Tuesday, April 28, 2015

നേപ്പാൾ

എന്താണ് പറയേണ്ടത്. പതിനായിരത്തിലേറെ ആളുകൾ മരിച്ചു.  80 ലക്ഷം ആൾക്കാരാണ്  വീടും വസ്തുവും എല്ലാം നശിച്ചു അനാഥരായത്. നേപ്പാളിന്റെ ജന സംഖ്യ യുടെ നാലിലൊന്ന്.  എങ്ങിനെ യാണ് ഇതിനെ വിവരിയ്ക്കേണ്ടത് എന്നറിയില്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ കഷ്ട്ടപ്പെടുന്ന ലക്ഷങ്ങൾ.   വീണ്ടും തുടർ ഭൂകമ്പങ്ങൾ ഉണ്ടായി ക്കൊണ്ടിരിയ്ക്കുന്നു. ആയിരക്കണക്കിന് ആളുകൾ പേടിച്ച് തെരുവിലും  തുറന്ന സ്ഥലങ്ങളിലും കഴിയുന്നു. ഇതിൻറെ ബാക്കി ചലനങ്ങൾ ഇൻഡ്യയിലും മരണവും നാശ നഷ്ട്ടവും വിതച്ചു.

പ്രകൃതിയുടെ സംഹാര താണ്ഡവം ഇനിയൂം അവസാനിച്ചു എന്ന് പറയാറായിട്ടില്ല. ഇതിൻറെ അപായ സൂചന കേരളത്തിലും പ്രകൃതി തന്നു. കൊച്ചിയിൽ ചെറിയ ഭൂ ചലനം.  കൊച്ചിയും തിരുവനന്തപുരവും ചെറിയ ചലങ്ങളെ പോലും അതി ജീവിയ്ക്കില്ല എന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. നൂറും നൂറ്റമ്പതും നിലയിൽ ഫ്ലാറ്റുകൾ കെട്ടി പ്പോക്കുകയല്ലേ. ഈ ഫ്ലാറ്റുകൾ ഒന്നും ശരിയായ സുരക്ഷ അനുസരിച്ചുള്ള നിർമാണങ്ങൾ അല്ല എന്നാണ് പറയുന്നത്. വെറുതെ കെട്ടി പ്പോക്കും. ആളുകൾ അത് വാങ്ങും. മത്സരിച്ചല്ലേ കായലും ചതുപ്പും നിലവും ഒക്കെ നികത്തി വൻ ബിസിനസ് കാർ ഫ്ലാറ്റ് നിർമിയ്ക്കുന്നത്. DLF ഫ്ലാറ്റിനു ഹൈ ക്കോടതി സ്റ്റേ ചെയ്യേണ്ടി വന്നു.  അങ്ങിനെ എത്രയെത്ര.

നക്കാപ്പിച്ച യ്ക്ക് വേണ്ടി ഇതിനു ഒത്താശ ചെയ്യുന്നതോ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. ഒരു ഉമ്മൻ ചാണ്ടിയും കുറെ പിണിയാളുകളും ഒരു ശിവദാസൻ നായരുമൊക്കെ ആറന്മുള വിമാന ത്താവളത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്‌. 500 ഏക്കർ വയലും തോടും നികത്തി എടുത്ത സ്ഥലത്താണ് ഈ എയർ പോർട്ട്‌ വേണമെന്ന് പറയുന്നത്. കുറെ കോടികൾ ഇവർക്കൊക്കെ കിട്ടിക്കാണും. കുറെ യേറെ കിട്ടുകയും ചെയ്യും. എന്തിനാണ് കോടികൾ? കണ്ടില്ലേ ഒരു നിമിഷം കൊണ്ട് നേപ്പാൾ തകർന്നത്?

ഭൂമിയുടെ സ്വാഭാവികമായ എല്ലാം നശിപ്പിച്ച് വിമാന താവളങ്ങളും ഫ്ലാറ്റുകളും കെട്ടി പ്പോക്കൂ അധികാരി വർഗമേ  ഒരു നിമിഷം. മതി.8 comments:

 1. കോടികളും ലക്ഷങ്ങളും വാങ്ങി എല്ലാ തെണ്ടിത്തരങ്ങളും കാണിക്കുന്ന മേലാളന്മാര്‍ ഭൂകമ്പം വന്നാലും തലനാരിഴയ്ക്ക് രക്ഷപെടും. അവിടെയും പെട്ട് പോകുന്നത് സാധാരണക്കാരന്‍. അതാണ്‌ ദൈവത്തിന്റെ നീതി. ദൈവം പോലും തുണയ്ക്കാത്ത ഒരു വര്‍ഗമാണ് ഈ 'സാധാരണക്കാരന്‍' എന്നത്.

