത്തുന്നു എന്ന് ഗൾഫ് മലയാളി ശ്രദ്ധിയ്ക്കാറുണ്ടോ? അതിനുള്ള പണം എങ്ങിനെ കണ്ടെത്തുന്നു എന്ന് നോക്കാറുണ്ടോ?  പണം ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് ചില മൃത ദേഹങ്ങൾ ഉറ്റവരുടെയും ഉടയവരുടെയും അടുത്ത്, നാട്ടിൽ എത്തിയ്ക്കാൻ കഴിയാതെ ഗൾഫിൽ അടക്കം ചെയ്യാറുണ്ട് എന്നും അഷ്‌റഫ്‌ പറയുന്നു.

അത് കൊണ്ട് ഗൾഫുകാർക്ക് ഇങ്ങിനെയുള്ള സന്ദർഭങ്ങൾ നേരിടാൻ ഒരു സഹായ നിധി തുടങ്ങിക്കൂടെ? ഫണ്ട് മാനേജ്മെന്റ്റ് ശ്രീ അഷറഫിനെ തന്നെ ചുമതലപ്പെടുത്തി? ഓരോ ഗൾഫ് മലയാളിയും ഒരു 5  ദിറംസ് ഓരോ മാസവും ഈ ഫണ്ടിലേയ്ക്ക് ഇടാമല്ലോ. ഏതാണ്ട് 15 ലക്ഷം മലയാളികൾ കാണുമല്ലോ ഗൾഫിൽ.  വലിയ സ്വപ്നങ്ങളുമായി ഗൾഫിൽ പോയ ഹത ഭാഗ്യരുടെ ജീവനില്ലാത്ത ശരീരം എങ്കിലും പ്രീയ പ്പെട്ടവർക്ക് ഒന്ന് കാണാൻ കഴിയുമല്ലോ.
പോസ്റ്റ് ചെയ്തത് Bipin ല്‍ 5:23 PM 13 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 19, ഞായറാഴ്‌ച

യെച്ചൂരി

മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പുതിയ സെക്രട്ടറി ആയി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടു എന്ന വാക്ക് ഇവിടെ ഉചിതമല്ല. കാരണം ഈ പാർട്ടിയിൽ അങ്ങിനെ ഒന്നും ഇല്ല. അധികാരത്തിൽ ഇരിയ്ക്കുന്നവർ അവരുടെ വരുതിയിൽ നിൽക്കുന്നവർക്ക് പദവി കൊടുക്കും. അത്ര തന്നെ. ഇവിടെ ഒരു വ്യത്യാസം മാത്രം വന്നു. രാമചന്ദ്രൻ പിള്ള ആയിരുന്നു പുറത്തു പോകുന്ന പ്രകാശ് കാരാട്ടിന്റെയും കേരള ഘടക ത്തിന്റെയും സ്ഥാനാർത്ഥി. പക്ഷെ  അതിനിടയിൽ ശക്തമായി യെച്ചൂരി കടന്നു വരുകയും ഒരു മത്സരാന്തരീക്ഷം സൃഷ്ട്ടിയ്ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി യ്ക്ക് ആണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കിയ രാമചന്ദ്രൻ പിള്ളയും കേരള ഘടകവും മുഖം രക്ഷിയ്ക്കാൻ പിൻ മാറുകയും യെച്ചൂരി ഐക്യ കന്ടെന തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു.

യെച്ചൂരി വന്നാലും രാമചന്ദ്രൻ പിള്ള വന്നാലും വലിയ വ്യത്യാസം ഒന്നും വരാൻ പോകുന്നില്ല. അവർക്ക് ഒന്നും ചെയ്യാനില്ല.  പ്രസക്തി നഷ്ട്ടപ്പെട്ട ഒരു പാർട്ടി ആണ് ഇന്ന് മാർക്സിസ്റ്റ് പാർട്ടി. പ്രബലമായിരുന്ന ബംഗാളിൽ നിന്നും തൂത്തെറിയപ്പെട്ടു കഴിഞ്ഞു. ഇനി ബംഗാൾ ഒരു കാലത്തും അവർക്ക് കിട്ടില്ല. പിന്നെ ആകെ ഉള്ളത് കേരളം ആണ്. അത് ഇവിടത്തെ ജനങ്ങളുടെ വിഡ്ഢിത്തരം കൊണ്ട് ഓരോ അഞ്ചു വർഷം കൂടുമ്പോഴും അവർക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നു. ജനങ്ങൾക്ക്‌ മറ്റു മാർഗങ്ങളില്ല. ഒന്നുകിൽ ഇടത് അല്ലെങ്കിൽ കോണ്‍ഗ്രസ്. അതാണ്‌  കേരളത്തിലെ സ്ഥിതി.

അതിനു ഒരു മാറ്റം വരേണ്ട സമയമായി. അടുത്ത തെരഞ്ഞെടുപ്പിൽ അത് സംഭാവിയ്ക്കുകയും ചെയ്യും.  അത് കൊണ്ട് യെച്ചൂരി വന്നു എന്നൊക്കെ പറഞ്ഞ് ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ല.



പോസ്റ്റ് ചെയ്തത് Bipin ല്‍ 9:50 PM 10 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 18, ശനിയാഴ്‌ച

ആസനത്തിൽ ആല്






VIP കാറിൽ വയ്ക്കുന്ന ചെവി പൊളിയ്ക്കുന്ന നാലഞ്ചു ഹോണ്‍ കൂടി സൈക്കിളിൽ ഫിറ്റ്‌ ചെയ്യണ്ടേ 

ഈ  മുഖ്യ മന്ത്രി പോകുന്നത് കണ്ടിട്ടില്ലേ? മുൻപിൽ ഒരു ഹൂട്ടർ ( വലിയ സൈറണ്‍) വച്ച കാർ വലിയ ശബ്ദത്തിൽ അലറി വിളിച്ച്. അതിനു പുറകേ മന്ത്രിയുടെ കാർ വലിയ ഒച്ചയുള്ള ഹോണ്‍ മുഴക്കി കൊണ്ട്. എല്ലാ മന്ത്രിമാരുടെയും മറ്റു പല സർക്കാർ കാറുകളിലും ഇതേ കാതടപ്പിയ്ക്കുന്ന ശബ്ദം ഉള്ള ഹോണുകൾ ആണ് വച്ചിരിയ്ക്കുന്നത്.

അടുത്തിടെ ഒരു ചാനൽ ഈ കാര്യം ഒരു വലിയ പ്രശ്നം ആക്കി വാർത്ത കൊണ്ടു വന്നിരുന്നു. തുടർച്ചയായി രണ്ടു മൂന്നു ദിവസം കാണിച്ചപ്പോൾ ഇവർക്ക് നാണം വന്നു. ( ആസനത്തിൽ ഒരു ആല് കുരുത്താൽ അതും ഒരു തണൽ എന്ന് കരുതുന്നവരാണ് ഈ മന്ത്രിമാർ. അത് കൊണ്ട് നാണം വന്നു എന്ന് പറയുന്നത് ശരിയല്ല.)  

