2015, ഏപ്രിൽ 18, ശനിയാഴ്‌ച

ആസനത്തിൽ ആല്






VIP കാറിൽ വയ്ക്കുന്ന ചെവി പൊളിയ്ക്കുന്ന നാലഞ്ചു ഹോണ്‍ കൂടി സൈക്കിളിൽ ഫിറ്റ്‌ ചെയ്യണ്ടേ 

ഈ  മുഖ്യ മന്ത്രി പോകുന്നത് കണ്ടിട്ടില്ലേ? മുൻപിൽ ഒരു ഹൂട്ടർ ( വലിയ സൈറണ്‍) വച്ച കാർ വലിയ ശബ്ദത്തിൽ അലറി വിളിച്ച്. അതിനു പുറകേ മന്ത്രിയുടെ കാർ വലിയ ഒച്ചയുള്ള ഹോണ്‍ മുഴക്കി കൊണ്ട്. എല്ലാ മന്ത്രിമാരുടെയും മറ്റു പല സർക്കാർ കാറുകളിലും ഇതേ കാതടപ്പിയ്ക്കുന്ന ശബ്ദം ഉള്ള ഹോണുകൾ ആണ് വച്ചിരിയ്ക്കുന്നത്.

അടുത്തിടെ ഒരു ചാനൽ ഈ കാര്യം ഒരു വലിയ പ്രശ്നം ആക്കി വാർത്ത കൊണ്ടു വന്നിരുന്നു. തുടർച്ചയായി രണ്ടു മൂന്നു ദിവസം കാണിച്ചപ്പോൾ ഇവർക്ക് നാണം വന്നു. ( ആസനത്തിൽ ഒരു ആല് കുരുത്താൽ അതും ഒരു തണൽ എന്ന് കരുതുന്നവരാണ് ഈ മന്ത്രിമാർ. അത് കൊണ്ട് നാണം വന്നു എന്ന് പറയുന്നത് ശരിയല്ല.)  

ഏതായാലും മന്ത്രി സഭ യോഗം കൂടി ഇത്തരം വലിയ ശബ്ദമുള്ള ഹോണ്‍ മാറ്റാൻ തീരുമാനിച്ചു. ഇത് നിയമത്തിൽ നിരോധിച്ച കാര്യമാണ്. അതിനാണ് മന്ത്രി സഭ യോഗം കൂടിയത്.  മന്ത്രിമാർക്ക് എന്തും കാണിയ്ക്കാമല്ലൊ. 



8 അഭിപ്രായങ്ങൾ:

  1. പണ്ടൊരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വന്തം കാര്യം മാത്രം നോക്കുന്ന രാജ്യ ദ്രോഹികൾ. സുധി

      ഇല്ലാതാക്കൂ
  2. കാടാറുമാസം നാടാറുമാസം
    നാടഞ്ചുകൊല്ലം കാടഞ്ചുകൊല്ലം........
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  3. ആസനത്തിൽ ഒരു ആല് കുരുത്താൽ അതും ഒരു തണൽ എന്ന് കരുതുന്നവരാണ് ഈ മന്ത്രിമാർ. അത് കൊണ്ട് നാണം വന്നു എന്ന് പറയുന്നത് ശരിയല്ല.

    മറുപടിഇല്ലാതാക്കൂ