പാടം മണ്ണിട്ട് നികത്തണം എങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈക്കൂലി കൊടുക്കണം. സ്ഥലത്തിൻറെ പ്രാധാന്യം അനുസരിച്ചാണ് കൈക്കൂലിയുടെ അളവ്.
അടുത്തിടെ ഒരു ചാനൽ പുറത്തു വിട്ട ടെലെഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ ആണ് ഇത് വെളിവാക്കുന്നത്. ഏറണാകുളം താന്തോണി തുരുത്തിലെ വയൽ നികത്താൻ 50 ലക്ഷം ആണ് സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം സുനിൽ കുമാർ ചോദിച്ചത്. ആ സംഭവം പുറത്തു വന്നതിനോടൊപ്പം മറ്റൊരു വയൽ നികത്താൻ സി.പി.എം. ലോക്കൽ സെക്രട്ടറി വിജയൻ കൈക്കൂലി ആവശ്യപ്പെട്ടതും പറയുന്നു. കപിൽ ദേവ് സ്ഥാപിയ്ക്കാനിരുന്ന മെഡി സിറ്റി യുടെ സ്ഥലം നികത്താൻ ആണ് സി.പി.എം. കൈക്കൂലി ആവശ്യപ്പെട്ടത്.
ഇത് പുതിയ സംഭവം ഒന്നുമല്ല. ഇത്തരത്തിൽ വയൽ നികത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കൈക്കൂലി കൊടുക്കുക തന്നെ വേണം. അല്ലാതെ അവർ അനുവദിയ്ക്കില്ല. പണം കിട്ടാതെ വരുമ്പോൾ വയൽ നികത്തലിന് എതിരെ സമരം നടത്തും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശ്ശൂർ ശോഭ സിറ്റി.പുഴക്കര വയൽ നികത്തി ആണ് അവിടെ കെട്ടിട സമുച്ചയം ഉയർത്തിയത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പണം നൽകി. അത് കൊണ്ട് ആരും തടസ്സം പറഞ്ഞില്ല.
അതിൻറെ മറ്റൊരു ഉദാഹരണം ആണ് ആറന്മുള വിമാന താവളത്തിന് വേണ്ടിയുള്ള വയൽ നികത്തൽ. അതിന് കൂട്ട് നിൽക്കുന്നത് കോണ്‍ഗ്രസ്സ് ആണ്. അധികാരത്തിൽ ഉള്ളത് കൊണ്ട് പരസ്യമായി തന്നെ അവർ വഴി വിട്ട സഹായം ചെയ്യുന്നു.
ഇത്തവണ കേരളത്തിൽ ചൂട് വളരെ അധികമാണ്. എല്ലാ വർഷവും ചൂട് കൂടി ക്കൊണ്ടേ ഇരിയ്ക്കുന്നു. അതിൻറെ ഒരു പ്രധാന കാരണം പ്രകൃതിയിൽ നമ്മൾ വരുത്തുന്ന നശീകരണം ആണ്. നമുക്ക് വനം വേണ്ട, കൃഷിയിടങ്ങൾ വേണ്ട, പുഴ വേണ്ട ,തണ്ണീർ തടങ്ങൾ വേണ്ട. കോണ്ക്രീറ്റ് സൌധങ്ങൾ മാത്രം മതി. ഇനിയെങ്കിലും നമ്മൾ ഒന്ന് ആലോചിച്ച് പ്രവർത്തിയ്ക്കെണ്ടേ ?

മല നശിപ്പിക്കാനായി സ്വന്തമായി ഒരു ലോക്സഭാ എം പി വരെയുണ്ട് നമുക്ക്.അപ്പോൾ കുറച്ച് പാടം നികത്തുകയും ചെയ്യാം.
മറുപടിഇല്ലാതാക്കൂഅത് കൊണ്ട് പാടം നികത്താനും പാറ പൊട്ടിയ്ക്കാനും എം.എൽ എ.യും മന്ത്രിയും ആകാം അല്ലേ സുധി.
ഇല്ലാതാക്കൂഅങ്ങനെ ആക്കാമോ എന്ന് നാം ചിന്തിക്കുന്ന കാലത്ത് മാറ്റം വരും!!!
ഇല്ലാതാക്കൂപണത്തോടും,ആഢംബരത്തോടുമുള്ള മനുഷ്യന്‍റെ ഈ അത്യാര്‍ത്തി,ഭാവി തലമുറയെ ഏതു ചുടലക്കാട്ടിലേക്കാണാവോ കൊണ്ടെത്തിക്കുക?!!
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍
ഒരു തരിശു ഭൂമി ആയിരിയ്ക്കും ചേട്ടാ നമ്മുടെ ഭാവി.
ഇല്ലാതാക്കൂപണത്തിനു കീഴെ ഏത് പരുന്തിനും പറക്കാമല്ലോ.........
മറുപടിഇല്ലാതാക്കൂഅതെ മുകളിൽ കയരാതിരുന്നാൽ മതിയല്ലോ.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഅതിൻറെ മറ്റൊരു ഉദാഹരണം ആണ് ആറന്മുള വിമാന താവളത്തിന് വേണ്ടിയുള്ള വയൽ നികത്തൽ. അതിന് കൂട്ട് നിൽക്കുന്നത് കോണ്‍ഗ്രസ്സ് ആണ്. അധികാരത്തിൽ ഉള്ളത് കൊണ്ട് പരസ്യമായി തന്നെ അവർ വഴി വിട്ട സഹായം ചെയ്യുന്നു.