ഏതായാലും മന്ത്രി സഭ യോഗം കൂടി ഇത്തരം വലിയ ശബ്ദമുള്ള ഹോണ്‍ മാറ്റാൻ തീരുമാനിച്ചു. ഇത് നിയമത്തിൽ നിരോധിച്ച കാര്യമാണ്. അതിനാണ് മന്ത്രി സഭ യോഗം കൂടിയത്.  മന്ത്രിമാർക്ക് എന്തും കാണിയ്ക്കാമല്ലൊ. 



പോസ്റ്റ് ചെയ്തത് Bipin ല്‍ 11:05 PM 8 അഭിപ്രായങ്ങൾ:

പ്രകൃതി നശീകരണം

പാടം മണ്ണിട്ട്‌ നികത്തണം എങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈക്കൂലി കൊടുക്കണം. സ്ഥലത്തിൻറെ പ്രാധാന്യം അനുസരിച്ചാണ് കൈക്കൂലിയുടെ അളവ്.

അടുത്തിടെ ഒരു ചാനൽ പുറത്തു വിട്ട ടെലെഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ ആണ് ഇത് വെളിവാക്കുന്നത്. ഏറണാകുളം താന്തോണി തുരുത്തിലെ വയൽ നികത്താൻ 50 ലക്ഷം ആണ് സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം സുനിൽ കുമാർ ചോദിച്ചത്. ആ സംഭവം പുറത്തു വന്നതിനോടൊപ്പം മറ്റൊരു വയൽ നികത്താൻ സി.പി.എം. ലോക്കൽ സെക്രട്ടറി വിജയൻ കൈക്കൂലി ആവശ്യപ്പെട്ടതും പറയുന്നു. കപിൽ ദേവ് സ്ഥാപിയ്ക്കാനിരുന്ന മെഡി സിറ്റി യുടെ സ്ഥലം നികത്താൻ ആണ് സി.പി.എം. കൈക്കൂലി ആവശ്യപ്പെട്ടത്.

ഇത് പുതിയ സംഭവം ഒന്നുമല്ല. ഇത്തരത്തിൽ വയൽ നികത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കൈക്കൂലി കൊടുക്കുക തന്നെ വേണം. അല്ലാതെ അവർ അനുവദിയ്ക്കില്ല. പണം കിട്ടാതെ വരുമ്പോൾ വയൽ നികത്തലിന് എതിരെ സമരം നടത്തും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശ്ശൂർ ശോഭ സിറ്റി.പുഴക്കര വയൽ നികത്തി ആണ് അവിടെ കെട്ടിട സമുച്ചയം ഉയർത്തിയത്‌. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പണം നൽകി. അത് കൊണ്ട് ആരും തടസ്സം പറഞ്ഞില്ല.

അതിൻറെ മറ്റൊരു ഉദാഹരണം ആണ് ആറന്മുള വിമാന താവളത്തിന് വേണ്ടിയുള്ള വയൽ നികത്തൽ. അതിന് കൂട്ട് നിൽക്കുന്നത് കോണ്‍ഗ്രസ്സ് ആണ്. അധികാരത്തിൽ ഉള്ളത് കൊണ്ട് പരസ്യമായി തന്നെ അവർ വഴി വിട്ട സഹായം ചെയ്യുന്നു.

ഇത്തവണ കേരളത്തിൽ ചൂട് വളരെ അധികമാണ്. എല്ലാ വർഷവും ചൂട് കൂടി ക്കൊണ്ടേ ഇരിയ്ക്കുന്നു. അതിൻറെ ഒരു പ്രധാന കാരണം പ്രകൃതിയിൽ നമ്മൾ വരുത്തുന്ന നശീകരണം ആണ്. നമുക്ക് വനം വേണ്ട, കൃഷിയിടങ്ങൾ വേണ്ട, പുഴ വേണ്ട ,തണ്ണീർ തടങ്ങൾ വേണ്ട. കോണ്ക്രീറ്റ് സൌധങ്ങൾ മാത്രം മതി. ഇനിയെങ്കിലും നമ്മൾ ഒന്ന് ആലോചിച്ച് പ്രവർത്തിയ്ക്കെണ്ടേ ?  
പോസ്റ്റ് ചെയ്തത് Bipin ല്‍ 5:58 AM 8 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 15, ബുധനാഴ്‌ച

net neutrality

സാധാരണ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിയ്ക്കുന്ന കോർപ്പറേറ്റുകൾക്കൊപ്പം ആണ് എന്നും ഭരണ വർഗം. അവർ വളർന്നാൽ മാത്രമേ അധികാരി വർഗത്തിന് സാമ്പത്തിക നേട്ടം ഉണ്ടാകൂ.

ഇന്റർ നെറ്റിൻറെ കണക്ഷൻ എടുത്താൽ അത് എങ്ങിനെ ഉപയോഗിയ്ക്കണം ഏതെല്ലാം കാര്യങ്ങൾ ചെയ്യണം ഏതെല്ലാം ആപ്ലിക്കേഷൻ ഡൌണ്‍ ലോഡ് ചെയ്യണം ഏതൊക്കെ സൈറ്റിൽ കയറണം എന്നൊക്കെ തീരുമാനിയ്ക്കുന്നത് ഉപഭോക്താവാണ്. അല്ലാതെ  സേവന ദാതാവല്ല. അങ്ങിനെയാണ് നടന്നു കൊണ്ടിരുന്നത്. 

അതിനിടെയാണ് ടെലികോം കമ്പനികൾ  ഒരു പുതിയ  ഐഡിയയും ആയി വരുന്നത്. പല സൈറ്റുകളിലും കയറാനും വാട്സാപ്പ് ,സ്കൈപ്പ് , വൈബർ തുടങ്ങിയ സർവീസുകൾ കിട്ടാനും  ഈ ടെലികോം കമ്പനികൾക്ക് പ്രത്യേകം ചാർജ് അധികം കിട്ടണം എന്നൊരു വാദവുമായി അവർ വരുന്നത്. ഇപ്പോൾ വാട്സാപ്പ് തുടങ്ങിയ ആപ്പ് എടുത്താൽ മെസേജ് അയയ്ക്കാം. അതിന്  പ്രത്യേകം ചാർജ് ഒന്നും കൊടുക്കേണ്ടതില്ല. ആ മെസേജുകൾ ഇന്റർ നെറ്റിൽ കൂടി പോയിക്കൊള്ളും. ഉപഭോക്താവിന് ഒരു പൈസ ചിലവില്ലാതെ.  ഇവിടെയാണ്‌ ടെലികോം കമ്പനികൾ പ്രശ്നം ഉണ്ടാക്കുന്നത്‌. ഇങ്ങിനെയുള്ള ആപ്പുകൾ ഇല്ലാതെയിരുന്നാൽ നെറ്റ് വർക്കിൽ കൂടെ മാത്രമേ മെസേജ്‌  അയയ്ക്കാൻ കഴിയൂ. അതിനവർക്ക് പ്രത്യേകം കാശും കിട്ടും. അതാണ്‌ അവർക്ക് നഷ്ട്ടപ്പെടുന്നത് എന്ന് അവർ പറയുന്നു.

