2015, ഏപ്രിൽ 19, ഞായറാഴ്‌ച

യെച്ചൂരി

മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പുതിയ സെക്രട്ടറി ആയി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടു എന്ന വാക്ക് ഇവിടെ ഉചിതമല്ല. കാരണം ഈ പാർട്ടിയിൽ അങ്ങിനെ ഒന്നും ഇല്ല. അധികാരത്തിൽ ഇരിയ്ക്കുന്നവർ അവരുടെ വരുതിയിൽ നിൽക്കുന്നവർക്ക് പദവി കൊടുക്കും. അത്ര തന്നെ. ഇവിടെ ഒരു വ്യത്യാസം മാത്രം വന്നു. രാമചന്ദ്രൻ പിള്ള ആയിരുന്നു പുറത്തു പോകുന്ന പ്രകാശ് കാരാട്ടിന്റെയും കേരള ഘടക ത്തിന്റെയും സ്ഥാനാർത്ഥി. പക്ഷെ  അതിനിടയിൽ ശക്തമായി യെച്ചൂരി കടന്നു വരുകയും ഒരു മത്സരാന്തരീക്ഷം സൃഷ്ട്ടിയ്ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി യ്ക്ക് ആണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കിയ രാമചന്ദ്രൻ പിള്ളയും കേരള ഘടകവും മുഖം രക്ഷിയ്ക്കാൻ പിൻ മാറുകയും യെച്ചൂരി ഐക്യ കന്ടെന തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു.

യെച്ചൂരി വന്നാലും രാമചന്ദ്രൻ പിള്ള വന്നാലും വലിയ വ്യത്യാസം ഒന്നും വരാൻ പോകുന്നില്ല. അവർക്ക് ഒന്നും ചെയ്യാനില്ല.  പ്രസക്തി നഷ്ട്ടപ്പെട്ട ഒരു പാർട്ടി ആണ് ഇന്ന് മാർക്സിസ്റ്റ് പാർട്ടി. പ്രബലമായിരുന്ന ബംഗാളിൽ നിന്നും തൂത്തെറിയപ്പെട്ടു കഴിഞ്ഞു. ഇനി ബംഗാൾ ഒരു കാലത്തും അവർക്ക് കിട്ടില്ല. പിന്നെ ആകെ ഉള്ളത് കേരളം ആണ്. അത് ഇവിടത്തെ ജനങ്ങളുടെ വിഡ്ഢിത്തരം കൊണ്ട് ഓരോ അഞ്ചു വർഷം കൂടുമ്പോഴും അവർക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നു. ജനങ്ങൾക്ക്‌ മറ്റു മാർഗങ്ങളില്ല. ഒന്നുകിൽ ഇടത് അല്ലെങ്കിൽ കോണ്‍ഗ്രസ്. അതാണ്‌  കേരളത്തിലെ സ്ഥിതി.

അതിനു ഒരു മാറ്റം വരേണ്ട സമയമായി. അടുത്ത തെരഞ്ഞെടുപ്പിൽ അത് സംഭാവിയ്ക്കുകയും ചെയ്യും.  അത് കൊണ്ട് യെച്ചൂരി വന്നു എന്നൊക്കെ പറഞ്ഞ് ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ല.



10 അഭിപ്രായങ്ങൾ:

  1. വി എസിന്റെ കാലം കഴിഞ്ഞാൽ ഇപ്പോൾ അനുഭാവികളായി നിൽക്കുന്ന ചെറുപ്പക്കാർ കൂടി ഈ പാർട്ടിയെ കയ്യൊഴിയും.

    കേരളത്തിൽ ഒരു മാറ്റം വരാനുള്ള സാധ്യതമ്യോക്കെ ഉണ്ട്‌..

