ക്രിസ്തു ദേവൻ കുരിശിലേറിയതിന്റെ ഓർമ പുതുക്കാനായി ലോകം മുഴുവൻ ക്രിസ്തു മതവിശ്വാസികൾ ദുഃഖ വെള്ളിയാഴ്ച പീഡാനുഭവങ്ങൾ പുനർജീവിപ്പിയ്ക്കുകയാണ്. ഫിലിപ്പൈൻസിൽ വിശ്വാസികൾ സ്വന്തം കൈയും കാലും കുരിശിനോട് ചേർത്ത് വച്ച് ആണിയടിക്കുന്നു. സ്വന്തം ദേഹം മുഴുവൻ ചാട്ട വാർ കൊണ്ട് അടിയ്ക്കുന്നു.
ഇത്ര കടുത്ത വിശ്വാസം ഒന്നും ഇല്ലാത്ത ബാക്കി ലോകം ശരീരം നോവാതെ പീഡാനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുകയാണ്.
.
ഇത്ര കടുത്ത വിശ്വാസം ഒന്നും ഇല്ലാത്ത ബാക്കി ലോകം ശരീരം നോവാതെ പീഡാനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുകയാണ്.
.
ഇതെല്ലാം വേഷം കെട്ട്. നടന്മാരെ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങുകൾ.
ഇത് പോലെ കേരളത്തിലും എല്ലായിടത്തും ഘോഷയാത്രകൾ തെരുവിൽ നടന്നു. മരക്കുരിശും (ചെറിയ ഭാരമില്ലാത്ത രൂപങ്ങൾ) ചുമലിൽ ഏന്തി വിശ്വാസികൾ നഗരപ്രദിക്ഷിണം നടത്തി. എല്ലാ പള്ളികളിലും ഈ ഘോഷ യാത്രകൾ നടന്നു.
ഇതെല്ലാം ദൈവ പുത്രൻ മനുഷ്യർക്ക് വേണ്ടി അനുഭവിച്ച പീഡനങ്ങൾ ഓർമ പ്പെടുത്താനാണ്. അങ്ങിനെയെങ്കിൽ എന്തിനാണീ നാടകം? അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവരും കഷ്ട്ടപ്പെടുന്നവരുമായി കോടി ക്കണക്കിന് പാവം മനുഷ്യരാണ് ഈ ലോകത്തുള്ളത്. ദുഃഖ വെള്ളി ദിവസം അവരുടെ അടുത്തേയ്ക്ക് പോകണം. അവരുടെ വീട് വൃത്തിയാക്കി നൽകണം. വീട് നിർമിച്ചു നൽകണം.ഭക്ഷണം പാകം ചെയ്തു നൽകണം.വസ്ത്രങ്ങൾ അലക്കി കൊടുക്കണം. കുഷ്ഠ രോഗികളെ കുളിപ്പിയ്ക്കണം. അങ്ങിനെ ചെയ്യുന്നതാണ് ഈ നാടകീയ പീഡാനുഭവ പുനരാവിഷ്ക്കാരത്തി നേക്കാൾ മഹത്വമുള്ള പ്രവർത്തി. പള്ളിയിൽ കാൽ കഴുകുന്നതിന് പകരം രോഗികളെ കഴുകി വൃത്തിയാക്കണം ( ആൾക്കാരെ നിശ്ചയിച്ച് അവരുടെ കാല് സോപ്പും ഡെറ്റൊളും കൊണ്ട് പല തവണ കഴുകി വൃത്തിയാക്കിയത് ആയിരിയ്ക്കും അച്ചൻ കഴുകുന്നത്. അല്ലാതെ വൃത്തിയില്ലാത്ത കാല് ചുംബിക്കണം എങ്കിൽ വേറെ ആള് നോക്കണം.)
ദുഃഖ വെള്ളി എല്ലാം കഴിഞ്ഞു. ഉയിർത്തെഴു നേൽപ്പും ഗംഭീരമായി ആഘോഷിച്ചു. ( ആഘോഷത്തിൻറെ ഹാങ്ങ് ഓവർ വിട്ടു കാണുമോ എന്തോ?) ഇനി ക്രിസ്തുമസിന് കാത്തിരിയ്ക്കാം.
ഈ ദുഃഖവെള്ളിയാഴ്ച പൊരിവെയിലത്ത് കുരിശിന്റെ വഴി കൂടുമ്പോൾ ഞാനും ഓർക്കാതിരുന്നിരുന്നില്ല, നമ്മുടെ പാപങ്ങൾക്ക് വേണ്ടി അവൻ പീഡ അനുഭവിച്ചെങ്കിൽ അതിന്റെ പുനരാവിഷ്കരണം എന്തിനാണെന്ന്.. പിന്നെ ആത്മഗതം ഉറക്കെയായാൽ അത് അഹങ്കാരവും തന്നിഷ്ടവും ഒക്കെ ആവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ബാക്കി കൂടി...
മറുപടിഇല്ലാതാക്കൂകുഞ്ഞുറുമ്പേ, ഈ മത മേലാവികൾ നീരാളിയെ പ്പോലെ വിശ്വാസികളെ വരിഞ്ഞു മുറുക്കിയിരിയ്ക്കുകയാണ്. ആ പിടിത്തം വിടീയ്ക്കാൻ ഇച്ചിരി പാടാ. ഏതായാലും അങ്ങിനെ തോന്നിയത് നന്നായി. പെട്ടെന്ന് പറഞ്ഞു ഒറ്റപ്പെടണ്ട. അടുത്ത ദുഃഖ വെള്ളിയ്ക്ക് മുൻപേ ഇങ്ങിനെ ഒരു പരിപാടി പതിയെ അവതരിപ്പിയ്ക്കൂ.സമാന മനസ്കരെ കൂടി ഉൾപ്പെടുത്തി.
ഇല്ലാതാക്കൂഎല്ലാ മതങ്ങളിലുമുണ്ട് ഇത്തരം പുനരാവിഷ്കാരങ്ങള്‍.... ഓരോരോ ആചാരങ്ങൾ... ലോകം മുന്നോട്ടു പോകുന്തോറും മനുഷ്യര്‍ സമ്പന്നരാകുന്തോറും ആചാരങ്ങളുടെ ആക്കം കൂടി വരികയാണ്. മണ്‍മറഞ്ഞു പോയവ പോലും ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു...
മറുപടിഇല്ലാതാക്കൂപിന്നെ സാര്‍ നല്‍കിയ ഒപ്ഷന്‍സ്., കാണിച്ചുകൂട്ടലുകളും ആത്മാര്‍ത്ഥപ്രവര്‍ത്തികളും തമ്മില്‍ ഒരുപാട് അന്തരമില്ലേ...സര്‍..
കൂടുതൽ ഒന്നും ഉയിർത്തെഴുന്നേൽക്കാൻ നാം അനുവദിയ്ക്കരുത്. ഈ കാണിച്ചു കൂട്ടുന്ന അസംബന്ധ നാടകങ്ങളിൽ നിന്ന് നമുക്ക് ഒരു മുക്തി വേണ്ടേ കല്ലോലിനി.
ഇല്ലാതാക്കൂഇതെല്ലാം വേഷം കെട്ട്. നടന്മാരെ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങുകൾ.
മറുപടിഇല്ലാതാക്കൂ