അങ്ങിനെ ചില സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും അത് അധിക പണം വാങ്ങി മാത്രം അനുവദിയ്ക്കാനും അവർ ശക്തമായ സമ്മർദ്ദം ആണ് അധികാര സ്ഥാനങ്ങളിൽ ചെലുത്തിയത്. ഭാരതത്തിലെ ടെലികോം മേഖല മൊത്തം  നിയന്ത്രിയ്ക്കുന്നതു പാർലമെന്റ് ആക്റ്റ് പ്രകാരം നിലവിൽ വന്ന  ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇൻഡ്യ  (TRAI) ആണ്.  ന്യായവും സുതാര്യവുമായ ഒരു ടെലികോം മേഖല ആണ് ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. അങ്ങിനെയുള്ള  TRAI യുടെ മേൽ വോഡഫോണ്‍,എയർ ടെൽ തുടങ്ങിയ ടെലികോം   കമ്പനികൾ അധിക ചാർജിനു വേണ്ടി  വൻ സമ്മർദം നൽകിയതിന്റെ ഫലമായി പല ആപ്പുകളും സൈറ്റുകളും ബ്ലോക്ക് ചെയ്ത് ജനങ്ങളിൽ പണം പിടിച്ചു പറിയ്ക്കാൻ ഉള്ള  അവരുടെ ആവശ്യം അംഗീകരിയ്ക്കാൻ ആലോചിയ്ക്കുകയാണ്. 

ജനങ്ങളുടെ അഭിപ്രായം അറിയാൻ  എന്ന പേരിൽ  സങ്കീർണമായ  കാര്യങ്ങൾ നിറഞ്ഞ  118 പേജ് ഉള്ള ഒരു "കണ്‍സൽറ്റെഷൻ പേപ്പർ"  TRAI ഇറക്കിയിരിയ്ക്കുകയാണ്. ഈ ഏപ്രിൽ 24 നു മുൻപ് അഭിപ്രായം അവിടെ എത്തണം. 

ഇതിനെതിരെ ലക്ഷങ്ങൾ അണി നിരന്നു കഴിഞ്ഞു. 3 ലക്ഷത്തിൽ പരം എതിരഭിപ്രായങ്ങൾ ഇ-മെയിൽ വഴി ജനങ്ങൾ TRAI യിൽ എത്തിച്ചു കഴിഞ്ഞു. നെറ്റ് കയ്യടക്കു ന്നതിനെതിരെ ഉള്ള  അഭൂത പൂർവമായ  ജനാഭിപ്രായം കണ്ട് എയർ ടെല്ലു മായി ഏർപ്പെട്ട കരാർ ഫ്ലിപ്പ് കാർട്ട് പിൻ വലിച്ചിരിയ്ക്കുന്നു, ഇതാണ് ജന ശക്തി. നമുക്കും ഇതിൽ പങ്കാളികളാകാം.ഈ ചൂഷണത്തിന് എതിരെ.  http://www.savetheinternet.in/   ....http://www.netneutrality.in/   എന്നീ ലിങ്കുകൾ നോക്കുക. 
പോസ്റ്റ് ചെയ്തത് Bipin ല്‍ 2:01 PM 7 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

ഭ്രാന്ത്

നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്?

പ്രണയാഭ്യർത്ഥന നിരസിച്ച പെണ്‍ കുട്ടിയെ ഒരു കാർക്കോടകൻ കാറിടിച്ചു കൊല്ലാൻ നോക്കുന്നു. എന്താണവന്റെ മാനസികാവസ്ഥ? ഇങ്ങിനെ ഉള്ള ആണുങ്ങൾ എങ്ങിനെ സമൂഹത്തിൽ ഉണ്ടാകുന്നു എന്ന് ഗൌരവമായി നമ്മൾ ചിന്തിയ്ക്കേണ്ടി ഇരിയ്ക്കുന്നു. കാമുകിയുടെ നഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇടുക, വഴങ്ങാത്തവളുടെ മുഖത്തും ദേഹത്തും ആസിഡ് ഒഴിയ്ക്കുക, അവളെ കൊല്ലുക ഇങ്ങിനെ യുള്ള കാര്യങ്ങൾ ആണ് ഇന്ന് നമ്മുടെ യുവാക്കൾ ചെയ്യുന്നത്.

ഇതൊക്കെ പണ്ട് കാലത്തും നടക്കുന്നുണ്ടായിരുന്നു,പക്ഷെ പത്ര, ദൃശ്യ, സോഷ്യൽ  മാധ്യമങ്ങൾ ഇത്രയും ഇല്ലാതിരുന്നതു കൊണ്ടും, അവ ഇത്ര സജീവം ആകാത്തത് കൊണ്ടും ആയിരുന്നു ഇതൊന്നും പുറത്തു വരാതിരുന്നതും എന്ന് ഒരു വാദം ഉയർത്താം. പണ്ട് കാര്യങ്ങൾ ഇത്രയും പരസ്യമാകുന്നില്ലായിരുന്നു എന്ന് സമ്മതിയ്ക്കുമ്പൊഴും ഇത്രയും   സംഭവങ്ങൾ നടക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. വല്ലയിടത്തും വല്ലപ്പോഴും ഒരു സംഭവം നടന്നിരിയ്ക്കാം. ഇന്നതാണോ സ്ഥിതി? അല്ല ഇത്തരം സംഭവങ്ങൾ നിത്യേന ധാരാളം നടക്കുന്നു.

 പഴയ തലമുറ വില കൽപ്പിച്ചിരുന്ന  മൂല്യങ്ങൾക്ക് സംഭവിച്ച  അപചയം ആണ് ഒരു പ്രധാന കാര്യം. പണ്ടത്തെ അമ്മൂമ്മമാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു "ദൈവ ഭയം" ഇല്ലായ്മ. ഈ ദൈവ ഭയം എന്നത് കൊണ്ട് മതങ്ങൾ സൃഷ്ട്ടിച്ച ദൈവത്തെ ഭയം എന്ന് ധരിയ്ക്കണ്ട. അന്യർക്ക് അഹിതവും ദോഷകരവും ആകുന്ന പ്രവൃത്തികൾ ചെയ്യാതിരിയ്ക്കുക എന്നതാണ് അതിനർത്ഥം. ഇന്ന് അന്യരുടെ ദുഃഖത്തിൽ ആർക്കും ദുഃഖം ഇല്ല. സ്വന്തം കാര്യം മാത്രമായിരിയ്ക്കുന്നു ചിന്ത.

സ്വാർത്ഥത വല്ലാതെ   വളർന്നിരിയ്ക്കുന്നു.  ഭൌതിക സുഖങ്ങളോടുള്ള അമിത ആസക്തി ആണ് അതിനു കാരണം. പണം ഉണ്ടാക്കാനുള്ള തിരക്കിൽ മറ്റെല്ലാം ചവിട്ടി അരയ്ക്കപ്പെടുന്നു.

യുവ തലമുറ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരാണ്. എന്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത് എന്ന് അവർക്കറിഞ്ഞു കൂടാ..  മൂല്യങ്ങളെ തള്ളിപ്പറയുക ആണ് സ്വാതന്ത്ര്യം എന്നവർ ധരിച്ചിരിയ്ക്കുന്നു.

