2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

കഞ്ഞി വെള്ളം

മലയാളിയ്ക്ക് ഇപ്പോൾ എല്ലാം റെഡി മെയിഡ് വേണം. എല്ലാം എളുപ്പത്തിൽ കിട്ടാനുള്ള ആഗ്രഹം.  തുണിയിൽ മുക്കാനുള്ള പശ.  അത് റെഡി മെയിഡ് ആയി കിട്ടും. ആ പൊടി വെള്ളത്തിൽ കലക്കുക.  തുണി മുക്കി എടുക്കുക. സംഭവം കഴിഞ്ഞു.

പണ്ട് കാലത്ത് ഇതിന് തുണിയിൽ 'കഞ്ഞി മുക്കുക'  എന്നാണ് പറഞ്ഞിരുന്നത്. ചോറ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന കഞ്ഞി വെള്ളം ആയിരുന്നു തുണി മുക്കാൻ പശ ആയി ഉപയോഗിച്ചിരുന്നത്. കഞ്ഞി വെള്ളത്തിന് നല്ല പശ (സ്റ്റാർച്ച്) ആണ്. 

അരിയാഹാരം കഴിയ്ക്കാത്ത മലയാളി ഇല്ല എന്ന് രാഷ്ട്രീയക്കാർ മാറി മാറി പറയുന്നത് പോലെ ഉച്ചയ്ക്ക് ഒരു നേരം ചോറ് വയ്ക്കാത്ത മലയാളി വീടില്ല  . ( വൈകുന്നേരം പൊറോട്ട , ചപ്പാത്തി എന്നിങ്ങിനെ) ആ ചോറിൽ നിന്നും കഞ്ഞി വെള്ളം ഊറ്റി നമ്മൾ ഓടയിൽ ഒഴിച്ചു കളയുന്നു. എന്നിട്ട്  കടയിൽ നിന്നും പശ പ്പൊടി വാങ്ങി നമ്മൾ മുണ്ട് പശ മുക്കുന്നു. എന്ത് എളുപ്പം. എന്തൊരു വിവരമില്ലായ്മ. 






REVIVE 

our

കഞ്ഞി വെള്ളം 

7 അഭിപ്രായങ്ങൾ:

  1. ഇന്നൊക്കെ കഞ്ഞി പിഴിഞ്ഞ് തേച്ചത്‌ എന്നൊക്കെ പറയാന്‍ ഒരു നാണക്കേടല്ലെ സാര്‍ !
    നല്ലൊരു ചിന്തയായി.മനസ്സലാവുന്നര്‍ മനസ്സിലാക്കട്ടെ!!
    ഇപ്പോഴാണ് ബ്ലോഗ് കണ്ടത്.മറ്റു ബ്ലോഗുകളില്‍ താങ്കളുടെ വസ്തുനിഷ്ഠമായ അഭിപ്രായങ്ങള്‍ കാണാറുണ്ടായിരുന്നു..താല്പര്യത്തോടെ വായിക്കാറുമുണ്ടായിരുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "കഞ്ഞി പിഴിഞ്ഞ്, തേച്ച് " കറക്റ്റ്. അതാണ്‌ ശരിയായ പ്രയോഗം ( ഇത്തിരി നീലംകൂടി മുക്കി). ഇന്നതൊക്കെ ആര് ഓർക്കാൻ ആര് ചെയ്യാൻ.

      ഞാനിപ്പോഴും മുണ്ടിൽ കഞ്ഞി പിഴിയുക തന്നെയാണ് ചെയ്യുന്നത്. പൊടി ഇത് വരെ വാങ്ങിയിട്ടില്ല.

      അഭിപ്രായം പറയുന്ന വേദികളിൽ തങ്കപ്പൻ ചേട്ടനെ സ്ഥിരം കാണാറുണ്ട്‌. ഒന്ന് രണ്ടു തവണ ബ്ലോഗിൽ കയറുകയും ചെയ്തു. റെഗുലർ അല്ല അല്ലേ?

      ബ്ലോഗിലേയ്ക്ക്‌ ചേട്ടനെ സസന്തോഷം സ്വാഗതം ചെയ്യുന്നു. വരവിന് ഒരു നന്ദിയും.

      ഇല്ലാതാക്കൂ
  2. കഞ്ഞിപ്പശയുടെ മണം ഒരു സുഖമാണ്.. ഞാനിപ്പോളും നാടൻ ആണേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ കുറെ പേരെങ്കിലും നാടൻ ആയി തുടരാം കുഞ്ഞുറുമ്പേ

      ഇല്ലാതാക്കൂ
  3. കഞ്ഞിവെള്ളം കിട്ടാത്ത സാഹചര്യമുള്ളവര്‍ക്കിത് ഉപകാരപ്രദമാണ് സാര്‍, പ്രത്യേകിച്ച് ഹോസ്റ്റൽ വാസികള്‍, ലോഡ്ജ് വാസികള്‍ തുടങ്ങിയവര്‍ക്ക്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വല്ലപ്പോഴും വീട്ടിൽ പോകുമ്പോഴെങ്കിലും കഞ്ഞി പിഴിയുന്നത് മറക്കാതിരുന്നാൽ മതി എൻറെ കല്ലോലിനി

      ഇല്ലാതാക്കൂ
  4. അരിയാഹാരം കഴിയ്ക്കാത്ത മലയാളി ഇല്ല എന്ന് രാഷ്ട്രീയക്കാർ മാറി മാറി പറയുന്നത് പോലെ ഉച്ചയ്ക്ക് ഒരു നേരം ചോറ് വയ്ക്കാത്ത മലയാളി വീടില്ല . ( വൈകുന്നേരം പൊറോട്ട , ചപ്പാത്തി എന്നിങ്ങിനെ) ആ ചോറിൽ നിന്നും കഞ്ഞി വെള്ളം ഊറ്റി നമ്മൾ ഓടയിൽ ഒഴിച്ചു കളയുന്നു. എന്നിട്ട് കടയിൽ നിന്നും പശ പ്പൊടി വാങ്ങി നമ്മൾ മുണ്ട് പശ മുക്കുന്നു. എന്ത് എളുപ്പം. എന്തൊരു വിവരമില്ലായ്മ.

    മറുപടിഇല്ലാതാക്കൂ