2015, ഏപ്രിൽ 26, ഞായറാഴ്‌ച

എളമരം കരിം

"കണ്ണ് പൊട്ടനും ചെകിട് പൊട്ടനും ഒക്കെ ഫ്രീ പാസ് കൊടുത്തിട്ടാണ് KSRTC നഷ്ടത്തിൽ ഓടുന്നത്". ഒരു ജന പ്രതി നിധി ആണ് ക്രൂരവും നികൃഷ്ട്ടവും ആയ ഈ വാക്കുകൾ പറഞ്ഞത്. മാർക്സിസ്റ്റ് പാർട്ടി നേതാവ് എളമരം കരീം. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്ന വലിയ ചുമതല വഹിയ്ക്കുന്ന ആൾ. മുൻ മന്ത്രി. ഇത്രയൊക്കെ ആയ  എളമരം കരീം ആണ് ഇങ്ങിനെ പറഞ്ഞത്.

അറിയാതെ പറഞ്ഞു പോയതൊന്നും അല്ല. ഈ രാഷ്ട്രീയക്കാരുടെ മനസ്സിൽ മറഞ്ഞു കിടക്കുന്ന, ഈ പാവങ്ങളോടുള്ള പുശ്ചവും  വൈരാഗ്യവും ആണ് ഈ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്.  രാഷ്ട്രീയ സമ്മേളനങ്ങളിലും മറ്റും ഇവർക്ക് വേണ്ടി ഈ രാഷ്ട്രീയക്കാർ ഘോര ഘോരം പ്രസംഗിയ്ക്കുന്നത് കേട്ടിട്ടുണ്ടല്ലോ. അതെല്ലാം വെറും കപട നാടകം ആണ്. സത്യത്തിൽ ഉള്ളിൽ ഇവരോട്  അവജ്ഞ ആണ്. 

ഈ രാഷ്ട്രീയക്കാർ കയ്യിട്ടു വാരി അല്ലേ ഈ നാട് മുടിപ്പിച്ചത് പോലെ KSRTC യെയും മുടിപ്പിച്ചത്? യാതൊരു പ്രതിബദ്ധതയും ഉത്തരവാദിത്വവും ഇല്ലാത്ത കുറെ കള്ളന്മാരെ ചെയർമാൻ സ്ഥാനത്തും, മാനേജിംഗ് ഡയരക്ടർ സ്ഥാനത്തും പ്രതിഷ്ടിയ്ക്കും. അവർ മോഷ്ട്ടിയ്ക്കുന്നതിന്റെ ഒരു പങ്ക് രാഷ്ട്രീയ ക്കാർക്കും മന്ത്രിയ്ക്കും നൽകും. അങ്ങിനെയാണ്  KSRTC നഷ്ട്ടത്തിൽ നിന്നും നഷ്ട്ടത്തിലേയ്ക്ക് കൂപ്പു കുത്തുന്നത്. പണി തീരുന്നതിനു മുൻപ് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ്  ഉദ്ഘാടനം നടത്തി ക്രെഡിറ്റ് എടുത്ത മന്ത്രി ആണ് ഇപ്പോഴത്തെ ട്രാൻസ്പോർട്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആ ബസ് സ്റ്റാൻഡ് വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രവർത്തന ക്ഷമമാകാതെ പണി പൂർത്തിയാകാതെ കിടക്കുകയാണ്. ഇതാണ് മന്ത്രിമാരുടെ പണി.

അതിനിടയിൽ ആണ് എളമരം കരിം പാവപ്പെട്ട അന്ധരെയും ബധിരരെയും അവഹേളിച്ചത്. 

6 അഭിപ്രായങ്ങൾ:

  1. അതെ.

    കിനാലൂരിലെ പോലീസ്‌ നരനായാട്ടിനെ അനുകൂലിച്ചു കൊണ്ട്‌ നടത്തിയ പത്രസമ്മേളനത്തിൽ ഈ മാന്യൻ പറഞ്ഞത്‌,തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം വരുന്നതെന്നാണ്.

    ഇവനെയൊക്കെ ജയിപ്പിച്ച്‌ വിടാനും കീജേ വിളിക്കാനും ഇൻക്വിലാബ്‌ സിന്ദാബാദിന്റെ അർത്ഥം പോലും അറിയാത്ത കുറേ വിഡ്ഢി ചകാക്കന്മാരും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി. ചക്കിട്ടം പാറ ഖനനത്തിലും കരിമിന്റെ പങ്കുണ്ട് എന്ന് പറയുന്നു.

      ഇല്ലാതാക്കൂ
  2. നിന്ദിതരുടെയും,പീഡിതരുടെയും രക്ഷകരായി ചമയുന്നവരുടെ വായില്‍നിന്നും ഉതിരുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ .................!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവരുടെ ഉദ്ദേശം അധികാരത്തിൽ വരുക എന്നത് മാത്രമാണ്. ബാക്കിയൊക്കെ അഭിനയം,

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. ഇങ്ങിനെയെങ്കിൽ അത് മുളയിലെ പട്ടു പോകും മുകുന്ദൻ

      ഇല്ലാതാക്കൂ