ഇവരൊക്കെ ഇങ്ങിനെ മാനസിക നിലയിൽ എത്തിച്ചേരുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. കുട്ടികളെ നല്ലത് പറഞ്ഞു വളർത്താത്തത് ആണ് പ്രധാന കാരണം. പലതും വെട്ടിപ്പിടിയ്ക്കാനുള്ള മാതാ പിതാക്കളുടെ മരണ പ്പാച്ചിലിൽ കുട്ടികളുടെ വളർച്ച ശ്രദ്ധിയ്ക്കാനൊ അവർക്ക് നല്ലത് പറഞ്ഞു കൊടുക്കാനോ മാതാ പിതാക്കൾക്ക് സമയമില്ലാതെ വരുന്നു. കുട്ടികൾക്ക് ഒരു ആദർശ മാതൃക ആകാൻ മാതാ പിതാക്കൾക്ക് കഴിയുന്നില്ല.

ഇത് ആഗോള വൽക്കരണത്തിൻറെ കാലമാണ്. ഭൌതിക ചിന്തയ്ക്ക് മാത്രമാണ് ഇവിടെ സ്ഥാനം. എങ്ങിനെ കൂടുതൽ കൂടുതൽ പണം ഉണ്ടാക്കാം എന്ന് മാത്രം ചിന്തിയ്ക്കുന്ന  ഭരണാധികാരികളും കോർപ്പറേറ്റുകളും ഒന്നിയ്ക്കുന്ന ഒരു ലോകം. ഭൌതിക സുഖം എന്ന  മായയ്ക്ക്  പിറകെ  ഓടുന്ന ജനങ്ങൾ. അവിടെ കുടുംബത്തിനോ കുടുംബ ബന്ധങ്ങൾക്കോ സ്ഥാനം ഇല്ലാതെ പോകുന്നു. കുടുംബം ശിഥിലമായി ക്കൊണ്ടിരിയ്ക്കുന്നു. കുടുംബം എന്ന സത്യത്തെ അംഗീകരിയ്ക്കാത്ത പാശ്ചാത്യ സംസ്കാരം അന്ധമായി അനുകരിയ്ക്കാൻ ശ്രമിയ്ക്കുന്നതാണ്‌ നമ്മുടെ നാടിന്റെ ശാപം.

അന്യൻറെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണ്. അത് പോലെയാണ് നമ്മൾ ഇന്ന്. നമ്മുടെ മോനോ മോളോ ഇതു പോലെ  ആകുന്നതു വരെ നമ്മൾ ഇത് ആസ്വദിയ്ക്കും.
പോസ്റ്റ് ചെയ്തത് Bipin ല്‍ 11:37 PM 11 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 11, ശനിയാഴ്‌ച

സ്നേഹോപഹാരം

കാമുകിയുടെ അശ്ലീല ചിത്രം ഫേസ് ബുക്കിൽ പ്രചരിപ്പിച്ച്   മുൻ കാമുകൻ.

ഇവിടെ പ്രതി  പെരുമ്പാവൂർ കാരൻ 22 വയസുള്ള യുവാവാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.  ഇത്തരം ധാരാളം വാർത്തകൾ ഇപ്പോൾ സ്ഥിരം കാണാറുണ്ട്‌. കാമുകിയുമായി വഴക്ക് കൂടി പിരിയുമ്പൊഴൊ, കാമുകി ലൈംഗിക ഇംഗിതത്തിന്   വഴങ്ങാത്തപ്പോഴോ, മറ്റു  വിരോധം തോന്നുമ്പോഴോ  ഒക്കെ  കാമുകന്മാർ ചെയ്യുന്ന പണി ആണിത്.  ഫോട്ടോകളും വീഡിയോകളും യൂ ടുബിലും മറ്റു സോഷ്യൽ മീഡിയയിലും ഇടുക എന്നത്.

എവിടന്നാണ് ഈ അശ്ലീല ഫോട്ടോകളും വീഡിയോകളും  കിട്ടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ  വല്ല മോർഫിങ്ങൊ മറ്റു കൃത്രിമങ്ങളോ കാണിയ്ക്കുന്നതാണോ? അല്ല. ഇതെല്ലാം ഒറിജിനൽ തന്നെ. അപ്പോൾ നിർബന്ധിച്ച് എടുത്തതാണോ? അതും അല്ല. രഹസ്യമായി എടുത്തതാണോ? അതും അല്ല. അപ്പോൾ പിന്നെ എന്താണ്? സ്വയം പോസ് ചെയ്തു കൊടുത്തത്. സ്വന്തം കാമുകന് പടം എടുക്കാൻ.

അവനുമായി നല്ല ബന്ധം ഉള്ളപ്പോൾ,ആടി ക്കുഴഞ്ഞു നടന്നപ്പോൾ,അവൻറെ സ്നേഹത്തിനു മുൻപിൽ എല്ലാം തുറന്നു കാട്ടിയപ്പോൾ,അവന് എല്ലാം സമർപ്പിച്ചപ്പോൾ,അവന് ഒരു ഉപഹാരമായി നൽകിയത് ആണ് ഈ അശ്ലീല ചിത്രങ്ങൾ.  വഴക്ക് കൂടി പിരിഞ്ഞപ്പോൾ   അവൻ വൈരാഗ്യത്തിന് അവ പ്രസിദ്ധീകരിച്ചു. 

അവൻ കാണിച്ചതിനെ ന്യായീകരിക്കേണ്ട. ശുദ്ധ പോക്രിത്തരം തന്നെ. അതിന് അവന് നിയമം ശിക്ഷ നൽകട്ടെ.  പക്ഷേ അവനെ കുറ്റപ്പെടുത്തുമ്പോൾ ഈ തുറന്നു  കാട്ടൽ കാരിയെ എങ്ങിനെ കുറ്റപ്പെടുത്താതിരിയ്ക്കാൻ കഴിയും? ഒരുത്തനുമായി അടുക്കുമ്പോൾ, അവനുമായി സ്നേഹം കൂടുമ്പോൾ എന്തും കാണിച്ചു കൊടുക്കുന്ന ഇപ്പോഴത്തെ മോഡേണ്‍ പെണ്‍ പിള്ളാരെ തല്ലണ്ടേ?  അവളുമാരുടെ തന്തയെയും തള്ളയെയും തല്ലണ്ടേ?

 എല്ലാത്തിനും സ്വാതന്ത്ര്യം വേണമെന്ന് വാദിയ്ക്കുന്ന, പരസ്യമായി ചുംബനം വേണമെന്ന് പറയുന്ന,പരസ്യമായി കെട്ടിപ്പിടിയ്ക്കണം എന്നൊക്കെ പറയുന്ന പുതു തലമുറ പെണ്‍ പിള്ളേര് ആണ് ഇത്.  പക്ഷേ  പടം പുറത്തു വരുമ്പോൾ മാത്രം കിടന്നു കരച്ചിൽ തുടങ്ങും.
പോസ്റ്റ് ചെയ്തത് Bipin ല്‍ 5:30 PM 12 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

വിദ്യാഭ്യാസം

മലയാളിയുടെ സംസ്കാരത്തിന് ചേർന്ന പ്രവൃത്തി ആണോ ആ പയ്യൻ ചെയ്തത്? വിദ്യാഭ്യാസം ഇല്ലെങ്കിൽ പോട്ടെ എന്ന് വെയ്ക്കാമായിരുന്നു. ഇത് അതാണോ.എഞ്ചിനീയറിംഗ് രണ്ടാം വർഷം പഠിയ്ക്കുകയാണ്.സ്വാശ്രയമല്ല. തിരുവനന്തപുരത്ത് ശ്രീ ചിത്ര  എഞ്ചിനീയറിംഗ് കോളേജിൽ. മെറിറ്റിൽ കിട്ടിയതും ആണ്.  അപ്പോൾ വിവരം ഇല്ല എന്നും പറയാൻ പറ്റില്ല. അപ്പോൾ  ഇത് മനപൂർവ്വം മലയാളികളെ കളിയാക്കാൻ വേണ്ടി ചെയ്തതു തന്നെ. 

