2015, ഏപ്രിൽ 25, ശനിയാഴ്‌ച

ജഡ്ജി




ജഡ്ജി മാരെ പൊതു ജന മധ്യത്തിൽ അവഹേളിയ്ക്കുന്നതിനെതിരെ ശക്തിയായി പ്രതി ഷേധിച്ചു കൊണ്ട് കേരള ജുഡിഷ്യൽ ഓഫീസ്സേഴ്സ് അസോസിയേഷൻ ഒരു പ്രമേയം പാസാക്കിയിരിയ്ക്കുന്നു. കേരള ഹൈക്കോടതി  യുടെ  അനുമതിയോടെ ആണ് ഈ പ്രമേയം എന്നാണ് അറിയുന്നത്. ജഡ്ജിമാർക്ക് എതിരെ ചിലർ നടത്തുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും ചെളി വാരിയെറിയലുകളും   കോടതി അലക്ഷ്യം വരെ ആകാമെന്ന് ഈ പ്രമേയം പറയുന്നു.

ഇപ്പോഴെങ്കിലും ഈ ജഡ്ജിമാർ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി ചിന്തിച്ചത് നന്നായി. അടുത്ത കാലത്തായി ജഡ്ജിമാരെയും മജിസ്ട്രെറ്റ് മാരെയും പത്രങ്ങളിലും ചാനലുകളിലും രാഷ്ട്രീയക്കാർ അതി നിശിതമായി വിമർ ശിയ്ക്കുന്നുണ്ട്. ഒരു  പേടിയും ഇല്ലാതെ. അത് മുഖ്യ മന്ത്രി മുതൽ പ്രതിപക്ഷ നേതാവ് വരെ.  തങ്ങൾക്ക് അനുകൂലമല്ലാത്ത വിധിയോ പരാമർശങ്ങളോ വരുമ്പോൾ കോടതിയെ തെറി പറയും.  വലിയ ആദർശ വാൻ എന്ന് അഭിമാനിയ്ക്കുന്ന സുധീരൻ വരെ അങ്ങേരുടെ നിലപാടിന് എതിരെ വിധി വന്നപ്പോൾ  കോടതിയെയും ജഡ്ജിയെയും വിമർശിച്ചില്ലേ? ജയരാജൻ ജഡ്ജി യെ ശുംഭൻ എന്ന് വിളിച്ചില്ലേ? സോളാർ വാദം കേൾക്കുന്ന CJM നെ പി.സി. ജോർജ് തെറി വിളിച്ച് ഓടിച്ചില്ലേ? അങ്ങിനെ നൂറു നൂറു കാര്യങ്ങൾ. 

