ഹൈക്കോടതി ഇങ്ങിനെ ഒരു ചതി ചെയ്യും എന്ന് ചാണ്ടി വിചാരിച്ചിരുന്നില്ല. ഫൈവ് സ്റ്റാർ ഒഴികെ എല്ലാ ബാറുകളും പൂട്ടാൻ ഉത്തരവിട്ടിരിക്കുന്നു.
എന്നത്തെയും പോലെ,എല്ലാ സർക്കാർ കേസിലും എന്ന പോലെ കുറെ ഉണ്ണാക്കൻ വക്കീലന്മാരെ ആണ് കേസ് വാദിയ്ക്കാൻ ഏർപ്പാട് ചെയ്തിരുന്നത്. നമ്മുടെ അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണി ഉൾപ്പടെയുള്ളവർ. രണ്ടു കാര്യം ആണ് അവർ ചെയ്യേണ്ടത്. ഒന്ന് ആവശ്യമുള്ള രേഖകൾ കോടതിയിൽ സമർപ്പിയ്ക്കാതിരിക്കുക. പണ്ട് പ്ലസ് വണ്‍ സ്കൂളുകൾ അനുവദിച്ച കേസ് വന്നപ്പോൾ രേഖകൾ കൊടുക്കാതെ ദണ്ഡപാണി ഉരുണ്ടു കളിച്ച കാര്യം നമുക്ക് അറിയാമല്ലോ. രണ്ടാമത്തെ കാര്യം ശരിയായി കേസ് അവതരിപ്പിയ്ക്കാതിരിയ്ക്കുക. നമ്മുടെ ദിലീപ് പഞ്ചാബി ഹൌസിൽ പറയുന്നത് പോലെ " ജബ, ജബ" എന്ന് പറയുക. ജഡ്ജിമാർ കേസ് അപ്പോൾ തന്നെ തള്ളിക്കോളും.
മദ്യ നയ കേസിലും അങ്ങിനെയൊക്കെ യാണ് വന്നത്. ടി.എൻ. പ്രതാപൻ ഇതിനിടയിൽ കയറി കേസിൽ കക്ഷി ചേർന്നു. കേസ് ശരിയായ രീതിയിൽ പോകുന്നില്ല എന്ന് മനസിലാക്കി ആണ് പ്രതാപൻ കക്ഷി ആയത്. അങ്ങിനെ സർക്കാരിന്റെ കളികൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരുന്നു. സർക്കാരിനെതിരെ ഒത്തു കളിയുടെ വലിയ ആരോപണം വന്നു. ഗത്യന്തരം ഇല്ലാതെ ആണ് ഡൽഹിയിൽ നിന്നും കപിൽ സിബാലിനെ ഇറക്കുമതി ചെയ്യേണ്ടി വന്നത്. അത് ആകെ കുരിശായി. കബിൽ സിബാളിനെ സംബന്ധിച്ചിടത്തോളം തൻറെ റെപ്യൂട്ടെഷൻ ആണ് വലുത്. അങ്ങേര് കാര്യ കാരണ സഹിതം കേസ് വാദിച്ചു. മദ്യ നയം ഉണ്ടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് കോടതി സമ്മതിച്ചു. (ക്ലബ്ബുകൾക്ക് മദ്യം വിളമ്പാൻ ലൈസൻസ് നില നിർത്തിയതും, പിന്നെ എല്ലാ ബാറു കൾക്കും ബീയർ- വൈൻ ലൈസൻസ് കൊടുത്തതും സർക്കാരിന്റെ "ഗട്ടം ഗട്ടം" ആയ മദ്യ നിരോധനത്തെ എങ്ങിനെ സാധൂകരിക്കുന്നു എന്നും കോടതി പറയാതെ പോയി) .സുപ്രീം കോടതിയിൽ പോകുമ്പോൾ ബാറു കാർക്ക് ഇത് പറയാം.
പക്ഷേ ഈ വിധിയിൽ സത്യത്തിൽ തോറ്റു പോയത് സർക്കാർ ആണ്. ഒരു കറവപ്പശു ആയ ഈ മദ്യ മുതലാളിമാരെ ഇങ്ങിനെ ബാറ് പൂട്ടിച്ച് കിട്ടിക്കൊണ്ടിരുന്ന കോഴ നിന്ന് പോയത് മന്ത്രിമാർക്കും രാഷ്ട്രീയ ക്കാർക്കും വലിയ ഒരു അടി ആയിപ്പോയി.
ഇനി സുപ്രീം കോടതിയിൽ ബാർ കാർക്ക് അനുകൂല വിധി വരും എന്ന് കാത്തിരിക്കുകയാണ് ചാണ്ടിയും കൂട്ടരും.
ഇതിനു മറ്റൊരു വശം കൂടിയുണ്ട്.ഇപ്പോഴും സർക്കാരിന് എതിരെ മൊഴി കൊടുക്കാൻ പേടിച്ചു നിൽക്കുന്ന കുറെ ബാർ കാര് ഉണ്ട്. സുപ്രീം കോടതിയും അവരുടെ കേസ് തള്ളിയാൽ അപ്പം തന്നെ ഈ മുതലാളിമാർ സത്യം പറയും.

അബദ്ധത്തിൽ ചാണ്ടിക്കുഞ്ഞ് അടിയിൽ പോയതാ.
മറുപടിഇല്ലാതാക്കൂഇപ്പോഴും സർക്കാരിന് എതിരെ മൊഴി കൊടുക്കാൻ പേടിച്ചു നിൽക്കുന്ന കുറെ ബാർ കാര് ഉണ്ട്. സുപ്രീം കോടതിയും അവരുടെ കേസ് തള്ളിയാൽ അപ്പം തന്നെ ഈ മുതലാളിമാർ സത്യം പറയും.
മറുപടിഇല്ലാതാക്കൂ