ഈ എഞ്ചിനീയറിംഗ് രണ്ടാം വർഷം പഠിയ്ക്കുന്ന കുട്ടി ചെയ്തത് എന്താണെന്നോ. ക്ലാസ് കഴിഞ്ഞു വന്നതിനു ശേഷം ഉപജീവനത്തിനും,ഫീസ്‌ കൊടുക്കാനും, പുസ്തകം വാങ്ങാനും  മറ്റും പണം കണ്ടെത്താൻ  സ്വന്തമായി ജോലി ചെയ്യുന്നു!   വല്ല വൈറ്റ് കോളർ പണി വല്ലതും ആണെങ്കിൽ പിന്നെയും സഹിയ്ക്കാമായിരുന്നു. കഷ്ട്ടം.  ഇത് അതാണോ? വഴിയരുകിൽ കപ്പലണ്ടി കച്ചവടം നടത്തുന്നു. ലജ്ജാവഹം.

ഒന്നും രണ്ടും ലക്ഷം രൂപ വിലയുള്ള ബൈക്കിൽ ചെത്തി നടക്കുന്ന മറ്റു കോളേജ് വിദ്യാർത്ഥികൾക്ക് ഇത് മാനക്കെടല്ലേ? ജീൻസും  റ്റീ ഷർട്ടും  കൂളിംഗ് ഗ്ലാസ്സും വച്ച്, KFC യിലും ഡോമിനോസിലും കയറിയിട്ട്, ഡാഷ്-പൂഷ് ആയി  കറങ്ങി നടക്കുന്ന മറ്റു വിദ്യാർത്ഥികൾ ഈ നാണക്കേട്‌ എങ്ങിനെ സഹിയ്ക്കും?   കൂടെ പഠിയ്ക്കുന്ന ഒരു വിദ്യാർത്ഥി ജീവിയ്ക്കാനായി ജോലി ചെയ്യുന്നു. 

പിള്ളാരുടെ കാര്യം മാത്രമാണോ. ഇവരെയൊക്കെ ഇങ്ങിനെ കോളേജിൽ അയയ്ക്കുന്ന മാതാ പിതാക്കൾ ഈ നാണക്കേട്‌ എങ്ങിനെ സഹിയ്ക്കും. മോൻറെ കൂടെ പഠിയ്ക്കുന്ന കുട്ടി ആണിത് എന്ന് എങ്ങിനെ പറയും? കപ്പലണ്ടി വിയ്ക്കുന്നു!  ഇത് വല്ല കഞ്ചാവോ കൊക്കയിനോ ആയിരുന്നുവെങ്കിൽ  ഒരു അന്തസ്സുണ്ടായിരുന്നു. പത്രത്തിലും ടി.വി യിലു മൊക്കെ പടം വന്നേനെ. മറ്റുള്ളവരുടെ കൂടെ  പറയുമ്പോഴെങ്കിലും ഒരു ഗമ ഉണ്ടായേനെ. "എൻറെ മോൻറെ കൂട്ടുകാരനാ ആ ടിവിയിൽ വന്നത് ആ കൊക്കയിൻ കേസിൽ" എന്ന് തലയുയർത്തി പറയാമായിരുന്നു.

അമ്മമാർ പറയുന്നത് കേൾക്കൂ . "എൻറെ മോനെ നോക്കൂ. അവൻറെ മുഷിഞ്ഞ തുണി,അടി വസ്ത്രം പോലും അവനെക്കൊണ്ട്‌ കഴുകിക്കില്ല. കടയിൽ നിന്നും ഒരു സാധനം പോലും വാങ്ങാൻ പറയില്ല. ഒരു ജോലിയും ചെയ്യിക്കില്ല. അവന് എല്ലാം വാങ്ങി കൊടുക്കും. ബ്രാൻഡഡ് ഷർട്ട്, ജീൻസ്,പിന്നെ   കറങ്ങി നടക്കാൻ കാശും കൊടുക്കും.ഇല്ലെങ്കിൽ കഷ്ട്ടമല്ലേ" . അത് കൊണ്ടല്ലേ പുതിയ തലമുറ ബ്രോയിലർ ചിക്കൻ ആകുന്നത്.

ഇങ്ങിനെ അന്തസ്സായി പല തരം ജോലി ചെയ്തും റ്റ്യുഷൻ പഠിപ്പിച്ചും ഒക്കെ കഷ്ട്ടപ്പെട്ട് പഠനം നടത്തുന്ന  ധാരാളം ചുണ ക്കുട്ടികൾ സമൂഹത്തിൽ ഉണ്ട്. കപ്പലണ്ടി വിൽക്കുന്ന അരുണ്‍ കുമാർ എന്ന മിടുക്കനായ വിദ്യാർത്ഥിയെ പൊതു ജന ശ്രദ്ധയിൽ കൊണ്ട് വന്നത് തോമസ്‌ ഐസക്ക് ആണ്. ഇത് പോലെ എത്രയെത്ര കുട്ടികൾ.dignity of labour  എന്ന് ഗാന്ധിജി പറഞ്ഞത് പ്രാവർത്തിക മാക്കുന്ന മഹാന്മാർ. അവർക്ക് പ്രണാമം.  

ഇവിടെ  ജോലി ചെയ്യുന്നതിനല്ല മാന്യത. പണത്തിനാണ്‌.ഒരു പണക്കാരനെ വളരെ ബഹുമാനത്തോടെയാണ് നമ്മൾ നോക്കുന്നത്. ആ പണം അവൻ എങ്ങിനെ ആണ് ഉണ്ടാക്കിയത് എന്ന് നമ്മൾ നോക്കില്ല. പിടിച്ചു പറിച്ചും കൂട്ടിക്കൊടുത്തും ഉണ്ടാക്കിയാലും ആ പണക്കാരനെ നമ്മൾ ആദരവോടെ നോക്കും.