ഇങ്ങിനെ ഒരു സ്ഥിതി വരാൻ, അതായത് എല്ലാവരും കേറി ജഡ്ജിമാരെയും കോടതിയേയും തെറി വിളിയ്ക്കാൻ, കാരണം എന്താണ് എന്ന് കൂടി ഈ പ്രമേയം പാസ്സാക്കിയ   ജുഡിഷ്യൽ ഓഫീസ്സേഴ്സ് ചിന്തിയ്ക്കണം. നീതി യുക്തം അല്ലാത്ത കാര്യങ്ങൾ അവർ ചെയ്യുന്നത് കൊണ്ടാണ് ജനങ്ങൾ അവരെ വിമർശിയ്ക്കുന്നത് എന്ന് അവർ മനസ്സിലാക്കണം. ഇന്നത്തെ ഭൂരിപക്ഷം ജഡ്ജി മാർക്കും നിയമത്തോടോ,നീതിയോടോ ഒരു പ്രതിജ്ഞാ ബദ്ധത ഇല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ സരിതയുടെ മൊഴി എടുക്കാൻ വിസമ്മതിച്ച രാജു എന്ന മജിസ്ട്രേറ്റിന്റെ കാര്യം. ലൈംഗിക മായി പീഡിപ്പിച്ചു എന്നൊരു സ്ത്രീ മൊഴി കൊടുത്തിട്ടും അത് രേഖ പ്പെടുത്താൻ വിസമ്മതിച്ച മയിസ്രെട്ട്. ആരൊക്കെയാണ് പീഡിപ്പിച്ചത് എന്ന് അങ്ങേര് മറന്നു പോയി അത്രേ. അങ്ങേര് പ്രൊമോഷനും കിട്ടി സുഖമായി വാഴുന്നു. ബി.ജെ.പി. യുടെ സുരേന്ദ്രനും അഡ്വ.ജയശങ്കറും കേസ് ഫയൽ ചെയ്തില്ലായിരുന്നു വെങ്കിൽ ഇപ്പറയുന്ന NV രാജു അടുത്ത ഹൈക്കോടതി ജഡ്ജി ആയേനെ. പിന്നെ സുപ്രീം കോടതിയും.  ആ കേസ് ഫയൽ ചെയ്യാതെ തന്നെ ഹൈ ക്കോടതി എന്ത് കൊണ്ട് സ്വമേധയാ കേസ് എടുത്തില്ല? അതിന് വകുപ്പില്ല എന്ന മുട്ട് ന്യായം പറയാം. ഹൈക്കോടതി ഒരു കണ്ണാടി ക്കൂട്ടിൽ ഒന്നുമല്ല ഇരിയ്ക്കുന്നത്. സമൂഹത്തിൽ നടക്കുന്നത് അവർ കാണണം. സുര്യനെല്ലി കേസിലെ പെണ്‍ കുട്ടി വ്യഭിചരിയ്ക്കാൻ തയ്യാറാവുക ആയിരുന്നു എന്ന് പഴയ ഹൈ  ക്കോടതി ജഡ്ജി ബസന്ത് കൂട്ടുകാരോട് പറഞ്ഞ് ആസ്വദിച്ച കഥയും നമ്മൾ കേട്ടുവല്ലോ.

അപ്പോൾ ജഡ്ജി മാരെ വിമർശിയ്ക്കുന്നതിന്റെ പ്രധാന കാരണം അവരുടെ പ്രവൃത്തി ദോഷം ഒന്ന് തന്നെ ആണ്. നിഷ്പക്ഷമായും നീതി പൂർവമായും വിധി പറയാൻ അവർ ശ്രമിയ്ക്കുന്നില്ല. അധികാരി വർഗത്തോടും പണക്കാരോടും അവർക്ക് എക്കാലവും ഒരു വിധേയത്വം പുലർത്തുന്നുണ്ട്. അതാണ്‌ അതിര് വിട്ട് അവരെ വിമർശിയ്ക്കുന്നതും ആ വിമർശനങ്ങളെ പ്രതിരോധിയ്ക്കാൻ അവർക്ക് കഴിയാതെ പോകുന്നതും. മടിയിൽ കനമുള്ളവൻ കുനിഞ്ഞു പോകും. ഇക്കഴിഞ്ഞ സോളാർ കേസിലും മാണി ക്കോഴ ക്കേസിലും തുടങ്ങി എല്ലാ സർക്കാർ അഴിമതി ക്കേസിലും മദ്യ നയക്കേസിലും   എല്ലാം കോടതി ഒരു മൃദു സമീപനം ആണ് എടുക്കുന്നത്.  തെളിവുകളുടെ അഭാവം ആണ് എന്നൊരു മുടന്തൻ ന്യായം പറയാൻ അവർക്ക് കാണും. പക്ഷെ ഒരു തെളിവ് ഉണ്ടായിട്ടും അത് മനപൂർവ്വം മറച്ചു വയ്കുമ്പോൾ അത് ചോദിയ്ക്കാനുള്ള ആർജവം, പ്രതിബദ്ധത ന്യായാധിപന്മാർക്ക് ഇല്ലേ? അവിടെയാണ് നമ്മുടെ നീതി പീഠങ്ങൾ പരാജയപ്പെടുന്നത്. നീതി പീഠങ്ങളെ ന്യായാധിപന്മാർ പരാജയ പ്പെടുത്തുന്നത്.

