Wednesday, April 8, 2015

മറിയം സിദ്ദിഖിനമുക്ക് ഇങ്ങിനെ പറയാനേ അറിയൂ?  

മറിയം സിദ്ദിഖി എന്ന പെണ്‍കുട്ടി  ഗീത  ചാമ്പ്യൻ ലീഗ് മത്സര  വിജയി എന്ന് പറയാൻ നമുക്ക് കഴിയാത്തത് എന്താണ്?

എന്തിന് മുസ്ലിം എന്ന് വിശേഷിപ്പിയ്ക്കണം?

മുംബയിലെ  6 ആം ക്ലാസ് കാരിയാണ് ഈ 12 കാരി മിടുക്കി. 3000 പേർ പങ്കെടുത്ത മത്സരത്തിൽ ആണ് മറിയം വിജയി ആയത്. ഭഗവത്ഗീതയെ അടിസ്ഥാനമാക്കി 100 മാർക്ക് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാണ് മറിയം വിജയി ആയത്.

ഭഗവത്ഗീത എന്നത് ഭാരതത്തിൻറെ ഒരു പുരാണ ഗ്രന്ഥം ആണ്. ഹിന്ദുക്കൾ ആരാധിയ്ക്കുന്ന അവരുടെ പുണ്യ ഗ്രന്ഥം.  ധർമം എന്താണ് എങ്ങിനെ പാലിയ്ക്കാം എന്നാണ് ആ ഗ്രന്ഥം പഠിപ്പിയ്ക്കുന്നത്. അത് ആർക്കും വായിക്കാം പഠിയ്ക്കാം. അതിന് മതം നിയന്ത്രണം ആകുന്നില്ല. അങ്ങിനെ വേണം നമ്മൾ ഭാരതീയർ അതിനെ കാണേണ്ടത്.

മുസ്ലിങ്ങൾ അറബി പഠിയ്ക്കുന്നു. പഠിയ്ക്കട്ടെ. ഒരു ഭാഷ കൂടി അറിയുന്നത് നല്ലതല്ലേ. അത് പഠിച്ചു എന്ന് വച്ച് അവർ ഭാരതീയർ അല്ലാതാകുന്നോ? ഇല്ല. സംസ്കൃതം പഠിയ്ക്കട്ടെ. ഒരു നമ്പൂതിരി സ്ത്രീ  ഏതോ ഒരു സ്കൂളിലെ  അറബി ടീച്ചർ ആയിരുന്നു  എന്ന് വായിച്ചതോർമ  വരുന്നു.  നല്ലത്.  ഹൈദരാലി കഥകളി സംഗീതക്കാരനായിരുന്നു. ഇങ്ങിനെയൊക്കെ ആയാലേ നമ്മൾ നന്നാകൂ. നാട്  നന്നാകൂ.

നമ്മുടെ മറിയം പറഞ്ഞ വാക്കുകൾ  കൂടി കേൾക്കാം.

"ഗീത എന്താണ്  നമ്മോട് പറയാൻ ശ്രമിയ്ക്കുന്നത് എന്ന് വായനയിലൂടെ ഞാൻ മനസ്സിലാക്കി. വിവിധ മതങ്ങളെ കുറിച്ച് കൂടുതൽ വായിക്കുംതോറും മനുഷ്യത്വം ആണ് നമ്മൾ പിൻ തുടരേണ്ട മതം എന്ന് ഞാൻ മനസ്സിലാക്കി."

ഇതിൽ കൂടുതൽ ആ 12 വയസ്സുകാരി കൊച്ചു കുട്ടി നമ്മളോട് എന്ത് പറയാനാണ്.   മോളെ മറിയം നീ നന്നായി വരും.ഒപ്പം നാടും.

8 comments:

 1. വേര്‍തിരിവുകള്‍.......
  എല്ലാതലത്തിലും അതിപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്...................
  ആശംസകള്‍

  ReplyDelete
  Replies
  1. അത് കുറച്ചു കൊണ്ടു വരാൻ നമുക്ക് ശ്രമിയ്ക്കാം ചേട്ടാ.