ഇങ്ങിനെയൊക്കെ ഫിലോസഫി അടിച്ചാലും വിദ്യാർത്ഥികൾ ഇത്തരം പ്രവൃത്തികൾ ചെയ്ത് സമൂഹത്തെ നാണം  കെടുത്തുന്നതിന് എതിരെ, ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയാൻ വേണ്ടി  ഒരു ഹർത്താലോ ബന്ദോ  ആഹ്വാനം ചെയ്യുന്നത് നല്ലതല്ലേ?
പോസ്റ്റ് ചെയ്തത് Bipin ല്‍ 11:23 AM 12 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 8, ബുധനാഴ്‌ച

കേരളം


കേരള  യുണിവേഴ്സിറ്റി ഓഫ് സെക്ഷ്വൽ സ്റ്റഡീസ്



ചാൻസലർ                                   -          Dr.  ഉമ്മൻ  പുതുപ്പള്ളി
വൈസ് ചാൻസലർ                  -            Dr. സരിത
പ്രൊ- വൈസ് ചാൻസലർ    -               Dr. ഐസ് ക്രീം കുട്ടി
രെജിസ്റ്റ്രാർ                                  -           Dr. ഗുണേശൻ പിള്ള

ഫാക്കൽറ്റി :

                        പ്രൊഫസർമാർ 


                                                  K. C.  ഓടക്കുഴൽ             
                                                    P. C.   ശംഖു നാഥ്           
                                                    ജോസ്  की  റാണി                   
                                                    ആലിയാടൻ അഹമ്മദ്      
                                                    ഹൈ ബീം ലാടൻ                  
                                                    തൊടൂർ പ്രകാശാനന്ദൻ     
                                                    A.P. ശെന്തിൽ കുമാർ
                                                    P S  ബലാൽസുള്ള
                                                    തങ്ങൾ അലി  
                                                   അള്ളള്ളാ കുട്ടി 
                                                   സോഹൻ ലാൽ 



ഫാക്കൽറ്റിയിൽ   ഇനിയും പ്രഗൽഭരായ  പ്രോഫസ്സറന്മാർ ജോയിൻ ചെയ്യാനുണ്ട്. അവരുടെ ലിസ്റ്റ് വൈസ് ചാൻസലർ   Dr. സരിതയുടെ കയ്യിൽ ഉണ്ട്. Dr. സരിത പേരുകൾ പുറത്തു വിടുന്നതനുസരിച്ച് അവർ ഇവിടെ ചേരുന്നതാണ്.   



പോസ്റ്റ് ചെയ്തത് Bipin ല്‍ 11:08 PM 2 അഭിപ്രായങ്ങൾ:

മറിയം സിദ്ദിഖി



നമുക്ക് ഇങ്ങിനെ പറയാനേ അറിയൂ?  

മറിയം സിദ്ദിഖി എന്ന പെണ്‍കുട്ടി  ഗീത  ചാമ്പ്യൻ ലീഗ് മത്സര  വിജയി എന്ന് പറയാൻ നമുക്ക് കഴിയാത്തത് എന്താണ്?

എന്തിന് മുസ്ലിം എന്ന് വിശേഷിപ്പിയ്ക്കണം?

മുംബയിലെ  6 ആം ക്ലാസ് കാരിയാണ് ഈ 12 കാരി മിടുക്കി. 3000 പേർ പങ്കെടുത്ത മത്സരത്തിൽ ആണ് മറിയം വിജയി ആയത്. ഭഗവത്ഗീതയെ അടിസ്ഥാനമാക്കി 100 മാർക്ക് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാണ് മറിയം വിജയി ആയത്.

ഭഗവത്ഗീത എന്നത് ഭാരതത്തിൻറെ ഒരു പുരാണ ഗ്രന്ഥം ആണ്. ഹിന്ദുക്കൾ ആരാധിയ്ക്കുന്ന അവരുടെ പുണ്യ ഗ്രന്ഥം.  ധർമം എന്താണ് എങ്ങിനെ പാലിയ്ക്കാം എന്നാണ് ആ ഗ്രന്ഥം പഠിപ്പിയ്ക്കുന്നത്. അത് ആർക്കും വായിക്കാം പഠിയ്ക്കാം. അതിന് മതം നിയന്ത്രണം ആകുന്നില്ല. അങ്ങിനെ വേണം നമ്മൾ ഭാരതീയർ അതിനെ കാണേണ്ടത്.

മുസ്ലിങ്ങൾ അറബി പഠിയ്ക്കുന്നു. പഠിയ്ക്കട്ടെ. ഒരു ഭാഷ കൂടി അറിയുന്നത് നല്ലതല്ലേ. അത് പഠിച്ചു എന്ന് വച്ച് അവർ ഭാരതീയർ അല്ലാതാകുന്നോ? ഇല്ല. സംസ്കൃതം പഠിയ്ക്കട്ടെ. ഒരു നമ്പൂതിരി സ്ത്രീ  ഏതോ ഒരു സ്കൂളിലെ  അറബി ടീച്ചർ ആയിരുന്നു  എന്ന് വായിച്ചതോർമ  വരുന്നു.  നല്ലത്.  ഹൈദരാലി കഥകളി സംഗീതക്കാരനായിരുന്നു. ഇങ്ങിനെയൊക്കെ ആയാലേ നമ്മൾ നന്നാകൂ. നാട്  നന്നാകൂ.

നമ്മുടെ മറിയം പറഞ്ഞ വാക്കുകൾ  കൂടി കേൾക്കാം.

"ഗീത എന്താണ്  നമ്മോട് പറയാൻ ശ്രമിയ്ക്കുന്നത് എന്ന് വായനയിലൂടെ ഞാൻ മനസ്സിലാക്കി. വിവിധ മതങ്ങളെ കുറിച്ച് കൂടുതൽ വായിക്കുംതോറും മനുഷ്യത്വം ആണ് നമ്മൾ പിൻ തുടരേണ്ട മതം എന്ന് ഞാൻ മനസ്സിലാക്കി."

ഇതിൽ കൂടുതൽ ആ 12 വയസ്സുകാരി കൊച്ചു കുട്ടി നമ്മളോട് എന്ത് പറയാനാണ്.   മോളെ മറിയം നീ നന്നായി വരും.ഒപ്പം നാടും.

പോസ്റ്റ് ചെയ്തത് Bipin ല്‍ 10:08 AM 8 അഭിപ്രായങ്ങൾ:

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ചർച്ച




  • Find Friends
  • Requests
    2Messages
    Notifications

  • Privacy Shortcuts
  • Account Settings

Oommen Chandy

Create Page

Cover Photo
Oommen Chandy

Oommen Chandy


Politician

FollowShare
More options
  • Timelineselected
  • About
  • Photos
  • Videos
  • More




മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പേജ് ആണിത്. അങ്ങേരുടെ സിൽബന്ധികൾ ആയിരിയ്ക്കും ഇത് കൈകാര്യം ചെയ്യുന്നത്). ഇന്നലെ,  6.4.2015 രാത്രി 11 മണിയ്ക്ക് ഇട്ട പോസ്റ്റുകൾ ആണ് താഴെക്കാണുന്നവ.  



Oommen Chandy
8 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ചരക്ക്‌ലോറി സമരം പിന്‍വലിച്ചു. സമരക്കാരുമായി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.

comment :


ഈ സമരം എന്നാണു തുടങ്ങിയത്? ഏപ്രിൽ 1 ന്. അതിനു മുൻപ് തന്നെ അവർ സമരം പ്രഖ്യാപിച്ചു കാണും. എന്നിട്ടും 6 ദിവസം എടുത്തു അവരുമായി ഒരു ചർച്ച നടത്താൻ. അത് വരെ അവരുടെ സമരം മൂലം സാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും മൂലം കേരളത്തിലെ  ജനങ്ങൾ കഷ്ട്ടപ്പെട്ടു. 

