Wednesday, April 15, 2015

net neutrality

സാധാരണ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിയ്ക്കുന്ന കോർപ്പറേറ്റുകൾക്കൊപ്പം ആണ് എന്നും ഭരണ വർഗം. അവർ വളർന്നാൽ മാത്രമേ അധികാരി വർഗത്തിന് സാമ്പത്തിക നേട്ടം ഉണ്ടാകൂ.

ഇന്റർ നെറ്റിൻറെ കണക്ഷൻ എടുത്താൽ അത് എങ്ങിനെ ഉപയോഗിയ്ക്കണം ഏതെല്ലാം കാര്യങ്ങൾ ചെയ്യണം ഏതെല്ലാം ആപ്ലിക്കേഷൻ ഡൌണ്‍ ലോഡ് ചെയ്യണം ഏതൊക്കെ സൈറ്റിൽ കയറണം എന്നൊക്കെ തീരുമാനിയ്ക്കുന്നത് ഉപഭോക്താവാണ്. അല്ലാതെ  സേവന ദാതാവല്ല. അങ്ങിനെയാണ് നടന്നു കൊണ്ടിരുന്നത്. 

അതിനിടെയാണ് ടെലികോം കമ്പനികൾ  ഒരു പുതിയ  ഐഡിയയും ആയി വരുന്നത്. പല സൈറ്റുകളിലും കയറാനും വാട്സാപ്പ് ,സ്കൈപ്പ് , വൈബർ തുടങ്ങിയ സർവീസുകൾ കിട്ടാനും  ഈ ടെലികോം കമ്പനികൾക്ക് പ്രത്യേകം ചാർജ് അധികം കിട്ടണം എന്നൊരു വാദവുമായി അവർ വരുന്നത്. ഇപ്പോൾ വാട്സാപ്പ് തുടങ്ങിയ ആപ്പ് എടുത്താൽ മെസേജ് അയയ്ക്കാം. അതിന്  പ്രത്യേകം ചാർജ് ഒന്നും കൊടുക്കേണ്ടതില്ല. ആ മെസേജുകൾ ഇന്റർ നെറ്റിൽ കൂടി പോയിക്കൊള്ളും. ഉപഭോക്താവിന് ഒരു പൈസ ചിലവില്ലാതെ.  ഇവിടെയാണ്‌ ടെലികോം കമ്പനികൾ പ്രശ്നം ഉണ്ടാക്കുന്നത്‌. ഇങ്ങിനെയുള്ള ആപ്പുകൾ ഇല്ലാതെയിരുന്നാൽ നെറ്റ് വർക്കിൽ കൂടെ മാത്രമേ മെസേജ്‌  അയയ്ക്കാൻ കഴിയൂ. അതിനവർക്ക് പ്രത്യേകം കാശും കിട്ടും. അതാണ്‌ അവർക്ക് നഷ്ട്ടപ്പെടുന്നത് എന്ന് അവർ പറയുന്നു.

അങ്ങിനെ ചില സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും അത് അധിക പണം വാങ്ങി മാത്രം അനുവദിയ്ക്കാനും അവർ ശക്തമായ സമ്മർദ്ദം ആണ് അധികാര സ്ഥാനങ്ങളിൽ ചെലുത്തിയത്. ഭാരതത്തിലെ ടെലികോം മേഖല മൊത്തം  നിയന്ത്രിയ്ക്കുന്നതു പാർലമെന്റ് ആക്റ്റ് പ്രകാരം നിലവിൽ വന്ന  ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇൻഡ്യ  (TRAI) ആണ്.  ന്യായവും സുതാര്യവുമായ ഒരു ടെലികോം മേഖല ആണ് ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. അങ്ങിനെയുള്ള  TRAI യുടെ മേൽ വോഡഫോണ്‍,എയർ ടെൽ തുടങ്ങിയ ടെലികോം   കമ്പനികൾ അധിക ചാർജിനു വേണ്ടി  വൻ സമ്മർദം നൽകിയതിന്റെ ഫലമായി പല ആപ്പുകളും സൈറ്റുകളും ബ്ലോക്ക് ചെയ്ത് ജനങ്ങളിൽ പണം പിടിച്ചു പറിയ്ക്കാൻ ഉള്ള  അവരുടെ ആവശ്യം അംഗീകരിയ്ക്കാൻ ആലോചിയ്ക്കുകയാണ്. 

ജനങ്ങളുടെ അഭിപ്രായം അറിയാൻ  എന്ന പേരിൽ  സങ്കീർണമായ  കാര്യങ്ങൾ നിറഞ്ഞ  118 പേജ് ഉള്ള ഒരു "കണ്‍സൽറ്റെഷൻ പേപ്പർ"  TRAI ഇറക്കിയിരിയ്ക്കുകയാണ്. ഈ ഏപ്രിൽ 24 നു മുൻപ് അഭിപ്രായം അവിടെ എത്തണം. 

ഇതിനെതിരെ ലക്ഷങ്ങൾ അണി നിരന്നു കഴിഞ്ഞു. 3 ലക്ഷത്തിൽ പരം എതിരഭിപ്രായങ്ങൾ ഇ-മെയിൽ വഴി ജനങ്ങൾ TRAI യിൽ എത്തിച്ചു കഴിഞ്ഞു. നെറ്റ് കയ്യടക്കു ന്നതിനെതിരെ ഉള്ള  അഭൂത പൂർവമായ  ജനാഭിപ്രായം കണ്ട് എയർ ടെല്ലു മായി ഏർപ്പെട്ട കരാർ ഫ്ലിപ്പ് കാർട്ട് പിൻ വലിച്ചിരിയ്ക്കുന്നു, ഇതാണ് ജന ശക്തി. നമുക്കും ഇതിൽ പങ്കാളികളാകാം.ഈ ചൂഷണത്തിന് എതിരെ.  http://www.savetheinternet.in/   ....http://www.netneutrality.in/   എന്നീ ലിങ്കുകൾ നോക്കുക. 

7 comments:

 1. വിവരം അറിഞ്ഞിരുന്നു.
  ഭരണവര്‍ഗ്ഗത്തിനും,പ്രതിപക്ഷത്തിനും ഇനിയും അധികാരത്തിലേറാന്‍ പണമല്ലേ ആവശ്യം!
  ഇവര്‍ക്ക് മുമ്പില്‍ ജനശക്തി ബോദ്ധ്യപ്പെടത്തുക തന്നെവേണം.
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിയ്ക്കാം ചേട്ടാ

   Delete
 2. ലിങ്ക് ഷെയർ ചെയ്തതിനു നന്ദി. ഞാനും അയച്ചു ഒരു ഇ-മെയിൽ.

  ReplyDelete
  Replies
  1. നമുക്ക് നോക്കാം കൊച്ചു ഗോവിന്ദാ വല്ലതും നടക്കുമോ എന്ന്.

   Delete
 3. ശക്തമായി എതിര്‍ക്കുക തന്നെ വേണം...
  ഇന്ന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്തവരായി ആരുമില്ല. അല്ലെങ്കിലേ നെറ്റിന് തോന്നിയ പോലെയാണ് റേറ്റ്. അപ്പോഴാണ്..........

  ReplyDelete
  Replies
  1. ഒരു മെയിൽ അയച്ച് ഇതിൽ പങ്കാളി ആകൂ കല്ലോലിനി.

   Delete
 4. ലേറ്റായാലും ലേറ്റസ്റ്റാക്കി...ട്ടോ

  ReplyDelete