   Delete
 2. നല്ല കാര്യം തന്നെ.ആ കുട്ടിയ്ക്ക്‌ എല്ലാ വിധ ആശംസകളും!!!!

  രാഷ്ട്രീയത്തേക്കാളുമുപരി മതവിഭാഗീയത പടർന്ന് പിടിച്ചിരിക്കുന്നു.ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.ഒന്നും!

  ReplyDelete
  Replies
  1. സുധി പറഞ്ഞതാണ് ശരി.എങ്കിലും നമുക്ക് ഒന്ന് പോരുതിനോക്കാം. സുധി അറയ്ക്കൽ പേര് പല അഭിപ്രായ വേദികളിലും കണ്ടിട്ടുണ്ട്. ഇപ്പോൾ എഴുത്തും കണ്ടു.

   Delete
  2. അതേ സർ,
   ഫേസ്ബുക്ക്‌ ഒന്ന് ശ്രദ്ധിച്ചാൽ അറിയാം.മതത്തിന്റെ പേരിലാണു ഇപ്പോൾ ഗ്രൂപ്പുകളി.ഹിന്ദുക്കൾക്ക്‌ സംഘത്തിന്റെയും,മറ്റുള്ളവർക്ക്‌ അവരവരുടെ വിഭാഗങ്ങളുടേയും പിന്തുണ വരുന്നു...എന്റെ കമന്റുകളിലൂടെ ഞാനൊരു വർഗ്ഗീയവാദി ആകുന്നോ എന്ന സംശയം വന്നപ്പോൾ ഞാൻ അതിൽ നിന്നും ഉൾവലിഞ്ഞാണു ഇപ്പോൾ ബ്ലോഗിൽ സജീവമാകുന്നത്‌..

   Delete
 3. മറഞ്ഞു നിന്ന് ആക്രമിക്കുന്നതിനുള്ള മറയാവുന്നു മതം..... ചില ഇതിനെ.....വോട്ട് ബാങ്കായ് കാണുമ്പോള്‍ പ്രീണന നയം പുറത്തെടുക്കുന്നു..... സ്വാഭാവികമായും മറ്റു മതങ്ങള്‍ക്ക് ഇതിനെതിരെ സംഘടിക്കേണ്ടതായിട്ടു വരുന്നു..... ഇതൊരു നയമാണ്.... തമ്മില്‍ ഒന്നു ചേര്‍ന്ന് ഒരു ശക്തിയായി തീരാതിരിക്കാന്‍...... മതങ്ങള്‍ക്ക് ചങ്ങല ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..... മതം മാനവരാശിയുടെ അന്തകനാണെന്ന് സ്വയം തിരിച്ചറിയാത്തടിത്തോളം.....മനുഷ്യൻ ....തമ്മില്‍ തല്ലികൊണ്ടിരിക്കും......

  ReplyDelete
  Replies
  1. വിനോദ്, മനുഷ്യൻ ഒന്ന് ചേരുന്നതാണല്ലോ സമൂഹവും മതവും. നാം ഓരോരുത്തരും ഈ വേർതിരിവിനെ നശിപ്പിച്ചാൽ മതി. എന്നാലും ഒരു ന്യുന പക്ഷം പിന്നെയും കാണും.നമ്മൾ ഭൂരി പക്ഷം ആയാൽ ആ ന്യുന പക്ഷത്തെ ഒതുക്കാം.

   Delete
  2. തീര്‍ച്ചയായും.....കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ....ആ ഒരു ഭൂരിപക്ഷത്തിനുള്ള സാദ്ധ്യത നിലനിന്നിരുന്നു.....എന്നാല്‍ നിര്‍ഭാഗ്യവശാല്‍...മതമില്ലാത്ത മനുഷ്യ സമൂഹം സ്വപ്നം കണ്ട പലരും മുഖ്യ ധാരയില്‍ നിന്ന് പിന്‍തള്ളപ്പെടുകയാണ്.. സമൂഹം ഒന്നടങ്കം മതമില്ലാത്ത നാളെക്കായ് ഉയര്‍ത്തെണീക്കും എന്ന പ്രതീക്ഷിക്കുന്നു.... ആശംസകൾ....

   Delete