എവിടായിരുന്നു മുഖ്യ മന്ത്രി? അങ്ങ് ദുബായിൽ. അവിടെ ഷെയ്ക്കുമാരും ഒത്തുള്ള പടം അല്ലിയോ ഫേസ് ബുക്കിൽ ഇട്ടിരിയ്ക്കുന്നത്. തലയിൽ ആ സാധനവും കൂടി വയ്ക്കണമായിരുന്നു. നിക്ഷേപം കൊണ്ട് വരാൻ ആയിരുന്നത്രെ പോയത്. കൊണ്ട് വന്നത് ഒന്ന് കാണിയ്ക്കണേ നേതാവേ.  ഒരു പെട്ടി നിറയെ വാഗ്ദാനങ്ങൾ ആയിരിയ്ക്കും അറബി പൊതിഞ്ഞു കെട്ടി കൊടുത്ത് വിട്ടത്.പണ്ട് ജിമ്മിലും മറ്റും കൊടുത്ത വാഗ്ദാന പൊതികളും വീട്ടിൽ മുഖ്യ മന്ത്രി സൂക്ഷിച്ചു വച്ചിട്ടുണ്ടാകും.

വന്നിട്ടോ? ലോറിക്കാരുമായി ചർച്ചയ്ക്ക് എവിടെ സമയം? ചർച്ച മുഴുവൻ മാണി പ്രശ്നത്തിൽ അല്ലായിരുന്നോ? മാണിയുമായി ചർച്ച,പിന്നെ മാണിയും,ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമായി ചർച്ച.  പിന്നെ പി.സി.ജോർജുമായി ചർച്ച. പിന്നെ സുധീരനുമായി ചർച്ച.അങ്ങിനെ രണ്ടു ദിവസം   മുഴുവൻ ചർച്ച.  തിങ്കളാഴ്ച വൈകുന്നേരം ആയപ്പോഴേയ്ക്കും ചർച്ച തീർന്നു എന്ന് മുഖ്യ മന്ത്രി പറഞ്ഞു. എങ്ങിനെ തീർന്നു" ചർച്ച ചെയ്യാൻ ആരും ഇനിയും തയ്യാറാവാതെ മുഖ്യ മന്ത്രി തനിയെ ആയി.അങ്ങിനെചർച്ച അവസാനിപ്പിയ്ക്കേണ്ടി വന്നു.

പിന്നീട് രാത്രി യാണ് ലോറിക്കാരും ആയി ചർച്ച നടത്തിയത്. ഉടൻ തന്നെ അവർ സമരവും പിൻവലിച്ചു. സമരത്തിന്‌ മുൻപ് ഇത്തരമൊരു ചർച്ച നടത്തിയിരുന്നെങ്കിൽ സമരം ഒഴിവാക്കി ജനങ്ങളെ രക്ഷിച്ചു കൂടായിരുന്നോ? 

മുഖ്യ മന്ത്രി കൈവശം ഉള്ള ചർച്ച എല്ലാം മാണിയ്ക്ക് വേണ്ടി വച്ചിരിയ്ക്കയായിരുന്നു.
Oommen Chandy
9 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗുജറാത്ത്‌ മാതൃകയില്‍ സ്‌കാനര്‍ സ്ഥാപിക്കാനും സത്വര നടപടികള്‍ സ്വീകരിക്കും. ഇ-ടോയ്‌ലറ്റ്‌ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ വെയ്‌ബ്രിഡ്‌ജ്‌ പരമാവധി ഉപയോഗപ്പെടുത്തും. 

comment :

 കേരളത്തിൽ ഗുജറാത്ത് മോഡലോ?അതെങ്ങിനെ സാധ്യമാകും? ആ കുഞ്ഞാലിക്കുട്ടി യെങ്ങാനും കേട്ടാൽ മുഖ്യ മന്ത്രിയ്ക്ക് ഈ ഗുജറാത്ത്  മോഡൽ പിൻ വലിയ്ക്കേണ്ടി വരും.

Oommen Chandy
9 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ തിരക്കിന്‌ ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി 30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത്‌ സ്റ്റേ ചെയ്‌തിരിക്കുകയാണ്‌. സ്റ്റേ നീക്കാന്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ നിര്‍ദ്ദേശം നല്‍കും. 200 വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യത്തില്‍ സര്‍വീസ്‌ റോഡ്‌ വികസിപ്പിക്കുവാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിക്ക്‌ ആവശ്യമായ പണം നല്‍കും. ചെക്ക്‌പോസ്റ്റിനടുത്ത്‌ 15 ഏക്കര്‍ സ്വകാര്യഭൂമി അക്വയര്‍ ചെയ്യും. 

comment: 

അഡ്വക്കേറ്റ്‌ ജനറലിന്‌ തന്നെ നിര്‍ദ്ദേശം നല്‍കണം.എന്നാലെ  സ്റ്റേ ഒരു കാലവും നീങ്ങാതെ കിടക്കുകയുള്ളൂ. ആരെങ്കിലും പറയുന്നത് കേട്ട് കപിൽ സിബാലിനെയോ മറ്റോ കൊണ്ടു വന്നാൽ പണി പാളും. മദ്യ നയ ക്കേസിൽ കപിൽ  സിബാൽ വാദിച്ച് സർക്കാരിനു അക്കിടി പറ്റിയത് ഓർമയുണ്ടല്ലോ. ദാ ബാർ എല്ലാം പൂട്ടി.ഇനി ഇടയ്ക്കിടെ ബാർ   മുതലാളിമാരോട് ചെലവിനു ഇടയ്ക്കിടെ എങ്ങിനെ കൈനീട്ടും?ഇലക്ഷന് എന്ത് ചെയ്യും?

Oommen Chandy
10 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ തിക്കുംതിരക്കും പ്രതിസന്ധികളും പരിഹരിക്കുന്നതിന്‌ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന 12 കൗണ്ടറുകള്‍ക്കു പുറമേ രണ്ടു കൗണ്ടറുകള്‍ കൂടി തുറക്കുകയും ഇവ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കും. ഇവിടെ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.

 comment :

 ഈ ചെറിയ കാര്യത്തിനാണോ 6 ദിവസം ജനങ്ങളെ കഷ്ട്ടപ്പെടുത്താൻ  മുഖ്യ മന്ത്രി അനുവദിച്ചത്?
പോസ്റ്റ് ചെയ്തത് Bipin ല്‍ 3:07 PM 1 അഭിപ്രായം:

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

കഞ്ഞി വെള്ളം

മലയാളിയ്ക്ക് ഇപ്പോൾ എല്ലാം റെഡി മെയിഡ് വേണം. എല്ലാം എളുപ്പത്തിൽ കിട്ടാനുള്ള ആഗ്രഹം.  തുണിയിൽ മുക്കാനുള്ള പശ.  അത് റെഡി മെയിഡ് ആയി കിട്ടും. ആ പൊടി വെള്ളത്തിൽ കലക്കുക.  തുണി മുക്കി എടുക്കുക. സംഭവം കഴിഞ്ഞു.

പണ്ട് കാലത്ത് ഇതിന് തുണിയിൽ 'കഞ്ഞി മുക്കുക'  എന്നാണ് പറഞ്ഞിരുന്നത്. ചോറ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന കഞ്ഞി വെള്ളം ആയിരുന്നു തുണി മുക്കാൻ പശ ആയി ഉപയോഗിച്ചിരുന്നത്. കഞ്ഞി വെള്ളത്തിന് നല്ല പശ (സ്റ്റാർച്ച്) ആണ്. 