  ReplyDelete
  Replies
  1. ശരിയാ അന്നൂസേ അവന്മാർ ചെകുത്താന്മാർ നശിയ്ക്കില്ല.

   Delete
 2. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും
  'തുഞ്ച'ത്തെത്തിയാല്‍ ഇടിവെട്ടേല്‍ക്കാതിരിക്കില്ല!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. ഇവനോയൊക്കെ വെട്ടിയാൽ ഇടി പിളർന്നു പോകും എൻറെ തങ്കപ്പൻ ചേട്ടാ

   Delete
 3. മലകളായ മലകൾ ഇടിക്കുകയും ജലാശയങ്ങളായ ജലാശയങ്ങളും നെൽ വയലുകളും മണ്ണിട്ടു നികത്തുകയും ചെയ്യുന്നവരേയാണോ താങ്കൾ കുറ്റപ്പെടുത്തുന്നത്? കഷ്ടം! ഭൂമിയുടെ സംതുലിതാവസ്ഥ വേറേ ആർ ഉറപ്പു വരുത്തും?

  ഒന്നുമില്ലെങ്കിലും ഭാരതം ഒരു സോഷ്യലിസ്റ്റ് രാജ്യമല്ലേ? പോരാത്തതിന് കേരളം സാമ്പത്തിക സമത്വത്തിന്റെ സന്ദേശവാഹകരായ മാർക്സിസ്റ്റ്കാരുടെ കോട്ടയും. അപ്പോൾ കേരളത്തിൽ ഉച്ചനീചത്വങ്ങളില്ലാതെ സമത്വം നിലനില്ക്കേണ്ടതല്ലേ? അതിനാണ് മലകളായ മലകൾ ഇടിച്ചും ജലാശയങ്ങളായ ജലാശയങ്ങൾ മണ്ണിട്ടു നികത്തിയും കേരളത്തെ ഒരു സമതലപ്രദേശമാക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ; കുന്നും കുഴിയും ഇല്ലാത്തെ ഒരു കേരളത്തെ. ഹായ്, എന്തൊരു ഭംഗിയായിരിക്കും ആ സമത്വമുള്ള കേരളം? റോട്ടിലെ കുന്നും കുഴിയും അടയ്ക്കുന്നതും ഇങ്ങനെ ഒരു റോഡ് സമത്വം ഉണ്ടാക്കാനല്ലേ? ആർക്കാ റോഡിൽ കുന്നും കുഴിയും ഇഷ്ടപ്പെടുക? അതുപോലെ പ്രകൃതിയിലെ അസന്തുലിതാവസ്ഥ ഒഴിവാക്കി കേരളത്തിലൊരു ഭൂസമത്വം ഉണ്ടാക്കാനാണ് ഈ ക്വാറി ഉടമകളും മറ്റും രാഷ് ട്രീയക്കാരുടെ സഹായത്തോടെ യത്നിക്കുന്നത്. അതിന് അവർ കേൾക്കുന്ന പഴിയോ? പാവങ്ങൾ!

  ReplyDelete
  Replies
  1. അങ്ങിനെ ഒരു ആംഗിൾ ആൾ രൂപൻ പറഞ്ഞപ്പോഴാണ് പിടി കിട്ടിയത്. കാടും മേടും കുന്നും കുഴിയും ഇല്ലാത്ത സമതലമായ ഒരു കേരളം. അതിനാണ് ഈ ജന നേതാക്കൾ പണിയെടുക്കുന്നത്. അല്ലേ. വളരെ ശരി.

   Delete
 4. ഭൂമിയുടെ സ്വാഭാവികമായ എല്ലാം നശിപ്പിച്ച്
  വിമാന താവളങ്ങളും ഫ്ലാറ്റുകളും കെട്ടി പൊക്കുന്ന
  അധികാരി വർഗമേ ,എല്ലാം പോകാൻ ഒരു നിമിഷം. മതി.

  ReplyDelete
  Replies
  1. മുരളീ മുകുന്ദൻ, പക്ഷെ അത് തങ്ങൾക്ക് വരില്ല എന്നാണല്ലോ ഈ വിഡ്ഢികളുടെ വിശ്വാസം.

   Delete