പല വിധികളും ഹൈക്കോടതി  മാറ്റാറുണ്ട്. എന്നാൽ ആ കീഴ് ക്കോടതി വിധി തെറ്റായാലും മനപൂർവ്വം ആണ് എന്നായാലും അതിനെ പറ്റി ഒന്നും പറയാറില്ല. എത്ര വൃത്തികെട്ട വിധി ആണ് കീഴ്ക്കോടതി യുടേത് എങ്കിലും ആ ന്യായാധിപനു ഒന്നും സംഭവിയ്ക്കില്ല.ഹൈക്കോടതി കേറിയിറങ്ങി  കക്ഷിയ്ക്ക്  പണം കുറെ പോകും. അത്ര മാത്രം. അത് പോലെയാണ് തെറ്റായ ഹൈ ക്കോടതി വിധികൾ. അനേകം ലക്ഷങ്ങൾ വേണം സുപ്രീം കോടതിയിൽ കയറാൻ. അത് കൊണ്ട് പലരും ഹൈക്കോടതി കൊണ്ട് അവസാനിപ്പിയ്ക്കും. തന്റെ തല വിധി ഓർത്ത് കരയാൻ മാത്രം കഴിയും. മനപൂർവം തെറ്റായ വിധി പ്രസ്താവങ്ങൾ നടത്തുന്ന ന്യായാധിപൻമാർക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയാത്തത് എന്ത് കൊണ്ട്? അങ്ങിനെ ഒരു നിയമം ഇല്ല എന്ന് ഈ ജഡ്ജി മാർക്ക് പറയാം. പക്ഷെ അങ്ങിനെ ഒരു നിയമം കൊണ്ട് വരാൻ ഇവർ സമ്മതിയ്ക്കുമോ? ഇല്ല. 

അപ്പോൾ അപചയം സംഭവിച്ച ഒരു നീതിന്യായ സംവിധാനം ആണ് ഈ വിമർശനങ്ങളും തെറി വിളികളും വിളിച്ചു വരുത്തുന്നത്. അതിന് ഈ പ്രമേയം കൊണ്ടൊന്നും ഫലമില്ല. സ്വയം നന്നാവുക. അന്തസ്സോടെ പെരുമാറുക. നീതി പൂർവമായ തീരുമാനങ്ങൾ എടുക്കുക. ആരുടേയും മുഖം നോക്കാതെ. ഗുണ ഫലങ്ങൾ പ്രതീക്ഷിയ്ക്കാതെ, പെൻഷൻ പറ്റിയതിനു ശേഷം കിട്ടാവുന്ന പദവി പ്രതീക്ഷിയ്ക്കാതെ നീതി മാത്രം നോക്കി വിധി പുറപ്പെടുവിയ്ക്കുക., ജഡ്ജി മാരേ , ഒരു പ്രമേയവും വേണ്ട. നിങ്ങളെ ആരും തൊടില്ല. ഒരക്ഷരം പറയില്ല.  ഒന്ന് ചെയ്തു നോക്കൂ. വി.ആർ. കൃഷ്ണയ്യർ തുടങ്ങി എത്രയോ മഹത്തായ ന്യായാധിപന്മാർ ഉദാഹരണമായി നിങ്ങളുടെ മുൻപിൽ ഉണ്ട്. 

3 അഭിപ്രായങ്ങൾ:

  1. വൗ.സൂപ്പർ!!!!!!

    കോടതി യാതൊരു സാമൂഹ്യബോധവുമില്ലാതെ പുറപ്പെടുവിച്ച ഒരു വിധി ഉണ്ട്‌.

    വാഹങ്ങളിലെ സൺഫിലിം നീക്കം ചെയ്യണമെന്ന വിധി.
    ഒരു വാഹനം മേൽമൂടിയില്ലാതെ വഴിയിലൂടെ ഓടുന്നത്‌ പോലെയല്ലേ ഇപ്പോൾ??
    ഈ വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ അപ്പനപ്പൂപ്പന്മാർ വരെ കുഴിയിൽ കിടന്ന് തുമ്മി വശം കെടുന്നുണ്ടാവും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ സുധി.ഇങ്ങിനെ എത്രയെത്ര വിധികൾ. ആർക്ക് വേണ്ടി?

      ഇല്ലാതാക്കൂ
  2. അപ്പോൾ അപചയം സംഭവിച്ച ഒരു നീതിന്യായ സംവിധാനം ആണ് ഈ വിമർശനങ്ങളും തെറി വിളികളും വിളിച്ചു വരുത്തുന്നത്. അതിന് ഈ പ്രമേയം കൊണ്ടൊന്നും ഫലമില്ല.

    മറുപടിഇല്ലാതാക്കൂ