അരിയാഹാരം കഴിയ്ക്കാത്ത മലയാളി ഇല്ല എന്ന് രാഷ്ട്രീയക്കാർ മാറി മാറി പറയുന്നത് പോലെ ഉച്ചയ്ക്ക് ഒരു നേരം ചോറ് വയ്ക്കാത്ത മലയാളി വീടില്ല  . ( വൈകുന്നേരം പൊറോട്ട , ചപ്പാത്തി എന്നിങ്ങിനെ) ആ ചോറിൽ നിന്നും കഞ്ഞി വെള്ളം ഊറ്റി നമ്മൾ ഓടയിൽ ഒഴിച്ചു കളയുന്നു. എന്നിട്ട്  കടയിൽ നിന്നും പശ പ്പൊടി വാങ്ങി നമ്മൾ മുണ്ട് പശ മുക്കുന്നു. എന്ത് എളുപ്പം. എന്തൊരു വിവരമില്ലായ്മ. 






REVIVE 

our

കഞ്ഞി വെള്ളം 

പോസ്റ്റ് ചെയ്തത് Bipin ല്‍ 6:20 PM 7 അഭിപ്രായങ്ങൾ:
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

ബ്ലോഗ് ആര്‍ക്കൈവ്

  • ►  2020 (6)
    • ►  ജൂൺ (1)
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (2)
  • ►  2019 (3)
    • ►  ഡിസംബർ (1)
    • ►  നവംബർ (1)
    • ►  മാർച്ച് (1)
  • ►  2018 (28)
    • ►  ഡിസംബർ (1)
    • ►  നവംബർ (1)
    • ►  ഒക്‌ടോബർ (2)
    • ►  ജൂലൈ (1)
    • ►  മേയ് (2)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (6)
    • ►  ഫെബ്രുവരി (3)
    • ►  ജനുവരി (8)
  • ►  2017 (73)
    • ►  ഡിസംബർ (5)
    • ►  നവംബർ (7)
    • ►  ഒക്‌ടോബർ (6)
    • ►  സെപ്റ്റംബർ (14)
    • ►  ഓഗസ്റ്റ് (9)
    • ►  ജൂലൈ (6)
    • ►  ജൂൺ (3)
    • ►  മേയ് (5)
    • ►  ഏപ്രിൽ (5)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (7)
    • ►  ജനുവരി (4)
  • ►  2016 (128)
    • ►  ഡിസംബർ (10)
    • ►  നവംബർ (10)
    • ►  ഒക്‌ടോബർ (18)
    • ►  സെപ്റ്റംബർ (12)
    • ►  ഓഗസ്റ്റ് (9)
    • ►  ജൂലൈ (10)
    • ►  ജൂൺ (11)
    • ►  മേയ് (10)
    • ►  ഏപ്രിൽ (9)
    • ►  മാർച്ച് (10)
    • ►  ഫെബ്രുവരി (7)
    • ►  ജനുവരി (12)
  • ▼  2015 (229)
    • ►  ഡിസംബർ (21)
    • ►  നവംബർ (12)
    • ►  ഒക്‌ടോബർ (13)
    • ►  സെപ്റ്റംബർ (14)
    • ►  ഓഗസ്റ്റ് (13)
    • ►  ജൂലൈ (26)
    • ►  ജൂൺ (20)
    • ►  മേയ് (24)
    • ▼  ഏപ്രിൽ (23)
      • തെറ്റ് തിരുത്തൽ
      • നേപ്പാൾ
      • നിയമ സഭ
      • എളമരം കരിം
      • ജഡ്ജി
      • SSLC
      • അവാർഡ്‌
      • യെച്ചൂരി
      • ആസനത്തിൽ ആല്
      • പ്രകൃതി നശീകരണം
      • net neutrality
      • ഭ്രാന്ത്
      • സ്നേഹോപഹാരം
      • വിദ്യാഭ്യാസം
      • കേരളം
      • മറിയം സിദ്ദിഖി
      • ചർച്ച
      • കഞ്ഞി വെള്ളം
      • രക്ഷിയ്ക്കണേ
      • പീഡന നാടകം
      • ജസ്റ്റീസ് കുര്യൻ ജോസഫ്
      • നീറോ ഉമ്മൻ
      • ബാർ
    • ►  മാർച്ച് (23)
    • ►  ഫെബ്രുവരി (17)
    • ►  ജനുവരി (23)
  • ►  2014 (180)
    • ►  ഡിസംബർ (22)
    • ►  നവംബർ (15)
    • ►  ഒക്‌ടോബർ (19)
    • ►  സെപ്റ്റംബർ (18)
    • ►  ഓഗസ്റ്റ് (14)
    • ►  ജൂലൈ (6)
    • ►  ജൂൺ (14)
    • ►  മേയ് (17)
    • ►  ഏപ്രിൽ (21)
    • ►  മാർച്ച് (14)
    • ►  ഫെബ്രുവരി (12)
    • ►  ജനുവരി (8)
  • ►  2013 (147)
    • ►  ഡിസംബർ (25)
    • ►  നവംബർ (18)
    • ►  ഒക്‌ടോബർ (20)
    • ►  സെപ്റ്റംബർ (15)
    • ►  ഓഗസ്റ്റ് (17)
    • ►  ജൂലൈ (15)
    • ►  ജൂൺ (9)
    • ►  മേയ് (2)
    • ►  ഏപ്രിൽ (3)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (9)
    • ►  ജനുവരി (10)
  • ►  2012 (36)
    • ►  ഡിസംബർ (4)
    • ►  നവംബർ (3)
    • ►  ഒക്‌ടോബർ (4)
    • ►  സെപ്റ്റംബർ (1)
    • ►  ഓഗസ്റ്റ് (1)
    • ►  ജൂലൈ (3)
    • ►  ജൂൺ (2)
    • ►  മേയ് (3)
    • ►  ഏപ്രിൽ (2)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (9)
  • ►  2011 (68)
    • ►  ഡിസംബർ (5)
    • ►  നവംബർ (9)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (9)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (4)
    • ►  ജൂൺ (7)
    • ►  മേയ് (7)
    • ►  ഏപ്രിൽ (5)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (6)
    • ►  ജനുവരി (3)
  • ►  2010 (60)
    • ►  ഡിസംബർ (4)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (6)
    • ►  സെപ്റ്റംബർ (5)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (5)
    • ►  ജൂൺ (3)
    • ►  മേയ് (5)
    • ►  ഏപ്രിൽ (7)
    • ►  മാർച്ച് (5)
    • ►  ഫെബ്രുവരി (7)
    • ►  ജനുവരി (5)
  • ►  2009 (18)
    • ►  ഡിസംബർ (4)
    • ►  ഒക്‌ടോബർ (3)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂൺ (2)
    • ►  മേയ് (1)
    • ►  ഏപ്രിൽ (1)
    • ►  ഫെബ്രുവരി (1)
    • ►  ജനുവരി (1)
  • ►  2008 (8)
    • ►  ഡിസംബർ (2)
    • ►  സെപ്റ്റംബർ (1)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (1)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Bipin
Relishes Malayalam like Amminjappal, loves Kerala.
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

KERALA DEVELOPMENT

ആകെ പേജ്‌കാഴ്‌ചകള്‍

അനുയായികള്‍