ഈ സമരം എന്നാണു തുടങ്ങിയത്? ഏപ്രിൽ 1 ന്. അതിനു മുൻപ് തന്നെ അവർ സമരം പ്രഖ്യാപിച്ചു കാണും. എന്നിട്ടും 6 ദിവസം എടുത്തു അവരുമായി ഒരു ചർച്ച നടത്താൻ. അത് വരെ അവരുടെ സമരം മൂലം സാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും മൂലം കേരളത്തിലെ ജനങ്ങൾ കഷ്ട്ടപ്പെട്ടു.
എവിടായിരുന്നു മുഖ്യ മന്ത്രി? അങ്ങ് ദുബായിൽ. അവിടെ ഷെയ്ക്കുമാരും ഒത്തുള്ള പടം അല്ലിയോ ഫേസ് ബുക്കിൽ ഇട്ടിരിയ്ക്കുന്നത്. തലയിൽ ആ സാധനവും കൂടി വയ്ക്കണമായിരുന്നു. നിക്ഷേപം കൊണ്ട് വരാൻ ആയിരുന്നത്രെ പോയത്. കൊണ്ട് വന്നത് ഒന്ന് കാണിയ്ക്കണേ നേതാവേ. ഒരു പെട്ടി നിറയെ വാഗ്ദാനങ്ങൾ ആയിരിയ്ക്കും അറബി പൊതിഞ്ഞു കെട്ടി കൊടുത്ത് വിട്ടത്.പണ്ട് ജിമ്മിലും മറ്റും കൊടുത്ത വാഗ്ദാന പൊതികളും വീട്ടിൽ മുഖ്യ മന്ത്രി സൂക്ഷിച്ചു വച്ചിട്ടുണ്ടാകും.
വന്നിട്ടോ? ലോറിക്കാരുമായി ചർച്ചയ്ക്ക് എവിടെ സമയം? ചർച്ച മുഴുവൻ മാണി പ്രശ്നത്തിൽ അല്ലായിരുന്നോ? മാണിയുമായി ചർച്ച,പിന്നെ മാണിയും,ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമായി ചർച്ച. പിന്നെ പി.സി.ജോർജുമായി ചർച്ച. പിന്നെ സുധീരനുമായി ചർച്ച.അങ്ങിനെ രണ്ടു ദിവസം മുഴുവൻ ചർച്ച. തിങ്കളാഴ്ച വൈകുന്നേരം ആയപ്പോഴേയ്ക്കും ചർച്ച തീർന്നു എന്ന് മുഖ്യ മന്ത്രി പറഞ്ഞു. എങ്ങിനെ തീർന്നു" ചർച്ച ചെയ്യാൻ ആരും ഇനിയും തയ്യാറാവാതെ മുഖ്യ മന്ത്രി തനിയെ ആയി.അങ്ങിനെചർച്ച അവസാനിപ്പിയ്ക്കേണ്ടി വന്നു.
പിന്നീട് രാത്രി യാണ് ലോറിക്കാരും ആയി ചർച്ച നടത്തിയത്. ഉടൻ തന്നെ അവർ സമരവും പിൻവലിച്ചു. സമരത്തിന് മുൻപ് ഇത്തരമൊരു ചർച്ച നടത്തിയിരുന്നെങ്കിൽ സമരം ഒഴിവാക്കി ജനങ്ങളെ രക്ഷിച്ചു കൂടായിരുന്നോ?
മുഖ്യ മന്ത്രി കൈവശം ഉള്ള ചർച്ച എല്ലാം മാണിയ്ക്ക് വേണ്ടി വച്ചിരിയ്ക്കയായിരുന്നു.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗുജറാത്ത് മാതൃകയില്‍ സ്‌കാനര്‍ സ്ഥാപിക്കാനും സത്വര നടപടികള്‍ സ്വീകരിക്കും. ഇ-ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ വെയ്‌ബ്രിഡ്‌ജ് പരമാവധി ഉപയോഗപ്പെടുത്തും.
comment :
കേരളത്തിൽ ഗുജറാത്ത് മോഡലോ?അതെങ്ങിനെ സാധ്യമാകും? ആ കുഞ്ഞാലിക്കുട്ടി യെങ്ങാനും കേട്ടാൽ മുഖ്യ മന്ത്രിയ്ക്ക് ഈ ഗുജറാത്ത് മോഡൽ പിൻ വലിയ്ക്കേണ്ടി വരും.
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ തിരക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി 30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്‌തിരിക്കുകയാണ്. സ്റ്റേ നീക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കും. 200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യത്തില്‍ സര്‍വീസ് റോഡ് വികസിപ്പിക്കുവാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് ആവശ്യമായ പണം നല്‍കും. ചെക്ക്‌പോസ്റ്റിനടുത്ത് 15 ഏക്കര്‍ സ്വകാര്യഭൂമി അക്വയര്‍ ചെയ്യും.
comment:
അഡ്വക്കേറ്റ് ജനറലിന് തന്നെ നിര്‍ദ്ദേശം നല്‍കണം.എന്നാലെ സ്റ്റേ ഒരു കാലവും നീങ്ങാതെ കിടക്കുകയുള്ളൂ. ആരെങ്കിലും പറയുന്നത് കേട്ട് കപിൽ സിബാലിനെയോ മറ്റോ കൊണ്ടു വന്നാൽ പണി പാളും. മദ്യ നയ ക്കേസിൽ കപിൽ സിബാൽ വാദിച്ച് സർക്കാരിനു അക്കിടി പറ്റിയത് ഓർമയുണ്ടല്ലോ. ദാ ബാർ എല്ലാം പൂട്ടി.ഇനി ഇടയ്ക്കിടെ ബാർ മുതലാളിമാരോട് ചെലവിനു ഇടയ്ക്കിടെ എങ്ങിനെ കൈനീട്ടും?ഇലക്ഷന് എന്ത് ചെയ്യും?
കേരളത്തിൽ ഗുജറാത്ത് മോഡലോ?അതെങ്ങിനെ സാധ്യമാകും? ആ കുഞ്ഞാലിക്കുട്ടി യെങ്ങാനും കേട്ടാൽ മുഖ്യ മന്ത്രിയ്ക്ക് ഈ ഗുജറാത്ത് മോഡൽ പിൻ വലിയ്ക്കേണ്ടി വരും.
മറുപടിഇല്ലാതാക്കൂ