    മറുപടിഇല്ലാതാക്കൂ
  2. ബി.ജെ.പി. കഴിഞ്ഞ പാർലമന്റ്‌ ഇലക്ഷനിൽ നേടിയ 19 ലക്ഷം വോട്ടുകൾ വരുന്ന അസംബ്ലി ഇലക്ഷനിൽ 30ലക്ഷം ആക്കി വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുന്നു.ഫലം മാർക്ക്സിസ്റ്റ്‌ പാർട്ടിയാണു അനുഭവിക്കുക.ഈ പ്രസ്ഥാനം നശിച്ച്‌ പോട്ടേ.!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സ് നോന്തുള്ള ഈ ശാപം ഫലിയ്ക്കും സുധി

      ഇല്ലാതാക്കൂ
  3. അധികാരപ്പാര എല്ലാം മറിക്കും എന്നാണല്ലോ ചൊല്ല്,
    പൊതുനന്മക്കാണെങ്കില്‍ നന്മയ്ക്കാണെങ്കില്‍ നല്ലത്.
    അല്ലെങ്കില്‍....
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  4. സത്യത്തിൽ ഉമ്മൻ ചാണ്ടി പിണറായിയോട് അങ്ങേയറ്റം കൃതജ്ഞത കാണിക്കണം. ജെ. ഡി. യൂ വും പിണറായി വിജയനും സഹായിച്ചതു കൊണ്ടാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ ഭരിക്കുന്നത്. ഇല്ലെങ്കിൽ ഇടതുപക്ഷം ഒന്നു പിടിച്ചു നിന്നേനേ. മകൻ ചത്താലും വേണ്ടില്ല മരുമകൾ വിധവയായാൽ മതിയെന്ന മനോഗതി.

    ഏതായാലും അച്ചുമ്മാൻ രക്ഷപ്പെട്ടു. അച്ചുമ്മാൻ പറയുന്നത് 'യെസ്' എന്നു ഉരിയാടുന്നവനെ യെച്ചൂരി എന്നു പറയുന്നു എന്നാണ് നിഖണ്ടുവിലെ ഈ വാക്കിന്റെ അർത്ഥം. പറയണമല്ലോ; ആള് പിണറായിയെപ്പോലെ ഒന്നുമല്ല. അല്പം മയമൊക്കെ ഉണ്ട്.

    കേരള ഘടകത്തിന് പാർട്ടി രക്ഷപ്പെടണമെന്ന് അല്പം പോലുമില്ല. അല്ലെങ്കിൽ ആർ. എസ് പിയെ പുറത്താക്കിയ അവർ എസ് ആർ പിയെ ഉള്ളിലാക്കാൻ ശ്രമിക്കുമായിരുന്നുവോ? വി. എസ് എങ്ങാനും അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ചാണ്ടിമുന്നണിയുടെ ദീർഘായുസ്സായിരിക്കും വേണ്ടപ്പെട്ടവർ ഉറപ്പു വരുത്തുക. അറിയാമല്ലോ? മകൻ ചത്താലും........

    പിന്നെ കോൺഗ്രസ് എന്ന വാക്കിന്റെ അർത്ഥം പുതിയ കണ്ടുപിടുത്തമല്ല. അതിന്റെ അർത്ഥം അറിയാവുന്നതു കൊണ്ടല്ലേ അവരത് അന്വർത്ഥമാക്കുന്നത്? ഈ അർത്ഥം ഞാൻ 6-7 കൊല്ലം മുമ്പേ ഈ ബൂലോഗത്ത് എഴുതി വച്ചതാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏതായാലും മലയാളിയുടെ ഗതി അധോഗതി തന്നെ ആൾ രൂപൻ

      ഇല്ലാതാക്കൂ
  5. കാരാട്ടും യച്ചൂരിയുമൊക്കെ കലാലയരാഷ്ട്രീയത്തിന്റെ സൃഷ്ടികൾ അല്ലേ. തൊഴിലാളിവർഗ്ഗപാർട്ടിയെ അവർ ഏടുനോക്കി നയിക്കുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